എന്റെ സിനിമകൾക്ക് എതിരെ മമ്മൂട്ടിയും മോഹൻലാലും പ്രവർത്തിച്ചു, എറ്റവും കൂടുതൽ ശ്രമിച്ചത് മമ്മൂട്ടി, പക്ഷേ അവരെ കുറ്റംപറയാൻ പറ്റില്ല: വെളിപ്പെടുത്തി ഷക്കീല

1257

മലയാള സിനിമയിൽ ഒരുകാലത്ത് വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തിൽ സൂപ്പർതാര ചിത്രങ്ങളേക്കാൾ വിജയം ഷക്കീല ചിത്രങ്ങൾ നേടിയിരുന്നു.

ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് അവസാനിച്ചപ്പോൾ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോഴും തമിഴ് സീരിയലുകളിലും സിനിമകളിലും ഒക്കെ സജീവമാണ് താരം. ഇടയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ഛോട്ടാമുംബൈ എന്ന സിനിമയിലും ഷക്കീല എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ചുള്ള ഷക്കീലയുടെ ചില വെളിപ്പെ ടുത്തലുകൾ ആണ് ചർച്ചയായി മാറുന്നത്. മലയാളത്തിൽ തന്റെ സിനിമകൾ വരാതിരിക്കാൻ ഇരുവരും കഠിനമായി പരിശ്രമിച്ചു എന്നാണ് ഷക്കീല പറയുന്നത്.

Also Read
ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം, പക്ഷേ എനിക്കും അവനും കല്യാണം കഴിക്കാൻ താത്പര്യമില്ല, എന്റെ ഓർമ്മയ്ക്ക് ഒരു കുട്ടി വേണമെന്ന് അവൻ പറയുന്നുണ്ട്, ശ്രീലക്ഷ്മി അറയ്ക്കൽ

ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷക്കീലയുടെ തുറന്നു പറച്ചിൽ. തന്റെ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കാതിരിക്കാൻ കൂടുതൽ സ്വാധീനം ചെലുത്തി യത് മമ്മൂട്ടിയാണെന്നും അവർ പറയുന്നു.

2001 ൽ ആണ് ഇനി മുതൽ ഞാൻ സോഫ്റ്റ് പോ ണി ൽ അഭിനയിക്കില്ലെന്ന തീരുമാനമെടുത്തത്. കേരളത്തിൽ എന്റെ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ബോഡി ഡബിൾ ചെയ്ത് പ്രദർശിപ്പിച്ചിരുന്നു.
സെൻസറിങ് പൂർത്തിയായി വന്ന ശേഷമാണ് എന്റെ സീനുകൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് കയറ്റി.

അത് എനിക്ക് മനസിലായപ്പോൾ എന്നെ വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീൽ ചെയ്തിരുന്നു. ഇത്രത്തോളം എന്നെ ഇവർ ചതിച്ചല്ലോ എന്ന ചിന്ത വന്നു. കൂടാതെ വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ എടുത്തവരുടെ പടങ്ങൾ റിലീസ് ചെയ്യാതെ വെച്ചിരിക്കുക ആയിരുന്നു.

ഞാൻ തന്നെ പ്രസ്മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോ ണി ൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. 21 പടങ്ങളുടെ അഡ്വാൻസ് തിരികെ കൊടുത്തു. അതിനൊപ്പം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ സിനിമകൾക്ക് എന്റെ സിനിമകൾ കോമ്പറ്റീഷനായി വരുന്നുവെന്ന് പറഞ്ഞ് ബാൻ ചെയ്യണമെന്നുള്ള തലത്തിലേക്ക് കാര്യങ്ങൾ പോയെന്നുള്ളത് ശരി തന്നെയാണ്.

പക്ഷെ ബാൻ ചെയ്യണമെന്ന് അവർ പറഞ്ഞില്ല. ഞാൻ ഒരു മോഹൻലാൽ ഫാനാണ്. മമ്മൂക്കയാണ് കൂടുതലായും ഇതിനായി പ്രവർത്തിച്ചതെന്ന് കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. മാത്രമല്ല തിയേറ്ററുകൾ ഒരു കാലത്ത് പൂട്ടാൻ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയർത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്.

എന്റെ സിനിമകൾക്കെതിരെ പ്രവർത്തിച്ചെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല. കാരണം അവർ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്ളോപ്പ് ആവുകയാണെന്നും ഷക്കീല പറയുന്നു.

Also Read
സൂപ്പര്‍ താരങ്ങളായപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആ മനുഷ്യനെ ഫീല്‍ഡ് ഔട്ടാക്കി, നട്ടെല്ലുള്ള പല സംവിധായകരെയും ഒതുക്കി, വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

Advertisement