തുടക്കകാലത്ത് വേറെ മാർഗ്ഗം ഇല്ലാത്തതിനാൽ ഞാൻ അതൊക്കെ ചെയ്തിരുന്നു, ഇനി എന്നെ അതിനൊന്നും കിട്ടില്ല, തുറന്നടിച്ച് തമന്ന

6012

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താര സുന്ദരിയാണ് തമന്ന ഭാട്ടിയ. ബോളുവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചേക്കേറിയ തമന്ന മോഡലിംഗിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. അരങ്ങേറ്റം ഹിന്ദിയിലൂടെ ആയിരുന്നെങ്കിലും തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ഒന്നാം നിരയിലേക്ക് ഉയർന്നത്.

മുതിർന്ന താരങ്ങൾക്കും യുവ സൂപ്പർതാരങ്ങൾക്കും എല്ലാം ഒപ്പം തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിനു മലയാളികൾ ഉൾപ്പെടെ നിരവധി ആരാധകരുണ്ട്. സൂപ്പർ താര ബിഗ് ബജറ്റ് സിനിമകളിൽ നായികയായ തമന്ന ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലും ശ്രദ്ധയമായ വേഷത്തിൽ എത്തിയിരുന്നു.

Advertisements

അതേ സമയം തന്റെ കരിയറിന്റെ തുടക്ക കാലത്ത് അതീവ ഗ്ലാമർ വേഷങ്ങൾ ആയിരുന്നു തമന്ന ഏറെയും ചെയ്തിരുന്നത്.
തമന്ന കേന്ദ്ര കഥാപാത്രം ആയി നിരവധി ഹിറ്റ് ചിത്രങ്ങൾ എത്തിയിരുന്നു. അതേ സമയം ബബ്ലി ബൗൺസർ എന്ന ചിത്രമാണ് തമന്നയുടേതായി റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം. മധുർ ഭണ്ടാർകർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡയറക്ട് ഒടിടി റിലീസായി ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബർ 23ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Also Read
എന്റെ മകള്‍ കൂടിയാണവള്‍, മുരളിയുടെ മകളെ വിവാഹത്തലേന്ന് വീട്ടിലെത്തി അനുഗ്രഹിച്ചുവെന്ന് മമ്മൂട്ടി, പക്ഷേ ആ അകല്‍ച്ച സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരം

ഇപ്പോഴിതാ ഇനി ഗ്ലാമറസ് വേഷങ്ങൾ ഇനി ചെയ്യുന്നില്ലെന്ന് തമന്ന തുറന്ന് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സിനിമകളിൽ സുന്ദരിയായ നായികയെ കാണുന്നത് ഞാനും ആസ്വദിച്ചിരുന്നു. അത്തരത്തിൽ ഉള്ള സിനിമകൾ താനും ചെയ്തിരുന്നു. എന്നാൽ 17 വർഷത്തോളമായി ഇൻഡസ്ട്രിയിൽ തുടരുന്ന നടി എന്ന നിലയിൽ ഇപ്പോൾ സിനിമകളോടുള്ള തന്റെ മനോഭാവം മാറി.

മുൻപ് ഞാൻ ചെയ്തത് തന്നെ ആവർത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് തമന്ന പറയുന്നത്. താൻ സിനിമയിലേക്ക് വന്നപ്പോൾ സ്ത്രീകൾക്കായി എഴുതിയ വേഷങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. പ്രണയിനിയോ അല്ലെങ്കിൽ സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിപ്പിക്കുന്ന ഘടകമോ മാത്രമായിരുന്നു അന്ന് നായിക. നല്ലതാണ് സിനിമയിൽ ഒരു സുന്ദരിയായ മുന്നിര നായികയെ കാണാൻ ഞാനും ഇഷ്ടപ്പെടുന്നു.

എന്നാൽ മുൻപ് ഞാൻ ചെയ്തത് തന്നെ ആവർത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും തമന്ന പറയുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളെ കേന്ദ്രീകരിച്ചു മികച്ച സിനിമകൾ ഒരുങ്ങുന്നുണ്ടെന്നും തമന്ന പറയുന്നു. അതേസമയം ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമ്പോഴും ചുംബന രംഗത്തിൽ അഭിനയിക്കില്ലെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. സിനിമയിൽ ഒപ്പുവെക്കുമ്പോൾ തമന്നയുടെ കോൺട്രാക്റ്റിൽ ഇക്കാര്യം പ്രത്യേകം ഉണ്ടാവാറുണ്ടെന്നാണ് വിവരം.

അതേ സമയം ഇപ്പോൾ മലയാള സിനിമയിലേക്കും തമന്ന നായികയായി എത്തുകയാണ്. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന സിനിമയിൽ ആണ് തമന്ന നായികയായി എത്തിയത്. അരുൺ ഗോപിയാണ് ഈ സിനിമയുടെ സംവിധായകൻ. ചിത്രത്തിന്റെ പൂജയ്ക്കായി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ എത്തിയ നടിയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

Also Read
സത്യം പറഞ്ഞാല്‍ ചേട്ടനെ പേടിയുണ്ട്, ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ് പറയുന്നതിങ്ങനെ

Advertisement