കമ്മിറ്റഡ് ആണെന്ന് നേരത്തെ പറഞ്ഞിരുന്നേൽ നിത്യ മേനോന് വേണ്ടി ഞാൻ സമയം കളയില്ലായിരുന്നു, ഇനി എനിക്കൊരു കല്യാണം ഇല്ല: സങ്കടത്തോടെ സന്തോഷ് വർക്കി

5513

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന മലയാളിയായ സൂപ്പർ നടിയാണ് നിത്യാ മേനോൻ. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സൂപ്പർതാരങ്ങൾക്ക് ഒപ്പവും ഇതിനോടകം നടി അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.

അതേ സമയം നിത്യാ മേനോന്റെ കല്യാണം മലയാളത്തിലെ പ്രമുഖ നടനുമായി ഉറപ്പിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഉണ്ണുമുകുന്ദൻ ആണ് ആ നടനെന്ന് ഏതാണ്ട് മിക്കവരും ഉറപ്പിക്കുകയും ചെയ്തു.

Advertisements

എന്നാൽ ഒടുവിൽ അത് വ്യാജ വാർത്ത ആണെന്ന് വെളിപ്പെടുത്തി നിത്യാമേനോൻ തന്നെ രംഗത്ത് എത്തിയിരുന്നു. നേരത്തെ നിത്യാ മേനോനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് സന്തോഷ് വർക്കി എന്ന യുവാവ് രംഗത്ത് എത്തിയിരുന്നു. താരരാജാവ് മോഹൻലാലിന്റെ ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വർക്കി.

മോഹൻലാലിന്റെ കട്ട ആരാധകനായ സന്തോഷ് വർക്കിക്ക് നിത്യ മേനോനെ വിവാഹം ചെയ്യാനായിരുന്നു താൽപ്പര്യം. ഇതിനിടെ സന്തോഷ് വർക്കി പ്രതികരണവുമായി രംഗത്തെത്തി. മോഹൻലാലിനെക്കാൾ കൂടുതൽ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വർക്കി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, നിത്യയുടെ വിവാഹ വാർത്ത കേട്ട് ആകെ തകർന്നിരിക്കുകയാണ് സന്തോഷ് വർക്കി. നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് വേണ്ടി താൻ സമയം കളയില്ലായിരുന്നു എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തോട് സന്തോഷ് വർക്കിയുടെ പ്രതികരണം.

ഇനി തന്റെ ജീവിതത്തിൽ മറ്റൊരു വിവാഹമില്ലെന്നും സന്തോഷ് വർക്കി പറഞ്ഞു. നേരത്തേ, നിത്യ മേനോനെ കാണാൻ ബംഗളൂരുവിലെ വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം സന്തോഷ് പങ്കുവെച്ചിരുന്നു. നിത്യയെ കാണാൻ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കൽ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് പറഞ്ഞു.

നിത്യയുടെ വീട്ടുകാർ തനിക്കെതിരെ പോ ക് സോ ഫയൽ ചെയ്യാൻ ശ്രമിച്ചെന്നും ഇയാൾ പറയുന്നു. കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോൺ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും താൻ നേരിട്ട് പറഞ്ഞുവെന്നും ഇക്കാര്യം നിത്യയുടെ മാതാപിതാക്കളോട് സംസാരിച്ചിരുന്നുവെന്നും ഇയാൾ വ്യക്തമാക്കുന്നു.

Advertisement