അര്‍ബുദം പിടിപെട്ടത് വളരെ ചെറുപ്പത്തില്‍; വസ്ത്രം അല്‍പം നീക്കി മാത്രം നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് തന്നെ പൂര്‍ണ ന ഗ്നയാക്കി കിടത്തി; ഒരിക്കലും മായാത്ത മുറിവ് പറഞ്ഞ് മംമ്ത

113003

എംടി, ഹരിഹരന്‍ ടീമിന്റെ മയൂഖം എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മംമ്ത മോഹന്‍ദാസ്. നടി എന്നതില്‍ ഉപരി ഗായികയായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മംമ്ത.

മലയാളത്തില്‍ നിന്നും അന്യഭാഷകളിലേക്ക് ചേക്കേറുന്നത് എസ്എസ് രാജമൗലിയുടെ യമഡോംഗ എന്ന തെലുങ്ക് ചിത്രത്തിലുടെയാണ്. ഗോലി എന്ന ചിത്രത്തിലൂടെ കന്നഡയിലും നായികയായിട്ടുണ്ട്. അതിനാല്‍ തന്നെ മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.

Advertisements

തന്റെ സ്വകാര്യ ജീവിതത്തില്‍ നടന്ന നല്ലതും ചീത്തതുമായ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയാന്‍ മടി കാണിക്കാതത് താരമാണ് മംമ്ത. അര്‍ബുദ രോഗത്തെ നേരിട്ട് തോല്‍പ്പിച്ച മംമ്തയുടെ മനശക്തി മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെ 2011ല്‍ ആണ് മംമ്തയും പ്രജിത്തുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ഇരുവരുടെയും ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല. ഒരു വര്‍ഷമായപ്പോഴേക്കും താരം വിവാഹമോചനം നേടി.

ALSO READ- മണിയറ ഒരുക്കുന്നതിനിടെ ഉറങ്ങിപ്പോയി, ആദ്യ രാത്രി കുളമായി പോയി എന്ന് നൂബിൻ; ഭാര്യ വന്ന് തട്ടി വിളിച്ചപ്പോൾ സംഭവിച്ചതും ഇങ്ങനെ, വൈറൽ

വിവാഹ ശേഷം രണ്ട് മാസം മാത്രമായിരുന്നു താരത്തിന്റെ സന്തോഷം നിറഞ്ഞ നാളുകള്‍ ഉണ്ടായിരുന്നത്. അതിനു ശേഷം തനിക്ക് ഒരുപാട് പ്രതിസന്ധികളുടെ കാലമായിരുന്നെന്നും കുറെ നാളുകള്‍ സ്വന്തം വീട്ടില്‍ തന്നെ ആയിരുന്നെന്നും മംമ്ത പറയുന്നു. പ്രജിത്തുമായി വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെന്നും ആദ്യം ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നെന്നും താരം പറയുന്നു.

പ്രജിത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ലെന്നും മംമ്തയുടെ വീട്ടുകാര്‍ വിശ്വാസികള്‍ ആയിരുന്നെന്നും ഇത് വലിയ പ്രശ്‌നമായി മാറുകയും ചെയ്തെന്നും മംമ്ത വ്യക്തമാക്കുന്നു. മംമ്തയുടെ അച്ഛനും അമ്മയും പ്രജിത്തിനെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ പ്രജിത്തിന്റെ ഭാഗത്ത് നിന്നും തിരിച്ച് ആ ഒരു പരിഗണനയും കിട്ടിയില്ലെന്ന് താരം പറഞ്ഞിരുന്നു. ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും പരസ്പരം പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കില്ല എന്ന ഉറച്ച വിശ്വാസത്തില്‍ തങ്ങള്‍ പിരിയാന്‍ തീരുമാനിക്കുക ആയിരുന്നു എന്നും മംമ്ത തന്നെ വെളിപ്പെടുത്തുകയുണ്ടായി.

ALSO READ-ആ ചുംബന രംഗം കഴിഞ്ഞപ്പോൾ ഭാര്യ സമ തന്നെയൊന്ന് തിരിഞ്ഞു നോക്കി, കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടില്ലായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തി ആസിഫലി

വളരെ ചെറുപ്പത്തില്‍ തന്റെ 24ാ മത്തെ വയസിലാണ് മംമ്ത അര്‍ബുദ രോഗ ബാധിതയാകുന്നത്. തൊണ്ടയിലായിരുന്നു അര്‍ബുദം കണ്ടെത്തിയത്. വിട്ടുമാറാത്ത ചുമ പരിശോധിച്ചപ്പോഴാണ് രോഗം തിരിച്ചറിഞ്ഞതെന്ന് മംമ്ത പറയുന്നു. അതേസമയം, രോഗത്തെ നേരിട്ടതിലും കഠിനമായിരുന്നു ആ കാലത്തെ അനുഭവങ്ങളെന്ന് പറയുകയാണ് താരം.

ചികിത്സയ്ക്ക് ഇടയില്‍ മോശമായ ഒരു അനുഭവം ഉണ്ടായെന്ന് പറയുകയാണ് താരം. ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു ട്രീറ്റ്മെന്റ്. ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയ വേണ്ടി വന്നു. ഇതിനായി തന്നെ ഓപ്പറേഷന്‍ തിയറ്ററിലെത്തിച്ചു. അവിടെ ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്സുമുണ്ടായിരുന്നു.

ഇതിനായി തുട ഭാഗത്തെ വ സ്ത്രം മാ ത്രം മാ റ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ എന്നെ പൂര്‍ണ ന ഗ്‌ന ആക്കിയാണ് ഓപ്പറേഷന്‍ തിയറ്ററില്‍ കിടത്തിയത്. അവരുടെ ഉദ്ദേശം ശരിയല്ലെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. അവരുടെ പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.

എന്നാല്‍ അനസ്തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു സ്ത്രീക്ക് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും എന്ന് പറഞ്ഞ് അറിയിക്കാന്‍ കഴിയില്ലെന്നും പിന്നീട് ഇക്കാര്യം ചോദിച്ചപ്പോള്‍ അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നായ്രുന്നു അവരുടെ നിസാര മറുപടിയെന്ന് താരം പറയുന്നു.

Advertisement