യൂട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗം അവര്‍ തട്ടിയെടുത്തു, പ്ലേ ബട്ടന്‍ പോലും തന്നില്ല, യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവര്‍ പറ്റിച്ച വിവരം തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും

520

ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി.

Advertisements

മീനൂട്ടി എന്നാണ് മലയാളികള്‍ മീനാക്ഷിയെ സ്നേഹത്തോടെ വിളിയ്ക്കുന്നത്. സിനിമയിലും ടിവി ഷോകളിലും മാത്രമല്ല, ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് മീനാക്ഷി. തന്റെ വിശേഷങ്ങളെല്ലാം മീനാക്ഷി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read; എന്റെ നാലാമത്തെ മകനെ പോലെ വളര്‍ത്തും, എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കും, വിഷമം പറഞ്ഞ് പൊട്ടിക്കരഞ്ഞ പയ്യനെ ചേര്‍ത്തുപിടിച്ച് ഗണേഷ് കുമാര്‍

സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിതാ തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്താന്‍ ഏല്‍പ്പിച്ചവര്‍ തന്നെയും കുടുംബത്തെയും പറ്റിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി. തന്റെ പുതിയ ചാനലിലാണ് മീനാക്ഷി ഇക്കാര്യം പറഞ്ഞത്.

തനിക്ക് കിട്ടിയ യൂട്യൂബ് പ്ലേ ബട്ടന്‍ പോലും തന്നില്ലെന്നും പാര്‍ടണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ഒരു സംഘം ആളുകള്‍ തങ്ങളെ സമീപിച്ചതെന്നും മീനാക്ഷിയും കുടുംബവും പറയുന്നു.

Also Read: നവ്യാ നായർ ആയിരുന്നെങ്കിൽ അത് പ്രശ്നമായേനേ, എന്നാൽ ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു കാവ്യ മാധവൻ പറഞ്ഞത്, അതാണ് കാവ്യയുടെ സ്വഭാവം: വെളിപ്പെടുത്തി സംവിധായകൻ

രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സാണ് പഴയ ചാനലിലുള്ളത്. തന്റെ വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതെല്ലാം അവരായിരുന്നുവെന്നും പക്ഷേ തന്റെ യൂട്യൂബ് ചാനലിന് കിട്ടിയ പ്ലേ ബട്ടന്‍ പോലും തന്നില്ലെന്നും അത് വല്ല ആക്രിക്കടയിലും കൊടുത്ത് പണമാക്കിയോയെന്ന് അറിയില്ലെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.

Advertisement