ശാലു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവള്‍, അവളുടെ സന്തോഷത്തിന് വേണ്ടിയാണ് വിവാഹമോചനത്തിന് ഒപ്പുവെച്ചത്, ജീവനൊടുക്കാന്‍ വരെ എനിക്ക് തോന്നിയിട്ടുണ്ട്, മനസ്സുതുറന്ന് സജി നായര്‍

1199

നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്.

നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്‌കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ശാലു മേനോന്‍

Advertisements

സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്‌ക്രീനില്‍ ഏറെ ശ്രദ്ധേയ ആയ താരം ഒരു ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരരമ്പരയായ കറുത്തമുത്ത് സീരിയലിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവ് ആണ് നടത്തിയത്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രമായി ശാലു എത്തിയിരുന്നു.

Also Read: പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കി സോനുവിനെ ഞെട്ടിച്ച് ബഷീര്‍, കളിയാക്കി മഷൂറ, വീഡിയോ വൈറല്‍

ഇപ്പോഴിതാ ശാലുമേനോനുമായുള്ള വിവാഹമോചനത്തിന് ശേഷം സീരിയലില്‍ സജീവമായിരിക്കുകയാണ് മുന്‍ഭര്‍ത്താവ് സജി നായര്‍. വിവാഹമോചനത്തിന് ശേഷം ട്രൂപ്പ് നഷ്ടപ്പെട്ട് കടക്കെണിയിലായപ്പോഴായിരുന്നു സജിയെ തേടി സീരിയലില്‍ നിന്നും അവസരം ലഭിച്ചത്.

സീ കേരളത്തിലെ കുടുംബശ്രീ ശാരദയിലാണ് താരം അഭിനയിക്കുന്നത്. ഇപ്പോഴിതാ ശാലുമായുള്ള ബന്ധത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ സജി നായര്‍. ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചാണ് ശാലുവുമായി കണ്ടുമുട്ടിയതെന്നും കുറേക്കാലം നല്ല സുഹൃത്തുക്കളായിരുന്നുവെന്നും സജി പറഞ്ഞു.

Also Read: യൂട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗം അവര്‍ തട്ടിയെടുത്തു, പ്ലേ ബട്ടന്‍ പോലും തന്നില്ല, യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവര്‍ പറ്റിച്ച വിവരം തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും

പിന്നീട് അടുത്തു.ഭാര്യ, കാമുകി, പ്രണയിനി എല്ലാ ശാലുവായിരുന്നു. അവള്‍ തന്നോട് പറഞ്ഞ എല്ലാ വാക്കുകളും തന്റെ ഹൃദയത്തിലുണ്ടാവുമെന്നും അവളെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോഴും തനിക്ക് ഇഷ്ടമല്ലെന്നും അവള്‍ക്ക് വേണ്ടിയാണ് വിവാഹമോചനത്തിന് സമ്മതിച്ചതെന്നും സജി പറഞ്ഞു.

അവള്‍ വിവാഹമോചനം വേണമെന്ന് പറഞ്ഞപ്പോള്‍ ഒപ്പിട്ടുകൊടുത്തു. ആളുകള്‍ തന്നെ മണ്ടന്‍ എന്നോ വിഡ്ഢിയെന്നോ വിളിച്ചാലും പ്രശ്‌നമില്ലെന്നും അവളാണ് തനിക്ക് എന്നും പ്രിയപ്പെട്ടവളെന്നും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ട്രൂപ്പില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോഴാണ് തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതെന്നും സജി പറഞ്ഞു.

Advertisement