മണിയറ ഒരുക്കുന്നതിനിടെ ഉറങ്ങിപ്പോയി, ആദ്യ രാത്രി കുളമായി പോയി എന്ന് നൂബിൻ; ഭാര്യ വന്ന് തട്ടി വിളിച്ചപ്പോൾ സംഭവിച്ചതും ഇങ്ങനെ, വൈറൽ

898

മലയാളികൾക്ക് ഏറെ സുപരിചിതനായ സീരിയൽ താരമാണ നൂബിൻ ജോണി. ഒരു പിടി മികച്ച സീരിയലുകളിൽ വേഷമിട്ടിട്ടുള്ള നൂബിൻ ഇപ്പോൾ കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയിലാണ് അഭിനയിക്കുന്നത്.
മോഡലിങിലൂടെ അഭിനയത്തിലേക്ക് എത്തിയതാണ് നൂബിൻ.

സിനിമ അഭിനയം ആയിരുന്നു താരത്തിന്റെ ലക്ഷ്യമെങ്കിലും ചില സീരിയലുകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ നൂബിൻ അതെല്ലാം സ്വീകരിക്കുക ആയിരുന്നു. എന്നാൽ നൂബിനെ പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആക്കിയത് കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രമാണ്.

Advertisements

അതേ സമയം അടുത്തിടെ ആയിരുന്നു നൂബിന്റെ വിവാഹം കഴിഞ്ഞത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ നായികയുടെ ബാല്യ കാലത്തിലെത്തിയ നടി ബിന്നി സെബാസ്റ്റിനാണ് നൂബിന്റെ ഭാര്യ. തോപ്പിൽ ജോപ്പന് ശേഷം അഭിനയത്തിൽ നിന്നും മാറി നിന്ന ബിന്നി ബൈ പ്രൊഫഷൻ ഡോക്ടറാണ്.

Also Read
ആ ചുംബന രംഗം കഴിഞ്ഞപ്പോൾ ഭാര്യ സമ തന്നെയൊന്ന് തിരിഞ്ഞു നോക്കി, കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടില്ലായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തി ആസിഫലി

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ബിന്നിയും നൂബിനും ഒന്നായത്. അതേ സമയംസമീപകാലത്ത് സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു നടൻ നൂബിൻ ജോണിയുടേത്. വധുവിനെ പരിചയപ്പെടുത്തലും വിവാഹ നിശ്ചയവും വിവാഹവും വിവാഹ സത്കാരവും ഒക്കെയായി ഒരാഴ്ചയോളം സോഷ്യൽ മീഡിയയിൽ നിറയെ പോസ്റ്റുകളായിരുന്നു.

എന്നാൽ എല്ലാം കഴിഞ്ഞ് ആദ്യ രാത്രിയിലേക്ക് കടന്നപ്പോൾ വരൻ ഉറങ്ങി പോയി എന്നാണ് പുതിയ വിവരം. ആദ്യ രാത്രി വിശേഷം പങ്കുവച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്തത് നൂബിൻ തന്നെയാണ്. അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

സംഗതി ആരും അത്ര സീരിയസ് ആയി എടുക്കേണ്ടതില്ല, തമാശയ്ക്ക് വേണ്ടി ചെയ്ത റീൽ വീഡിയോ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. എന്നിരുന്നാലും ചിരിക്കാനുള്ള വകയുണ്ട്. ആദ്യ രാത്രിയെ കുറിച്ച് തനിയ്ക്ക് എല്ലാം അറിയാം എന്ന് പറഞ്ഞ് മണിയറ ഒരുക്കി വയ്ക്കുന്ന നൂബിനെയാണ് ആദ്യം കാണുന്നത്.

Also Read
എന്റെ മകള്‍ കൂടിയാണവള്‍, മുരളിയുടെ മകളെ വിവാഹത്തലേന്ന് വീട്ടിലെത്തി അനുഗ്രഹിച്ചുവെന്ന് മമ്മൂട്ടി, പക്ഷേ ആ അകല്‍ച്ച സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരം

എന്നാൽ കുറച്ച് നേരം കഴിഞ്ഞ് ഭാര്യ വന്ന് വിളിക്കുമ്പോൾ എഴുന്നേൽക്കാൻ പോലും പറ്റാതെ കൂർക്കം വലിച്ച് ഉറങ്ങുന്ന നൂബിനെ വീഡിയോയിൽ കാണാം. അതേ സമയം രസകരമായ കമന്റുകളുമായാണ് ഈ വീഡിയോയ്ക്ക് താഴെ ആരാധകർ എത്തുന്നത്.

Advertisement