ബൈക്കുമായി ഞാന്‍ എവിടെയങ്കിലും പരുങ്ങി നില്‍ക്കുന്നത് കണ്ടാല്‍ ക്ഷമിക്കണം, മഞ്ജു വാര്യര്‍ പറയുന്നു

1320

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read; ശാലു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവള്‍, അവളുടെ സന്തോഷത്തിന് വേണ്ടിയാണ് വിവാഹമോചനത്തിന് ഒപ്പുവെച്ചത്, ജീവനൊടുക്കാന്‍ വരെ എനിക്ക് തോന്നിയിട്ടുണ്ട്, മനസ്സുതുറന്ന് സജി നായര്‍

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ബൈക്കുകളോട് പ്രത്യേക ഇഷ്ടമുള്ള ഒരാളാണ് മഞ്ജു. പണ്ടുമുതലേ തനിക്ക് ബൈക്ക് ഓടിക്കാന്‍ പഠിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അജിത് സാറിന്റെ കൂടെ ഒരു ബൈക്ക് റൈഡിന് പോയപ്പോഴാണ് അതിന്റെ ഫീല്‍ മനസ്സിലായതെന്നും പറയുകയാണ് ഇപ്പോള്‍ മഞ്ജു.

Also Read: പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കി സോനുവിനെ ഞെട്ടിച്ച് ബഷീര്‍, കളിയാക്കി മഷൂറ, വീഡിയോ വൈറല്‍

തന്റെ പുതിയ ചിത്രമായ വെള്ളരി പട്ടണത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. ബൈക്കോടിച്ചിട്ട് ഇപ്പോള്‍ കുറേക്കാലമായെന്നും എവിടെയെങ്കിലും താന്‍ ബൈക്കുമായി പരുങ്ങി നില്‍ക്കുന്നത് കണ്ടാല്‍ തന്നോട് ക്ഷമിക്കണമെന്നും മഞ്ജു പറഞ്ഞു.

Advertisement