എനിക്ക് വേണ്ടത് കാശായിരുന്നു, വരും വരായ്കകളെ കുറിച്ച് ഞാൻ ആലോചിച്ചിട്ട് പോലും ഇല്ല; തുറന്ന് പറച്ചിലുമായി പ്രേക്ഷകരുടെ പ്രിയ നടി

322

തമിഴകത്തിന്റെ പ്രിയപ്പെട്ട താരസുന്ദരിയാണ് പ്രിയ ഭവാനി. മേയാദ മാൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു കോമഡി റൊമാന്റിക് തമിഴ് ചിത്രമായിരുന്നു ഇത്. താരം അഭിനയിച്ച സിനിമകളിൽ എല്ലാം ചെറുതാണെങ്കിലും വളരെ പ്രധാനപ്പെട്ട വേഷങ്ങളാണ് ചെയ്തത്. ഇപ്പോഴിതാ താരം നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സിനിമയിൽ അഭിനയിക്കാൻ തുടങ്ങുമ്പോൾ ഞാൻ പ്രേക്ഷകരെ കുറിച്ചോ ഫാൻസിനെ കുറിച്ചോ ഭയന്നിരുന്നില്ല. എന്നെ ആളുകൾ അംഗീകരിക്കുമോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ വന്നത് അഭിനയിക്കുക കാശുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. അഭിനയിക്കുന്നവർക്ക് ലഭിക്കുന്നത് നല്ല തുകയാണല്ലോ, അതുപോലെ എനിക്ക് നേടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.

Advertisements

Also Read
ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പാർവതി ആശുപത്രിയിൽ ആയി, അങ്ങനെ പാർവതിയുടെ പ്രസവം മൂലം ആ സിനിമ തന്നെ വേണ്ടെന്ന് വെച്ചു, വെളിപ്പെടുത്തി ലാൽ ജോസ്

പക്ഷെ അന്നത്തെ ചിന്താഗതിയിൽ നിന്ന് ഇപ്പോൾ ഞാൻ മാറി കഴിഞ്ഞു.
എനിക്ക് തോന്നുന്നു സിനിമയിൽ നിലനിൽക്കാൻ ഞാൻ ഇനിയും ഒരുപാട് ഹാർഡ് വർക്ക് ചെയ്യണം എന്ന്. കാരണം സിനിമയിൽ പാരമ്പര്യം പിൻതുടർന്ന് വന്നവർ പോലും സ്വയം കഴിവ് തെളിയിക്കാൻ പാടുപെടുമ്പോൾ, സിനിമയുമായി യാതൊരു ബന്ധവും ഇല്ലാതെ വന്ന എനിക്ക് അത് കുറച്ചുകൂടെ ഉത്തരവാദിത്വത്തോടെ ചെയ്താലേ നിലനിൽപ് ഉണ്ടാവുകയുള്ളൂ.

നിലവിൽ താരത്തിന് കൈ നിറയെ ചിത്രങ്ങളുണ്ട്. ചിമ്പു നായകനാകുന്ന പത്ത് തല, കമൽ ഹസൻ നായകനാകുന്ന ഇന്ത്യൻ 2, ജയം രവിയുടെ അഖിലൻ, രാഘവ ലോറൻസിന്റെ രൗദ്രൻ, അരുൾനിതിയുടെ ഡിമോണ്ടെ കോളനി തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Also Read
ദാമ്പത്യം എന്നത് എനിക്ക് പറഞ്ഞിട്ടുള്ളത് അല്ല, ഒരു സ്ത്രീ നൽകുമ്പോൾ അവളെ പൂർണമായും നൽകും, പക്ഷേ തുറന്നു പറഞ്ഞ് മേതിൽ ദേവിക

തിരുച്ചിറമ്പലം ആണ് നടിയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.
മേയാദ മാനിന് ശേഷം കടൈക്കുട്ടി സിങ്കം, മോൺസ്റ്റർ, ഒ മണപ്പെണ്ണേ, യാനൈ തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്.

Advertisement