എന്നെ അടിച്ചാൽ ആ കണ്ണ് നിറയും, ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാൽ ഇടറിപ്പോകുന്ന മകൻ: മമ്മൂട്ടിയും ഉമ്മയും തമ്മിലുള്ള അടുപ്പം ഇങ്ങനെ

702

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയേയും കുടുംബത്തേയും ആരാധകരേയും ഒന്നടങ്കം സങ്കടത്തിൽ ആക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മാതാവ് മാതാവ് ഫാത്തിമ ഇസ്മായിലിന്റെ വിയോഗം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു മെഗാസ്റ്റാന്റെ ഉമ്മ മരണപ്പെട്ടത്. 93 വയസ്സായിരുന്നു ഉമ്മയ്ക്ക്.

അതേ സമയം മമ്മൂട്ടിയെ പോലെ തന്നെ പ്രിയപ്പെട്ടവർ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക്. തിരക്കുകൾക്ക് ഇടയിലെല്ലാം കുടുംബത്തിനൊപ്പം ചെലവഴിക്കാനായി സമയം കണ്ടെത്താറുള്ള നടൻ കൂടിയാണ് മമ്മൂട്ടി. ചെമ്പിലെ വീടിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം പലപ്പോഴും വാചാലൻ ആവാറുണ്ട്.

Advertisements

മമ്മൂട്ടിയുടെ മാതാവിന്റെ വിയോഗ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഉമ്മയെക്കുറിച്ച് പറഞ്ഞുള്ള മമ്മൂട്ടിയുടെ അഭിമുഖങ്ങൾ എല്ലാം വീണ്ടും വൈറലായി മാറുകയാണ് ഇപ്പോൾ. പ്രമുഖ നിർമ്മാതാവ് ആയ ആന്റോ ജോസഫും മമ്മൂട്ടിയും ഉമ്മയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് മുൻപൊരിക്കൽ വെളിപ്പെടുത്തിയിരുന്നു.

Also Read
നോമ്പ് എടുക്കാറുണ്ട് നിസ്‌കരിക്കാനും അറിയാം, സർട്ടിഫിക്കറ്റിൽ താൻ മുസ്ലിമാണ്, അനു സിത്താര അന്ന് പറഞ്ഞത്

എന്റെ ഉമ്മ ഒരു പാവമാണെന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്. സിനിമയിൽ എന്റെ ക്യാരക്ടറിനെ ആരെങ്കിലും അടിച്ചാൽ ആ കണ്ണ് നിറയും. ഉമ്മ കരയും. ഉമ്മയ്ക്ക് എന്റെ സിനിമകളിൽ ഏതാണ് ഇഷ്ടമെന്ന് ചോദിച്ചാൽ കൈമലർത്തും. അതൊന്നും പറയാൻ എനിക്കറിയില്ലെന്നാണ് ഉമ്മ പറയാറുള്ളത്.

മകന്റെ അഭിനയ മികവിനെ കുറിച്ചൊന്നും അവർ ഒരിക്കലും വാചാലയായിട്ടില്ല. അതേ സമയം ജീവിതത്തിലെ ആദ്യ സുഹൃത്ത് ഉമ്മയാണെന്ന് മുൻപ് മമ്മൂട്ടി പറഞ്ഞിരുന്നു. മാതൃദിനത്തിൽ ഉമ്മയ്ക്കൊപ്പമുള്ള ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരുന്നു. മക്കളുടെ വീടുകളിൽ മാറിമാറി താമസിക്കാറുണ്ട് ഉമ്മ.

എന്റെ അടുത്ത് വന്ന് കഴിഞ്ഞ് രണ്ട് ദിവസമാവുമ്പോഴേക്കും അനിയന്റെ വീട്ടിലേക്ക് പോവണമെന്ന് പറയും. എന്നെ തീരെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പറഞ്ഞ് ഉമ്മയോട് പരിഭവിക്കാറുണ്ട് താനെന്നും മമ്മൂട്ടി മുൻപ് പറഞ്ഞിരുന്നു. മമ്മൂട്ടിയെന്ന മകൻ ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാൽ ഇടറിപ്പോകുന്നയാളാണ്. മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം വലുതാണ്.

സുലുവിനെ കണ്ടാൽ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്. എന്തുകൊണ്ടാണ് ഇവർ തമ്മിൽ ഇത്ര അടുപ്പം എന്ന് ഞാൻ ചോദിച്ചപ്പോൾ മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്: സുലു എന്റെ ഉമ്മയെ എത്രയധികം സ്‌നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്‌നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളതെന്നാണ് മമ്മൂക്ക തന്ന മറുപടി എന്നായിരുന്നു ആന്റോ ജോസഫ് മുൻപ് പറഞ്ഞത്.

Also Read
അണിയറ പ്രവർത്തകരെ ഭീഷണിപ്പെടുത്തി എന്റെ അവസരം നയൻതാര ഇല്ലാതാക്കി, സ്‌ക്രീൻ സ്പേസ് പോകും എന്നാണത്രെ അവർ പറഞ്ഞത്: നയൻ താരയ്ക്ക് എതിരെ തുറന്നടിച്ച് മംമ്ത മോഹൻ ദാസ്

Advertisement