ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയ രംഗത്തേക്ക്, ആദ്യ മെഗാ സീരിയലിലെ നായിക, ഇപ്പോഴും സീരിയൽ രംഗത്തെ സൂപ്പർതാരം: നടി കാർത്തികയുടെ അഭിനയ ജീവിതം ഇങ്ങനെ

1223

നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളം ടെലിവിഷൻ സീരിയലുകളുടെ കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് കാർത്തിക. പോസിറ്റീവ് കഥാപാത്രത്തെ മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന്ഇതിനോടകം തന്നെ താരം പലവട്ടം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

കാർത്തിക അഭിനയ മേഖലയിൽ സജീവമായിട്ട് ഇരുപത്തി ഒൻപത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇന്നും കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി മലയാളം മിനിസ്‌ക്രീനിൽ നിന്നും വരുന്നത്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭ്രമണം എന്ന സീരിയലിലെ ദീപ അപ്പച്ചി, ജീവിത നൗകയിലെ അപ്പച്ചി, പിന്നെ ഒരുപിടി വില്ലത്തി വേഷണങ്ങളിലൂടെ എല്ലാം തന്നെ താരം ഇപ്പോൾ മുന്നേറുകയാണ്.

Advertisements

പത്തനംതിട്ട ജില്ലയിലെ ആറന്മുളയാണ് താരത്തിന്റെ സ്വദേശം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താരം ആദ്യമായി അഭിനയ മേഖലയിലേക്ക് ചെക്കറിയതും. ആദ്യ മെഗാസീരിയലായ വംശത്തിലൂടെ തിളങ്ങിയ നടി ഇന്നും മിനി സ്‌ക്രീനിന്റെ പ്രീയപ്പെട്ട നടിയാണ്.

1992 ൽ പതിമൂന്ന് എപ്പിസോഡ് സീരിയലുകളുടെ കാലത്ത് നായികയായി താരം എത്തുകയും ചെയ്തു. മിനിസ്‌ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലും തിളങ്ങാൻ താരത്തിന് ഇതിനോടകം തന്നെ സാധിക്കുകയും ചെയ്തു. പതിമൂന്നോളം സിനിമകളിലും കാർത്തിക അഭിനയിച്ചിട്ടുണ്ട്.

Also Read
മീനാക്ഷി ഫോളോ ചെയ്യുന്ന മലയാളത്തിലെ ഏക യുവനടൻ ഈ താരം; ഇഷ്ട നടൻ ഈ താരപുത്രൻ ആണോ എന്ന് ചോദിച്ച് ആരാധകർ

ഛായാഗ്രാഹകനായ കണ്ണനാണ് കാർത്തികയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഓട്ട് ഓഫ് സിലബസ്, ദളമർമ്മരങ്ങൾ, രാമൻ, കരയിലേയ്‌ക്കൊരു കടൽദൂരം തുടങ്ങിയവയാണ് കണ്ണന്റെ പ്രധാന ചിത്രങ്ങൾ. ‘ഏക് അലക് മൗസം’ എന്നൊരു ഹിന്ദി ചിത്രവും അദ്ദേഹത്തിന്റെതായുണ്ട്.

ഭർത്താവും മകളും ഭർത്താവിന്റെ അച്ഛനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് കാർത്തികയുടേത്. ഭർത്താവിന്റെ അച്ഛൻ അഡ്വക്കേറ്റ് കൂടിയാണ്. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തികയുടെ മകൾ നിരുപമ. നിലവിൽ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഈ കുടുംബം.

അഭിനയം എന്ന കലയോട് ഏറെ നീതി പുലർത്തുന്ന ഒരു താരം കൂടിയാണ് കാർത്തിക. ഭ്രമണത്തിലെ ദീപ അപ്പച്ചി എന്ന കഥാപാത്രം താരത്തിന് നൽകിയ ആരാധക പിന്തുണ ഏറെയാണ്. താരത്തിന്റെ ഭ്രമണത്തിലെ അഭിനയം കണ്ട് ഇതുപോലൊരു അപ്പച്ചിയെ കിട്ടിയെങ്കിലെന്ന് പ്രേക്ഷകർ ചിന്തിക്കുന്ന തരത്തിലായിരുന്നു കാർത്തിക ആ വേഷം അവതരിപ്പിച്ചത്.

ഭ്രമണത്തിലെ അപ്പച്ചിക്ക് പിന്നാലെ ജീവിതനൗക യിലും അപ്പച്ചിയായി തന്നെയാണ് താരത്തിന് ഒരു വേഷം ലഭിച്ചതും. എന്നാൽ ജീവിത നൗകയിൽ അൽപം നെഗറ്റീവ് ഷെയ്ഡുള്ള അപ്പച്ചിയാണ്. നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ താരത്തിന് ഇതിനോടകം തന്നെ ചെയ്യാനും സാധിച്ചു. അതേസമയം കാർത്തികയുടെ അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവവും ഉണ്ടായിട്ടുണ്ട്.

Also Read
2022 ആറാം മാസത്തിൽ ആയിരിക്കും വിവാഹം, നടി വനിത വിജയകുമാർ നാലാമതും കല്യാണം കഴിച്ചേക്കും എന്ന് വെളിപ്പെടുത്തൽ

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ഒരു ശിവരാത്രി ദിവസം തൊഴാൻ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ എന്ന് തലയിൽ കൈവെച്ച് പ്രാകുന്നത്. സത്യത്തിലന്നേരം ഞാൻ ഞെട്ടിപ്പോയി. അമ്മുമ്മ എന്നെ വിടാൻ ഭാവമില്ല എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത് അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി. അയ്യോ അത് അഭിനയമല്ലേ അമ്മേ എന്നൊക്കെ പറഞ്ഞു നോക്കി.

നീയൊന്നും പറയണ്ട കൂടുതലൊന്നും പറയണ്ട എന്ന് പറഞ്ഞ് അവർ ശരിക്കും ഷൗട്ട് ചെയ്തു. കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാൻ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കിൽ അവർ ഉറപ്പായും തല്ലിയേനെ എന്നും കാർത്തിക വെളിപ്പെടുത്തിയിരുന്നു.

Advertisement