Home Entertainment Celebrities

ട്രാവൻകൂർ സിസ്റ്റേഴ്‌സ്, സഹോദരിമാർക്ക് ഒപ്പം കിടുക്കാച്ചി ചിത്രങ്ങളുമായി അഹാന, കുടംബ സമേതം താരകുടുംബം

227

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനും ഒരേ പോലെ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കൃഷ്ണ കുമാർ. കൃഷ്ണ കുമാറിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യയും നാല് പെൺമക്കളും അടങ്ങിയതാണ് ഈ താര കുടുംബം.

കൃഷ്ണ കുമാറിന്റെ മൂത്തമകൾ അഹാന കൃഷ്ണ മലയാളികളുടെ പ്രിയപ്പെട്ട യുവ നായികമാരിൽ ഒരാളാണ്. അഹാനയുടേത് ആയി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ് നടി. യൂട്യൂബ് വീഡിയോകളുമായും ഇൻസ്റ്റഗ്രാം പോസ്റ്റുകളുമായും നടി സജീവമാണ്.

Advertisements

Also Read
മകന്റെ മുഖം ആദ്യമായി വ്യക്തമായി കാണിച്ച് മിയാ ജോർജ്, സന്തോഷത്തിൽ ആരാധകർ

താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബ സമേതമുള്ള ഓണ ചിത്രങ്ങൾ ഷെയർ ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.

ഓണാശംസകൾ എന്ന് കുറിച്ചാണ് നടി കുടുംബചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് മക്കളും ചിത്രങ്ങളിലുണ്ട്. ഇതിനു പുറമേ ട്രാവൻകൂർ സിസ്റ്റേഴ്‌സ് എന്ന അടിക്കുറിപ്പോടെ സഹോദരിമാർ മാത്രമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ദിയ കൃഷ്ണയും ഇഷാനിയും ഹൻസികയുമെല്ലാം ഓണവേഷങ്ങളിൽ ചിത്രങ്ങളിലുണ്ട്. സെറ്റ് സാരിക്കൊപ്പം പച്ച ബ്ലൗസ് ധരിച്ചാണ് ഓണചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുണ്ടിനൊപ്പം പച്ചനിറത്തിലെ ഷർട്ടാണ് കൃഷ്ണകുമാറിന്റെ വേഷം. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Also Read
നിരന്തരം വഴിപിഴച്ച സ്ത്രീയുടെ വേഷങ്ങളിൽ അഭിനയിച്ചത് ഒരു ബാധ്യതയായി മാറി: അന്ന് ചിത്ര പറഞ്ഞത്

അതേ സമയം ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്റർ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ അടിയിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

Also Read
ഞാൻ മടുക്കുമ്പോഴെല്ലാം എന്നെ എടുത്തുകൊണ്ട് നടക്കുന്ന നിങ്ങൾ ഭാഗ്യവാനാണ്: വിവാഹ വാർഷിക ദിനത്തിൽ ഫഹദിനോട് നസ്‌റിയ

Advertisement