ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പാർവതി ആശുപത്രിയിൽ ആയി, അങ്ങനെ പാർവതിയുടെ പ്രസവം മൂലം ആ സിനിമ തന്നെ വേണ്ടെന്ന് വെച്ചു, വെളിപ്പെടുത്തി ലാൽ ജോസ്

222

നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി മലയാളത്തിന്റെ നമ്പർ വൺ സംവിധായകരിൽ ഒരാൾ ആയി മാറിയ താരമാണ് ലാൽ ജോസ്. നടൻ ദിലീപിന് ഒപ്പമാണ് ലാൽ ജോസ് സിനിമാ രംഗത്തേക്ക് എത്തുന്നത് അതും സഹ സംവിധായകൻ ആയി.

മലയാളത്തിലെ ഹിറ്റ് മേക്കർ കമലിന്റെ അസിസ്റ്റന്റായി ആയിരുന്നു ദിലീപും ലാല്ഡ ജോസും സിനിമാ ജീവിതം ആരംഭിച്ചത്. ദിലീപ് പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞ് ജനപ്രിയ നടൻ എന്ന പേരോടെ സൂപ്പർതാരമായി മാറി. അതേ സമയം സംവിധാന രംഗത്ത് തന്നെ നിന്ന ലാൽ ജോസ് പിന്നീട് സൂപ്പർ ഹിറ്റ് സിനിമകളുടെ അമരക്കാരൻ ആയി മാറി.

Advertisements

സഹ സംവിധായകനായി ഏറ്റവും കൂടുതൽ തവണ ലാൽ ജോസ് അസിസ്റ്റ് ചെയ്തിട്ടുള്ളത് കമലിനെ തന്നെ ആയിരുന്നു. എന്നാൽ മറ്റൊരു സംവിധായകന് ഒപ്പവും താൻ പ്രവർത്തിച്ചിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ലാൽ ജോസ് ഇപ്പോൾ. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആണ് അന്ന് ഉണ്ടായ ചില രസകരമായ സംഭവങ്ങൾ ലാൽ ജോസ് വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read
ദയവായി പിരിയരുത്, ഒന്നിനുമുള്ള പരിഹാരമല്ല വിവാഹമോചനം, ഭാമയും അരുണും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ആരാധകര്‍

പാർവതിയുടെ പ്രസവത്തെ തുടർന്ന് ജയറാം നായകനാകുന്ന ഒരു സിനിമ സിനിമ മാറ്റിവെച്ച് മറ്റൊരു സിനിമ തുടങ്ങേണ്ടി വന്നെന്നും ലാൽ ജോസ് പറയുന്നു. ജയറാമിന്റെ ചില അസൗകര്യങ്ങൾ കാരണം അദ്ദേഹത്തിന് എറണാകുളത്ത് നിന്ന് മാറി നിൽക്കാൻ കഴിയാതെ വന്നതാണ് അതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. നിസാർ അബ്ദുൾ ഖാദർ (സംവിധായകൻ നിസാർ) സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. ആലുവയിലാണ് ഷൂട്ടിങ് അടുത്ത ദിവസം ഷൂട്ട് തുടങ്ങുകയും ചെയ്യും.

ഞങ്ങളൊക്കെ കമൽ സാറിന്റെ കൂടെ വർക്ക് ചെയ്യുന്ന സമയത്ത്, പല സംവിധായകരുടെ കൂടെയും ഓടി നടന്ന് വർക്ക് ചെയ്യുന്ന ആളാണ് കെകെ ഹരിദാസ്. അദ്ദേഹമായിരുന്നു ആ സിനിമയുടെ അസോസിയേറ്റ്. അതേസമയം ജനം എന്ന സിനിമയുടെ ഷൂട്ടിങ്ങും നടക്കുകയാണ്. ആ പടത്തിന്റെ അസോസിയേറ്റായും ഹരിദാസിന് വർക്ക് ചെയ്യണമായിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന് മലയ്ക്കും പോകണമായിരുന്നു.

ലാലു ഫ്രീയാണെങ്കിൽ അവനെക്കൊണ്ട് തുടങ്ങ് ഞാനൊരു മൂന്ന് നാല് ദിവസം കൊണ്ട് ജോയിൻ ചെയ്യാം എന്നും ഹരിദാസ് പറഞ്ഞു. അങ്ങനെ ഞാൻ നിസാറിക്കയുടെ കൂടെ ആലുവയിൽ വന്നിറങ്ങി. എന്നാൽ പ്ലാൻ ചെയ്ത സിനിമ ആയിരുന്നില്ല ചെയ്തത്. ആ സിനിമക്ക് പകരം ഷൂട്ട് ചെയ്യാനിരുന്ന മറ്റൊരു സിനിമയാണ് പിന്നെ അവർ പ്ലാൻ ചെയ്തത്.

ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പാർവതി ആദ്യത്തെ പ്രസവത്തിന് വേണ്ടി എറണാകുളത്തെആശുപത്രിയിൽ അഡ്മിറ്റായി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് അതുകൊണ്ട് തന്നെ എറണാകുളം പരിസരത്ത് നിന്നും ജയറാമേട്ടന് മാറിനിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ആദ്യം പ്ലാൻ ചെയ്ത സിനിമ തിരൂർ മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റുകയുള്ളു.

നിസാർ ഇക്ക എല്ലാം നിസാരമായി കാണുന്ന ഈളാണ്. മുമ്പൊരു കഥ പറഞ്ഞിരുന്നില്ലേ മാധവിയെ വെച്ച് ആ കഥ ജയറാമേട്ടന് ഇഷ്ടമായതാണ് അത് ചെയ്യാം എന്നും അപ്പോൾ തന്നെ അദ്ദേഹം പറഞ്ഞു. ഒന്നരയാഴ്ച മുമ്പാണ് ഇതിനെ കുറിച്ച് തിരക്കഥാകൃത്തിനോട് പറയുന്നത്. എന്നാൽ നിസാറിക്കയ്ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു.

ഞാൻ സീനുകൾ നോക്കി 35 ദിവസം ചാർട്ട് ചെയ്ത് നിസാറിക്കയെ കാണാൻ വേണ്ടി നിന്നു. നിസാറിക്ക ഞാൻ ചാർട്ട് ചെയ്ത് വെച്ച മൂന്ന് ദിവസത്തേക്കുള്ള മൂന്ന് പേജ് ക്ലിപ്പ് ചെയ്ത് തന്നു. ആദ്യത്തെ ദിവസം ജയറാമേട്ടന് നേരത്തെ പോകണം ആയിരുന്നു.

അതുകൊണ്ട് ഒറ്റ സീൻ മാത്രമാണ് ഷൂട്ട് ചെയ്തത്. എന്നാൽ രണ്ടാമത്തെ ദിവസം ഒമ്പത് സീനാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. ശരിക്കും പറഞ്ഞാൽ കണ്ണ് തള്ളി പോയി എന്നും ലാൽ ജോസ് വെളിപ്പെടുത്തുന്നു.

Also Read
ദാമ്പത്യം എന്നത് എനിക്ക് പറഞ്ഞിട്ടുള്ളത് അല്ല, ഒരു സ്ത്രീ നൽകുമ്പോൾ അവളെ പൂർണമായും നൽകും, പക്ഷേ തുറന്നു പറഞ്ഞ് മേതിൽ ദേവിക

Advertisement