അനുമതിയില്ലാതെ ഒന്നും ചെയ്തിട്ടില്ല: തനിക്കെതിരെ ഗായിക ചിൻമയി അന്ന് ലൈം ഗീ ക ആരോപണം ഉന്നയിച്ചപ്പോൾ ഗായകൻ കാർത്തിക് പറഞ്ഞത് ഇങ്ങനെ

20182

ഇന്ത്യൻ സിനിമാ രംഗത്തെ തന്നെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു ഏതാനം വർഷങ്ങൾക്ക് മുമ്പ് പ്രശസ്ത ഗായകൻ കാർത്തിക്കിന് എതിരെ വന്നത്. പ്രമുഖ ഗായിക ചിൻമയി ശ്രീപദി ആയിരുന്നു കാർത്തിക്കിന് എതിരേ ലൈം ഗി ക ആരോപണവുമായി രംഗത്തു വന്നത്.

കാർത്തിക്കിന് എതിരേയുള്ള മീ ടൂ ക്യാമ്പെയ്നിൽ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെൺകുട്ടികളും ചേരുമെന്നും ചിൻമയി ട്വിറ്ററിൽ കുറിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ഉയർന്ന് ഏതാണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ഇതിന് എതിരെ പ്രതികരണവുമായി കാർത്തിക് രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെ തന്നെ ആയിരുന്നു കാർത്തിക് ഈ വിഷയത്തിൽ അന്ന് പ്രതികരിച്ചത്.

Advertisements

ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററിൽ ഞാൻ കണ്ടു. എന്റെ മനസാക്ഷിയെ തൊട്ടു ഞാൻ പറയുന്നു, ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചു കൊണ്ട് ഉ പ ദ്ര വി ച്ചിട്ടില്ല. എന്റെ പ്രവർത്തികൾ മൂലം ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിട്ട് ഉണ്ടെങ്കിൽ ദയവായി മുന്നോട്ട് വരണം.

Also Read
എന്റെ സിനിമകൾക്ക് എതിരെ മമ്മൂട്ടിയും മോഹൻലാലും പ്രവർത്തിച്ചു, എറ്റവും കൂടുതൽ ശ്രമിച്ചത് മമ്മൂട്ടി, പക്ഷേ അവരെ കുറ്റംപറയാൻ പറ്റില്ല: വെളിപ്പെടുത്തി ഷക്കീല

ഒരാളുടെ പ്രവർത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഞാൻ മീടുവിനെ പൂർണമായും പിന്തുണയ്ക്കുന്നു. പരാതിക്കാരിയുടെ ദുഃഖത്തിൽ സത്യമുണ്ടെങ്കിൽ ഞാൻ മാപ്പു പറയാൻ തയ്യാറാണ്, അതിനേക്കളുപരി നിയമനടപടികൾ നേരിടാനും തയ്യാറാണ്.

കാരണം ആരുടേയും ജീവിതത്തിൽ ഒരു കയ്പ്പേറിയ അനുഭവം സമ്മാനിക്കാൻ ഞാൻ താല്പര്യപ്പെടു ന്നില്ലെന്നും ആയിരുന്നു കാർത്തിക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.

Also Read
ഇപ്പോഴുള്ളത് നാലാമത്തെ പ്രണയം, പക്ഷേ എനിക്കും അവനും കല്യാണം കഴിക്കാൻ താത്പര്യമില്ല, എന്റെ ഓർമ്മയ്ക്ക് ഒരു കുട്ടി വേണമെന്ന് അവൻ പറയുന്നുണ്ട്, ശ്രീലക്ഷ്മി അറയ്ക്കൽ

Advertisement