ലാലേട്ടന്റെ പിറന്നാളിന് പോസ്റ്റ് ഇടുന്നില്ലേ എന്ന് ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ബാബു ആന്റണി, വിമർശനവുമായി മോഹൻാലൽ ആരാധകർ

92

വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി പിന്നീട് മലയാളത്തിന്റെ ആക്ഷൻ ഹീറോയായി മാറിയ നടനാണ് ബാബു ആന്റണി. ഇടക്കാലത്ത് സിനിമയില് അത്ര സജീവമല്ലാതിരുന്ന ബാബു ആന്റണി ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായി തിരിച്ച് വരാൻ ഒരുങ്ങുകയാണ്.

സോഷ്യൽ മീഡിയയിലും താരം ഇപ്പോൾ സ്ഥിര സാന്നിധ്യമാണ്. ഇപ്പോഴിതാ ഒരു കമന്റ് കൊണ്ട് വിണ്ടും വൈറൽ ആയിരിക്കുകയാണ് താരം. ഫേസ്ബുക്കിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് താഴെ വന്ന ഒരു കമന്റിലാണ് സംഭവങ്ങളുടെ തുടക്കം.

Advertisements

മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് പോസ്റ്റ് ഇടില്ലേ എന്ന ഒരു ആരാധകന്റെ കമന്റിന് എന്റെ പിറന്നാളിന് ആരും പോസ്റ്റ് ഇട്ട് കണ്ടില്ല എന്നാണ് ബാബു ആന്റണി മറുപടി നൽകിയത്. കുറിക്ക് കൊള്ളുന്ന മറുപടി ആയതിനാൽ തന്നെ ബാബു ആന്റണിയുടെ മറുപടി നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

Also Read
ഇങ്ങനെയാണോ അമ്മമാർ ചെയ്യേണ്ടതെന്ന് വല്ലാത്തൊരു നോട്ടം നോക്കി ആളുകൾ ചോദിക്കും, താൻ മകളുമായി പോകുമ്പോൾ ഉളള അനുഭവം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

കമന്റിനെ അനുകൂലിച്ചും പ്രതികുലിച്ചും തുടർ ചർച്ചകൾ തുടരുകയാണ്.പിറന്നാൾ പോസ്റ്റ് ഇടുന്നത് ഒക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്ന് ബാബു ആന്റണിയെ അനുകൂലിക്കുന്നവർ പറയുമ്പോൾ എല്ലാവരും ആശംസകൾ നേരുമ്പോൾ ഇയാൾക്ക് മാത്രം എന്താ എന്ന് ചോദിക്കുന്ന മോഹൻലാൽ ആരാധകരുമുണ്ട്.

അതേ സമയം ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്ത് വരാൻ ഇരിക്കുന്ന പവർസ്റ്ററാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം ആക്ഷൻ ത്രില്ലറായിയാണ് ചിത്രം ഒരുങ്ങുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മംഗലാപുരം, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകൾ.സൗത്ത് ഇന്ത്യയിലെ കൊ ൈക്കൻ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമർ ലുലു ചിത്രം ആയിരിക്കും പവർസ്റ്റാർ.

Also Read
ഒരാളോട് സെ ക് സ് ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്നത് പോലും മീ ടൂ ആണ്, മീ ടുവിനെ നിസാരവത്ക്കരിച്ചിട്ടില്ല, ചെയ്ത തെറ്റ് തിരിച്ചറിയാൻ സമയമെടുത്തു, ക്ഷമ ചോദിക്കുന്നു: ധ്യാൻ ശ്രീനിവാസൻ

Advertisement