പർദ്ദയിൽ കഴിയാനാണ് ഇഷ്ടം, ഇനി ഗ്ലാമർ വേഷങ്ങളിലേക്ക് ഇല്ല, അതീവ ഗ്ലാമറ്സ്സ് റോളുകൽ ചെയ്തിരുന്ന നടി മോണിക്കയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

1536

സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മോണിക്ക. സൂപ്പർ സംവിധായകനായ ഭദ്രൻ മാട്ടേൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനാക്കി ഒരുക്കിയ അങ്കിൾ ബൺ എന്ന സിനിമയിലെ മറിയ എന്ന കൊച്ചു താരത്തെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. മറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോണിക്ക ആയിരുന്നു.

ആദ്യകാലത്ത് തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി മോണിക്ക നിറഞ്ഞു നിന്നിരുന്നു. എൻ ആസൈ മച്ചാൻ എന്ന സിനിമയിലെ അഭിനയിച്ചതിന് മികച്ച ബാലതാരത്തിന് ഉള്ള തമിഴ്‌നാട് സംസ്ഥാന അവാർഡ് വരെ മോണിക്കക്ക് ലഭിച്ചിട്ടുണ്ട്.

Advertisements

ഏകദേശം ഇരുപതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചതിനു ശേഷമാണ് പ്രധാന വേഷങ്ങളിൽ താരം സ്‌ക്രീനിലെത്തുന്നത്. അനൂപ് മേനോന്റെ 916 എന്ന ചിത്രമാണ് ആരം അവസാനമായി അഭിനയിച്ച മലയാള സിനിമ. മിറാ ജാഗ്രത എന്ന തമിഴ് സിനിമയോട് കൂടി അഭിനയം നിർത്തുക ആയിരുന്നു.

Also Read
വിജയും സൂര്യയും ഒരുമിച്ച് അഭിനയിക്കുന്നത് കുടുംബം പോലും എതിര്‍ത്തു; ജ്യോതിക നായികയാവാന്‍ തയ്യാറായില്ല; ആ കഥ ഇങ്ങനെ

2014 ലാണ് താരം അഭിനയത്തോട് വിട പറഞ്ഞത്. മതം മാറിയതിന്റെ പിന്നാലെയാണ് അഭിനയം നിർത്തിയത് എന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ . 2014 ൽ ഇസ്ലാം മതം സ്വീകരിക്കുകയും, ശേഷം മോണിക്ക എന്ന പേര് മാറ്റി എം ജി റഹിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 2015 ൽ മാലിക് എന്നയാളെ വിവാഹം കഴിച്ച മോണിക്ക ഇപ്പോൾ കുടുംബിനിയായി സുഖമായി ജീവിക്കുകയാണ്.

അതേ സമയം മതം മാറിയതിനു ശേഷം ഒരഭിമുഖത്തിൽ മതം മാറിയതിന്റെ കാരണം മോണിക്ക പറയുകയുണ്ടായി. പ്രണയം കാരണമോ പണം കാരണമോ ഞാൻ മതം മാറിയതല്ല, അത്തരത്തിലുള്ള ഒരാളല്ല ഞാൻ. എന്റെ സ്വയം ഇഷ്ട പ്രകാരമാണ് മതം മാറിയത്. എന്റെ രക്ഷിതാക്കൾ എനിക്ക് സപ്പോർട്ട് ആണ്.

എന്റെ പേര് മാറ്റുന്നതിൽ എനിക്ക് കൺവീൻസ് അല്ലായിരുന്നു. ഏതായാലും പേര് എം ജി റഹിമ എന്ന് മാറ്റിയിട്ടുണ്ട്. എം എന്നാൽ മാരുതി രാജ് എന്ന അച്ഛന്റെ പേരും, ജി, ഗ്രേസി എന്ന അമ്മയുടെ പേരുമാണെന്ന് താരം വ്യക്തമാക്കിയിരുന്നു.
രേഖ മാരുതിരാജ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മോണിക്ക എന്ന പേരിൽ അഭിനയിച്ചു കൊണ്ടിരുന്ന കോട്ടയം സ്വദേശിനിയാണ്.

1990 ൽ അവസര പോലീസ് 100 എന്ന തമിഴ് സിനിമയിൽ ബാലതാരമായാണ് മോണിക്ക അഭിനയ രംഗത്തേക്ക് വരുന്നത്. തൊട്ടടുത്ത വർഷം അങ്കിൾ ബൺ എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. അതിനെ തത്തുടർന്ന് 1998 വരെ അനേകം തമിഴ് സിനിമകളിൽ ബാലതാരമായി. എൻ ആസൈ മച്ചാൻ’ എന്ന സിനിമയിലെ അഭിനയത്തിന് തമിഴ് നാട് സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം(1994) നേടിയിട്ടുണ്ട്.

Also Read
ചാൻസും ചോദിച്ച് ചെന്നിട്ട് ഓവറായ ബന്ധമാക്കിയിട്ട് പിന്നെ ചാൻസ് തന്നില്ലെന്ന പേരിൽ അതിനെ പീ ഡ നം ആക്കി മാറ്റുന്നത് എന്തിനാണ്; തുറന്നു ചോദിച്ച് കൃഷ്ണപ്രഭ

2001 ൽ ബി കണ്ണൻ സംവിധാനം ചെയ്ത തീർത്ഥാടനം എന്ന സിനിമയിലെ വിനോദിനിയെ അവതരിപ്പിച്ചു കൊണ്ടാണ് മോണിക്ക മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്. തുടർന്ന് ചെയ്ത ഫാന്റം എന്ന മമ്മൂട്ടി സിനിമയിലെ റോൾ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

Advertisement