കുറച്ച് വൈകി പക്ഷേ, അനിയത്തിക്കുട്ടി മഹാലക്ഷ്മിക്ക് ഒപ്പം പൂക്കളമിട്ട് മീനാക്ഷി, ഏറ്റെടുത്ത് ആരാധകർ വൈറലായി ചിത്രങ്ങൾ

224

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ജനപ്രിയ നായകനാണ് നടൻ ദിലീപ്. അദ്ദേഹത്തേയും അദ്ദേഹം അഭിനയിച്ച സിനിമകളേയും ഇഷ്ടപ്പെടുന്നത് പോലെ തന്നെ പ്രേക്ഷകർക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താര കുടുംബനുമാണ് അദ്ദേഹത്തിന്റേത്.

ദിലീപിന്റെതിന് ഒപ്പം തന്നെ ഭാര്യ കാവ്യാ മാധവന്റെയും മക്കളായ മീനാക്ഷി, മഹാലക്ഷ്മി തുടങ്ങിയവരുടെയും വിശേഷങ്ങൾ അറിയാനും എല്ലാവരും കാത്തിരിക്കാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ പോലും ദിലീപിന് പിന്തുണയുമായി ആരാധകർ ഒപ്പമുണ്ടായിരുന്നു.

Advertisements

കാവ്യയും ദിലീപും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ ആരാധക ഗ്രൂപ്പുകളിലൂടെയും മറ്റു പുറത്തു വരാറുണ്ട്. താരകുടുംബത്തിൽ അൽപമെങ്കലും സോഷ്യൽ മീഡിയയിൽ ആക്ടീവാകാറുളളത് മൂത്തമകൾ മീനാക്ഷിയാണ്.

Also Read
ട്രാവൻകൂർ സിസ്റ്റേഴ്‌സ്, സഹോദരിമാർക്ക് ഒപ്പം കിടുക്കാച്ചി ചിത്രങ്ങളുമായി അഹാന, കുടംബ സമേതം താരകുടുംബം

സോഷ്യൽ മീഡിയയിൽ ദിലീപും കാവ്യയും എത്താറുളളത് വളരെ കുറവായട്ട് മാത്രമാണ്. പുതിയ സിനിമകളുടെ വിശേഷങ്ങളും സഹതാരങ്ങൾക്ക് പിറന്നാൾ ആശംസകളുമൊക്കെ നേർന്നാണ് ദിലീപ് എത്താറുളളത്. മീനാക്ഷി ദിലീപ് മുൻപ് പങ്കുവെച്ച ഡാൻസ് വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ താരപുത്രി പങ്കുവെച്ച ഓണോഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറച്ച് വൈകി പക്ഷേ നിങ്ങൾക്ക് എന്റെ ഓണാശംസകൾ എന്നാണ് മീനാക്ഷി ദിലീപ് പുതിയ പോസ്റ്റിൽ കുറിച്ചത്. രണ്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് താരപുത്രിയുടെ ഓണം പോസ്റ്റ് വന്നത്.

സെറ്റ് സാരിയുടുത്തുളള ഒരു മനോഹര ചിത്രമാണ് മീനാക്ഷി ആദ്യം പോസ്റ്റ് ചെയ്തത്. സാരി ലുക്കിലുളള ചിത്രങ്ങൾ മുൻപും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. പതിവ് പോലെ ഇത്തവണയും അതിസുന്ദരിയായ ഒരു ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്.

Also Read
മകന്റെ മുഖം ആദ്യമായി വ്യക്തമായി കാണിച്ച് മിയാ ജോർജ്, സന്തോഷത്തിൽ ആരാധകർ

അനിയത്തി മഹാലക്ഷ്മിക്കൊപ്പം പൂക്കളമിടുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ച രണ്ടാമത്തെ ചിത്രം. ആദ്യമായാണ് അനിയത്തിക്കൊപ്പമുളള ഒരു ചിത്രം മീനാക്ഷി പോസ്റ്റ് ചെയ്തത്. ലിറ്റിൽ ഡോറയുടെ ബുജി റിപ്പോർട്ടിംഗ് എന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിത പ്രമോദ് ചിത്രത്തിന് താഴെ കുറിച്ചത്, ഇതിന് മറുപടിയായി ചിരിച്ചുകൊണ്ടുളള ഒരു ഇമോജി മീനാക്ഷി കമന്റ് ചെയ്തിട്ടുണ്ട്.

മീനാക്ഷിക്കൊപ്പം മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോസും എപ്പോഴും വൈറലാകാറുണ്ട്. അടുത്തിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ദിലീപും കാവ്യയും പിറന്നാൾ ആശംസകൾ നേരുന്ന സമയത്ത് മഹാലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. അന്ന് മഹാലക്ഷ്മിയുടെ കുസൃതികൾ നിറഞ്ഞ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

Also Read
ആ സീരിയലിലെ തന്റെ തന്റെ ആ സീൻ കണ്ട് മകൾ കൺമണി വല്ലാണ്ട് വയലന്റായി, എനിക്ക് വാണിങ്ങും തന്നു: വെളിപ്പെടുത്തലുമായി നടി മുക്ത

പൂക്കളമിടുന്ന കാവ്യമാധവന്റെ ഒരു ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുന്നു. കാവ്യയുടെ ആരാധക ഗ്രൂപ്പുകളിലൂടെയാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. സെറ്റ് സാരിയുടുത്ത് പൂക്കളത്തിന് മുന്നിലിരിക്കുന്ന കാവ്യയുടെ ഒരു മനോഹര ചിത്രമാണ് പുറത്തുവന്നത്.

അതേസമയം ഓണപ്പൂക്കളത്തിന്റെ മുന്നിൽ നിന്ന് ആശംസകൾ നേർന്നുളള ദിലീപിന്റെ വീഡിയോയും കഴിഞ്ഞ ദിവസം ആരാധകർ ഏറ്റെടുത്തിരുന്നു. പൂക്കളുളള ഷർട്ടും മുണ്ടും ധരിച്ചാണ് ദിലീപ് വീഡിയോയിൽ എത്തുന്നത്. ഇത്തവണ ഓണപരിപാടികളിൽ പങ്കെടുത്ത് ചാനലുകളിലും ദിലീപ് എത്തിയിരുന്നു.

Advertisement