Home Entertainment

അമ്മയും ചേട്ടനും ഒരു ദയയുമില്ലാതെ എന്നോട് അക്കാര്യം മുഖത്തു നോക്കി പറയുന്നവരാണ്, തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

3012

ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള മലാളത്തിന്റെ സ്വന്തം ലേഡി സൂപ്പർതാരമാണ് പ്രിയനടി മഞ്ജു വാര്യർ.1995 ൽ സാക്ഷ്യം എന്ന മോഹൻ സുരേഷ് ഗോപി മുരളി കൂട്ടുകെട്ടിലിറങ്ങിയ സിനിമയിലെ ചെറിയ വേഷം ചയ്താണ് മഞ്ജു കലോൽസവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയത്.

പിന്നീട് സല്ലാപത്തിലൂടെ നായികയായി മാറിയ മഞ്ജു സംഭവ ബഹുലമായ ജീവിതത്തിലൂടെയും അഭിനയത്തിലൂടെയും ആണ് കടന്നു പോയത്. തുടക്കകാലത്ത് മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുകയും പിന്നീട് വിവാഹ ജീവിതത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു താരം.

Advertisements

Also Read
എന്റെ മകള്‍ കൂടിയാണവള്‍, മുരളിയുടെ മകളെ വിവാഹത്തലേന്ന് വീട്ടിലെത്തി അനുഗ്രഹിച്ചുവെന്ന് മമ്മൂട്ടി, പക്ഷേ ആ അകല്‍ച്ച സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരം

എന്നാൽ ആ ബന്ധം വേർപെടുത്തിയതിന് ശേഷം ഒരു മികച്ച തിരിച്ചു വരവിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ലേഡീ സൂപ്പർസ്റ്റാറായി മാറുകയും ചെയ്തു മഞ്ജുവാര്യർ. ഇന്ന് മഞ്ജു വാര്യരുടെ ഓരോ വാക്കിനും ചെവിയോർത്ത് ഇരിക്കുകയാണ് കേരളം. അതുകൊണ്ടു തന്നെ മഞ്ജു വാര്യർ എന്തു പറഞ്ഞാലും അത് വാർത്തയാണ്.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അവർ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുയാണ്.
തന്റെ വീട്ടിലുള്ള ആരും തന്നെ തന്റെ ഫാൻ അല്ലെന്നും അമ്മയും ചേട്ടനും ഉള്ള കാര്യം ഉള്ളതു പോലെ ഒരു ദയയുമില്ലാതെ മുഖത്തു നോക്കി പറയുന്നവരാണെന്നു മഞ്ജു വാര്യർ പറയുന്നു. അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയും ഒക്കെ കാര്യങ്ങൾ പറഞ്ഞു തരാറുണ്ട്.

തന്റെ ശ്രദ്ധയിൽ പെടാതെ പോയ കാര്യങ്ങളെക്കുറിച്ചും അവർ പറയാറുണ്ട്. സുഹൃത്തുക്കളും അതുപോലെ തന്നെ. അതുകൊണ്ടാണ് എപ്പോഴും സ്വയം ഇംപ്രൂവ് ചെയ്യാനുള്ള അവസരം കിട്ടുന്നത്. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ വലിയ സന്തോഷമാണ് ഉള്ളത്. തനിക്ക് ലഭിച്ച എല്ലാ സൗഭാഗ്യങ്ങളെയും നന്ദിയോടെ എപ്പോഴും ഓർക്കാറുണ്ട്.

ഒരു മറയുമില്ലാതെ തന്നെ മലയാളികൾ മനസ്സ് തുറന്ന് സ്‌നേഹിച്ചിട്ടുണ്ട്. ഇത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ല. നല്ല ചിത്രങ്ങളിലൂടെ മാത്രമേ അത് തിരിച്ചു നൽകാൻ കഴിയൂ. തുടക്കത്തിൽ ഒരു ചിത്രത്തിന്റെ കഥ കേൾക്കുമ്പോൾ അച്ഛനും അമ്മയും ഒപ്പം ഇരിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനായി ഒരു ടീമുണ്ട് എങ്കിലും തീരുമാനം എടുക്കുന്നത് താൻ ആണെന്നും മഞ്ജു വാര്യർ വ്യക്തമാക്കുന്നു.

Also Read
ആദ്യത്തെ കുഞ്ഞുങ്ങളെ നഷ്ടമായി, വീണ്ടും പിറന്നത് ഇരട്ടക്കുട്ടികള്‍, ഗര്‍ഭകാലത്ത് എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയായിരുന്നു, ചിന്മയി പറയുന്നു

Advertisement