ആ ചുംബന രംഗം കഴിഞ്ഞപ്പോൾ ഭാര്യ സമ തന്നെയൊന്ന് തിരിഞ്ഞു നോക്കി, കല്യാണം കഴിഞ്ഞിട്ട് ഒരു മാസം ആയിട്ടില്ലായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തി ആസിഫലി

812

വർഷങ്ങളായി മലയാള സിനിമയിൽ ശ്രദ്ധേയമായ നായക വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിൽക്കുന്ന യുവ താരമാണ് ആസിഫലി. യുവനിരയിടെ ശ്രദ്ധേയനായ ആസിഫ് നിരവധി ഹിറ്റ് സിനികൾ ആണ് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.

2013 ൽ പുറത്തിറങ്ങിയ ഹണീബി ആസിഫ് അലി നായകനായ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായിരുന്നു. ഭാവന ആയിരുന്നു ഈ ചിത്രത്തിൽ ആസിഫിന്റെ നായിക. ഈ ചിത്രത്തിലെ ക്ലൈമാക്‌സിലെ ചുംബന രംഗത്തെക്കുറിച്ച് ഇപ്പോഴും ആസിഫ് അലിയോട് പലരും ചോദിക്കാറുണ്ട്.

Advertisements

ആസിഫ് അലിയുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ഉള്ളിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അതുകൊണ്ടു തന്നെ ഭാര്യയുമായി ഈ ചിത്രം തീയറ്ററിൽ പോയി കണ്ട അനുഭവം ആസിഫ് അലി ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ചിത്രത്തിൽ ഇത്തരം ഒരു രംഗമുണ്ടെന്ന് താൻ നേരത്തെ ഭാര്യയോട് പറഞ്ഞിട്ടില്ലെന്ന് ആസിഫലി പറയുന്നു.

Also Read
അമ്മയും ചേട്ടനും ഒരു ദയയുമില്ലാതെ എന്നോട് അക്കാര്യം മുഖത്തു നോക്കി പറയുന്നവരാണ്, തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

സിനിമ കാണുമ്പോഴാണ് ഭാര്യ ആ രംഗം കാണുന്നത്. താനും സംവിധായകന്റെ കുടുംബവും ഒരുമിച്ചാണ് ചിത്രം കാണാൻ പോയത്. തന്നെക്കാൾ കൂടുതൽ ടെൻഷൻ സംവിധായകനും കുടുംബത്തിനും ആയിരുന്നു. കാരണം അദ്ദേഹം ഇടയ്ക്ക് ഇടയ്ക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു.

സിനിമയിടെ ക്ലൈമാക്‌സിൽ ബോട്ടിലേക്ക് കയറുന്ന രംഗമെത്തിയപ്പോൾ ലാൽ പാതിയെ പുറത്തേക്ക് പോയി. ചിത്രത്തിലെ ചുംബന രംഗം കഴിഞ്ഞപ്പോൾ ഭാര്യ സമ തന്നെ ഒന്ന് തിരിഞ്ഞു നോക്കി. എന്നാൽ താൻ ഒരു റിയാക്ഷനും ഇല്ലാതെ സ്‌ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു,കാരണം അത് സബാനും എയ്ഞ്ചലും ആണ് തനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല എന്ന ഭാവമായിരുന്നു മുഖത്ത്.

പിന്നീട് തീയേറ്ററിൽ നിന്നും ഇറങ്ങി അപ്പോഴേക്കും സിനിമ എല്ലാവരും ഒരു ആഘോഷമാക്കി കഴിഞ്ഞിരുന്നു. അന്ന് ലാലിന്റെ വീട്ടിൽ വച്ച് നടന്ന ആഘോഷത്തിൽ ഭാവനയും അർച്ചന കവിയും ഉൾപ്പെടെ എല്ലാവരും ഉണ്ടായിരുന്നു. പിന്നീട് തന്റെ ഭാര്യയോട് സംവിധായകൻ വളരെ സ്‌നേഹത്തോടെ ആ രംഗത്തെ കുറിച്ച് കൺവിൻസ് ചെയ്യാനായി അടുത്ത് എത്തിയപ്പോൾ ഭാര്യ പറഞ്ഞത് അതൊക്കെ തനിക്ക് മനസ്സിലാകും യാതൊരു കുഴപ്പവുമില്ല എന്ന് ആയിരുന്നു.

ഒരിക്കലും സമ അത്തരം രംഗങ്ങൾ ചെയ്യുന്നതെന്ന് പറഞ്ഞിട്ടില്ല, നല്ലൊരു കഥ വരുമ്പോൾ ഭാര്യയുമായി സംസാരിക്കാറുണ്ട്. ചില സ്‌ക്രിപ്റ്റുകൾ ഒരുമിച്ചു വായിക്കാറുണ്ട്. സിനിമകൾ കണ്ടു കഴിഞ്ഞ് ഭാര്യ അഭിപ്രായം പറയുന്നത് വളരെ കുറവാണ്. തന്റെ എല്ലാ തീരുമാനങ്ങൾക്കും ഭാര്യയുടെ പിന്തുണയുണ്ടെന്നും ആസിഫ് അലി വ്യക്തമാക്കുന്നു.

Also Read
ഒരുപാട് സഹായിച്ചിട്ടുണ്ട്, അദ്ദേഹത്തെ ഞാന്‍ ആരാധിക്കുന്നു, സൗബിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പലരും വളച്ചൊടിക്കുകയായിരുന്നു, സത്യാവസ്ഥ വ്യക്തമാക്കി മണികണ്ഠന്‍

Advertisement