ദേഷ്യം പിടിക്കുന്നത് നിസ്സാര കാര്യങ്ങൾക്ക്, ഭാര്യയുമായി വഴക്കിട്ടാൽ പിന്നെ പരിഹരിക്കുന്നത് ഇങ്ങനെ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

854

മലയാളം സിനിമാ ആരാധകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് അനൂപ് മേനോൻ. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് അനൂപ് മേനോൻ സിനിമയിൽ എത്തുന്നത്. നടൻ എന്നതിൽ ഉപരി തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ അനൂപ് മേനോൻ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.

നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന കഥാപാത്രമായി എത്തിയ അനൂപ് മേനോൻ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയിൽ സജീവമായ അനൂപ് മേനോൻ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു. അനൂപ് മേനോൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ.

Advertisements

സുരഭി ലക്ഷ്മിയും അനൂപ് മേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ വാരം തീയറ്റർ റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയെക്കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് അനൂപ് മേനോൻ.

Also Read
സിനിമയിൽ അറിഞ്ഞും അറിയാതെയും പലപ്പോഴും നമ്മൾ വഴങ്ങി കൊടുക്കേണ്ടി വരും: തുറന്നു പറഞ്ഞ് രശ്മിക മന്ദാന

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. പദ്മയിലെ രവി എന്ന കഥാപാത്രത്തിന് നേരെ വിപരീത സ്വഭാവമാണ് തന്റേതെന്ന് അനൂപ് മേനോൻ പറയുന്നു. ഒരു കാര്യവുമില്ലാത്ത നിസ്സാര സംഭവങ്ങളുടെ പേരിലാണ് ഞാൻ ദേഷ്യപ്പെടുക. ഇതിനൊക്കെ ദേഷ്യപ്പെടേണ്ടതുണ്ടോ എന്നുപോലും പലപ്പോഴും ചിന്തിക്കാറുണ്ട്.

ദേഷ്യപ്പെടുമെന്ന് കരുതുന്ന സന്ദർഭങ്ങളിൽ ഞാൻ മൗനം പാലിക്കാറേ ഉള്ളൂ. ഞാനും ഭാര്യയും തമ്മിൽ വലിയ വഴക്കുകൾ ഒന്നും ഉണ്ടാകാറില്ല. ഉണ്ടായിട്ടുമില്ല. ചെറിയ ചില സൗന്ദര്യപ്പിണക്കങ്ങളേ ഉണ്ടായിട്ടുള്ളൂ. അതും ഒരു പത്തുപതിനഞ്ചു മിനുട്ട് നേരത്തേക്ക് മാത്രമേ നീണ്ടുനിൽക്കാറുള്ളൂ. അതിനിടയിൽ ആരെങ്കിലുമൊരാൾ ഒത്തുതീർപ്പാക്കിയിരിക്കും.

പദ്മയിലെ രവി എന്താണെന്നുള്ളത് സിനിമയിലെ രണ്ടാം പകുതിയ്ക്ക് ശേഷമേ മനസ്സിലാക്കാൻ പറ്റൂ എന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. അതാണ് ആ സമയത്ത് ഫ്‌ലാഷ് ബാക്കിലേക്ക് പോയത്. ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഫ്‌ലാഷ് ബാക്കിലേക്ക് പോയത്. അത് ബോധപൂർവ്വമായി ചെയ്ത കാര്യമാണ്. ചില നേരങ്ങളിൽ നമ്മുടെ തോന്നലുകളാണ് പ്രധാനപ്പെട്ട തീരുമാനങ്ങളായി മാറുന്നത്.

ബ്യൂട്ടിഫുൾ എന്ന സിനിമയിൽ മേഘ്നയെ വില്ലത്തിയാക്കാനുള്ള തീരുമാനം എടുത്തതും അങ്ങനെ ആയിരുന്നു. ആ തീരുമാനത്തോട് എല്ലാവരും പിന്തുണ അറിയിച്ചിരുന്നു. പദ്മയിലെ ഗാനങ്ങൾക്ക് വരികൾ എഴുയിരിക്കുന്നത് അനൂപ് മേനോനാണ്.ഞാൻ സംഗീതം പഠിച്ചിട്ടില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകൾ കേട്ട് അതെല്ലാം വലിയ നൊസ്റ്റാൾജിയയായി കൊണ്ടുനടക്കുന്നയാളാണ് ഞാൻ. എങ്ങനെയോ പാട്ടെഴുത്തെന്ന കാര്യം സംഭവിച്ചു.

Also Read
ഞാൻ പ്രണയിച്ച ആ നടൻ പല പ്രാവശ്യം എന്നെ ഇങ്ങനെ ചെയ്തു, എന്നിട്ട് എന്നെ ഒഴിവാക്കി, നമ്മളെ നോക്കേണ്ടത് നമ്മൾ തന്നെയാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇല്യാന

എഴുത്ത് വലിയ മഹത്തരമാണെന്നൊന്നും ഞാൻ പറയുന്നില്ല. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമായിരുന്നു എവിടെയൊക്കെ ഗാനങ്ങൾ വരണമെന്ന് തീരുമാനിച്ചത്.പദ്മയിൽ കാണിക്കുന്ന വീടിനെക്കുറിച്ചും അഭിമുഖത്തിൽ ചർച്ചായി.’ പത്മയിലെ വീടിനായി ഞങ്ങൾ കുറേ അലഞ്ഞിരുന്നു. അസിസ്റ്റന്റാണ് വീട് നോക്കിയത്. അവർ ഫോട്ടോ കാണിച്ച് തന്നപ്പോൾ വീട് ഇഷ്ടമായിരുന്നു. പിന്നാലെയുള്ള കാറിൽ വരുന്ന സുരഭിയോട് വീട് സെറ്റായെന്ന് പറഞ്ഞിരുന്നു.

ആ വീട്ടിലിരുന്ന് ബീഫും പൊറോട്ടയും കഴിക്കുന്ന സുരഭിയുടെ ചിത്രമാണ് പിന്നീട് കണ്ടത്. അവര് കാശ് പോലും മേടിച്ചില്ല. സുരഭി അവരിലൊരാളായി മാറുകയായിരുന്നു എന്നും അനൂപ് മേനോൻ പറയുന്നു.

Advertisement