പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കി സോനുവിനെ ഞെട്ടിച്ച് ബഷീര്‍, കളിയാക്കി മഷൂറ, വീഡിയോ വൈറല്‍

115

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്‌ബോസില്‍ വെച്ച് ആയിരുന്നു.

Also Read: യൂട്യൂബ് വരുമാനത്തിന്റെ നല്ലൊരു ഭാഗം അവര്‍ തട്ടിയെടുത്തു, പ്ലേ ബട്ടന്‍ പോലും തന്നില്ല, യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവര്‍ പറ്റിച്ച വിവരം തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

ഇപ്പോഴിതാ തന്റെ പിറന്നാളാഘോഷത്തെ കുറിച്ചും ബഷി നല്‍കിയ സര്‍പ്രൈസിനെ കുറിച്ചും പറഞ്ഞുകൊണ്ട് സുഹാന പങ്കുവെച്ച വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് പതിവുപോലെ ബഷീറിന്റെ വക സര്‍പ്രൈസുണ്ടായിരുന്നുവെന്നും അത് കമ്മലായിരുന്നുവെന്നും സോനു പറയുന്നു.

Also Read; നവ്യാ നായർ ആയിരുന്നെങ്കിൽ അത് പ്രശ്നമായേനേ, എന്നാൽ ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു കാവ്യ മാധവൻ പറഞ്ഞത്, അതാണ് കാവ്യയുടെ സ്വഭാവം: വെളിപ്പെടുത്തി സംവിധായകൻ

മഷൂറയുടെ മമ്മയും സോനുവിന് സമ്മാനം നല്‍കിയിരുന്നു. താനൊരു പ്രഷ്യസ് സമ്മാനമാണ് സുഹാനയ്ക്ക് കൊടുക്കുന്നതെന്ന് പറഞ്ഞ് തന്റെ കുഞ്ഞ് എബ്രൂനെ സോനുവിന്റെ കൈയ്യിലേക്ക് വെച്ചുകൊടുക്കു കയായിരുന്നു മഷൂറ. ഇത് ശേഷം സോനുവിന്റെ മുഖത്ത് ബഷീര്‍ കേക്ക് വാരി തേക്കുകയും ചെയ്യുന്നുണ്ട്.

Advertisement