Home Entertainment

നടിയോ ആർജെയോ ആയിരുന്നില്ലെങ്കിൽ ആരാകുമായിരുന്നു, നൈല ഉഷ പറഞ്ഞ മറുപടി കേട്ടോ

91

ക്ലാസ്സിക് ഡയറക്ടർ സലിം അഹമ്മദിന്റെ സംവിധാനത്തിൽ 2013ൽ പ്രദർശനത്തിനെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ.പിന്നീട് മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി.

Also Read
മീനാക്ഷി ഫോളോ ചെയ്യുന്ന മലയാളത്തിലെ ഏക യുവനടൻ ഈ താരം; ഇഷ്ട നടൻ ഈ താരപുത്രൻ ആണോ എന്ന് ചോദിച്ച് ആരാധകർ

Advertisements

തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയിൽ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്.
പിന്നീട് ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി.

വളരെ ചുരുങ്ങിയ കാലം കൊണ്ട് പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി മാറിയ നൈല ഉഷ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോളിതാ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് നൈല ഉഷ.

ഫെമിനിസ്റ്റ് ആണോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. നിങ്ങളും ഫെമിനിസ്റ്റിലല്ലേ, എല്ലാവരും തുല്യതയല്ലേ ആഗ്രഹിക്കുന്നത്, ഞാനും ഫെമിനിസ്റ്റാണ് എന്നായിരുന്നു ഈ ചോദ്യത്തിന് നൈല ഉഷ നൽകിയ മറുപടി. മറ്റൊരു ചോദ്യം നടിയോ ആർജെയോ ആയിരുന്നില്ലെങ്കിൽ എന്താകുമെന്നായിരുന്നു എന്നതായിരുന്നു.

Also Read
2022 ആറാം മാസത്തിൽ ആയിരിക്കും വിവാഹം, നടി വനിത വിജയകുമാർ നാലാമതും കല്യാണം കഴിച്ചേക്കും എന്ന് വെളിപ്പെടുത്തൽ

കർശനക്കാരിയായ ഒരു അധ്യാപികയായിരിക്കും താൻ എന്നായിരുന്നു ഇതിന് നൈല ഉഷ നൽകിയ മറുപടി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലേത് പോലെ ഒരു കഥാപാത്രം ഇനി എന്ന് ചെയ്യും എന്ന ചോദിച്ചയാളോട് ഞാനും ആഗ്രഹിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി. അടുത്ത ചിത്രം പാപ്പൻ ആണെന്നും ഒരു ചോദ്യത്തിന് മറുപടിയായി നൈല ഉഷ വ്യക്തമാക്കി.

Advertisement