എന്റെ നാലാമത്തെ മകനെ പോലെ വളര്‍ത്തും, എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കും, വിഷമം പറഞ്ഞ് പൊട്ടിക്കരഞ്ഞ പയ്യനെ ചേര്‍ത്തുപിടിച്ച് ഗണേഷ് കുമാര്‍

894

നടനും പൊതുപ്രവര്‍ത്തകനുമായ കെബി ഗണേഷ് കുമാര്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും അതിന് പരിഹാരം കണ്ടെത്താനും ഗണേഷ് കുമാര്‍ നേരിട്ടിറങ്ങാറുണ്ട്.

Advertisements

ഗണേഷ് കുമാറിന്റെ ഇടപെടലിലൂടെ ഒത്തിരി സാധാരണക്കാര്‍ക്കാണ് സഹായങ്ങള്‍ ലഭിച്ചത്. ഇപ്പോഴിതാ ഒരു അമ്മയ്ക്കും കൊച്ചുപയ്യനും തുണയാവുകയാണ് ഗണേഷ് കുമാര്‍. അടച്ചുറപ്പുള്ളൊരു വീടില്ലെന്ന് പറഞ്ഞ് കരഞ്ഞ പയ്യനെ ചേര്‍ത്തുപിടിക്കുകയാണ് ഗണേഷ് കുമാര്‍.

Also Read: നവ്യാ നായർ ആയിരുന്നെങ്കിൽ അത് പ്രശ്നമായേനേ, എന്നാൽ ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു കാവ്യ മാധവൻ പറഞ്ഞത്, അതാണ് കാവ്യയുടെ സ്വഭാവം: വെളിപ്പെടുത്തി സംവിധായകൻ

പത്തനാപുരം കമുകം സ്വദേശി അഞ്ജുവിനും മകനുമാണ് ഗണേഷ് കുമാര്‍ തുണയായത്. ഇവര്‍ക്ക് വീടുമാത്രമല്ല, മകന്റെ പഠിപ്പും ഏറ്റെടുത്തിരിക്കുകയാണ് ഗണേഷ് കുമാര്‍. നിന്നെ ഞാന്‍ പഠിപ്പിക്കുമെന്ന് ഗണേഷ് കുമാര്‍ പയ്യന് വാക്കുനല്‍കി.

എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിച്ചോളൂ എന്നും നിന്നെ പഠിപ്പാക്കാന്‍ ഞാനുണ്ടെന്നും നന്നായി പഠിക്കണമെന്നും പറഞ്ഞ ഗണേഷ് കുമാര്‍ തന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ നോക്കുമെന്നും പറഞ്ഞു.

Also Read: എനിക്ക് അതിനോട് വ്യക്തിപരമായി താൽപ്പര്യമില്ല പക്ഷെ സിനിമയ്ക്ക് വേണ്ടി ചെയ്യും; നിമിഷ സജയൻ അന്ന് പറഞ്ഞത്

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇവന്‍ സിവില്‍ സര്‍വ്വീസൊക്കെ പാസായി വരുന്നത് താന്‍ സ്വപ്‌നം കാണുകയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു കുട്ടി.

Advertisement