സീരിയലിലെ വില്ലത്തി യതാർത്ഥ ജീവിതത്തിൽ ഇങ്ങനെ: നടി അർച്ചന സുശീലനെ പറ്റി നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

5353

വർഷങ്ങൾക്ക് മുമ്പ് സ്വകാര്യ ചാനലായ കിരൺ ടിവിയിൽ ആങ്കറായി തുടങ്ങി പിന്നീട് അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി അർച്ചന സുശീലൻ. മിനിസ്‌ക്രീനിൽ സീരിയലുകളിൽ നെഗറ്റീവ് വേഷങ്ങളിലാണ് അർച്ചന സുശീലൻ ഏറയും തിളങ്ങിയിട്ടുള്ളത്.

അതേ സമയം ചെയ്യുന്നതെല്ലാം നെഗറ്റീവ് കഥാപാത്രമായി മാറിയതോടെ താരം യഥാർഥ ജീവിതത്തിലും അങ്ങനെയാണെന്ന് കരുതിയവർ കുറവല്ല. എന്നാൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്‌ബോസിൽ എത്തിയതോടെയാണ് അർച്ചനയുടെ സ്വഭാവം പ്രേക്ഷകർ മനസിലാക്കിയത്. ഇതോടെ താരത്തിന് ആരാധകരും ഏറെയായി.

Advertisements

ഇപ്പോൾ വീണ്ടും ശക്തമായ ഒരു വില്ലത്തിയെ അവതരിപ്പിക്കുന്ന സന്തോഷത്തിലാണ് അർച്ചന. സീരിയലിൽ സജീവമായിരുന്ന അർച്ചന ബിഗ്‌ബോസ് പ്രേക്ഷകർക്ക് പരിചിത മുഖങ്ങളിൽ ഒന്നു കൂടിയായിരുന്നു. പക്ഷേ ദുഷ്ടത നിറഞ്ഞ വേഷങ്ങളിലൂടെയാണ് അർച്ചന സുശീലൻ ശ്രദ്ധിക്കപ്പെട്ടത്. മാനസപുത്രിയായിരുന്നു അർച്ചനയ്ക്ക് ബ്രേക്കായ സീരിയൽ. ഇതിൽ തന്നെ കൊടുംവില്ലത്തിയായിരുന്നു അർച്ചന.

ഇതിന് പിന്നാലെയും നെഗറ്റീവ് റോളുകൾ തേടിയെത്തിയിരുന്നു. എങ്കിലും അമ്മക്കിളി, അമ്മ എന്നീ സീരിയലുകളിൽ പോസീറ്റിവ് കഥാപാത്രങ്ങളെയും അർച്ചന അവതരിപ്പിച്ചു. എങ്കിലും പ്രേക്ഷകർക്ക് അർച്ചന എപ്പോഴും ഗ്ലോറിയായിരുന്നു.

എന്നാൽ ബിഗ്‌ബോസിൽ എത്തിയപ്പോഴാണ് അർച്ചനയുടെ സ്വഭാവം പ്രേക്ഷകർ മനസിലാക്കിയത്. അതുകൊണ്ട് തന്നെ ഷോയുടെ അവസാന നാളുകളിൽ വരെ പിടിച്ചുനിൽക്കാൻ അർച്ചനയ്ക്കായി. പിന്നീട് അയ്യപ്പനിൽ മഹിഷിയായും എന്ന് സ്വന്തം ജാനിയിൽ എമിലിയെന്ന വില്ലത്തിയുമായെല്ലാം അർച്ചന എത്തി. ഇപ്പോൾ പാടാത്ത പൈങ്കിളിയിൽ സ്വപ്ന എന്ന വില്ലത്തിയെ ആണ് അർച്ചന അവതരിപ്പിക്കുന്നത്.

പാടാത്ത പൈങ്കിളി സീരിയലിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോൾ.
നടി അഞ്ജിത അവതരിപ്പിക്കുന്ന അനന്യയും സീരിയലിൽ സ്വപ്നയ്ക്ക് കൂട്ടുണ്ടെന്ന ആശ്വാസത്തിലാണ് അർച്ചന. പോസിറ്റീവ് ക്യാരക്ടറിനോട് വലിയ താൽപര്യമില്ലെന്നാണ് അർച്ചന പറയുന്നത്. ഗ്ലിസറിടാനും കരയാനുമൊന്നും വയ്യ. എന്നാൽ കോമഡി ചെയ്യാനിഷ്ടമാണെന്ന് താരം പറയുന്നു.

നെഗറ്റീവ് വേഷത്തിലാണ് പൊതുവെ താരമെത്താറുള്ളത്. ഗ്ലിസറിനിട്ട് കരയുന്നതിനോട് പൊതുവെ താൽപര്യമില്ല. കരയിപ്പിക്കാനാണ് കൂടുതലിഷ്ടമെന്ന് പറയുന്നു. മാനസപുത്രിയിലെ ഗ്ലോറിയല്ലേയെന്നാണ് കുറച്ച് മുൻപ് വരെ എല്ലാവരും ചോദിക്കാറുള്ളത്. ബിഗ് ബോസിൽ വന്നതോടെയാണ് എന്റെ പേര് അർച്ചന സുശീലൻ എന്നാണെന്ന് എല്ലാവരും മനസ്സിലാക്കിയതെന്ന് താരം പറയുന്നു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങ് പാടാത്ത പൈങ്കിളി ഷൂട്ടിങ്ങ് എന്നാണ് അർച്ചന പറയുന്നത്. മാസ്‌ക് ഒക്കെ ധരിച്ചാണ് ലൊക്കേഷനിൽ നടക്കുന്നത്. നിരവധി തവണ കൈ കഴുകാറുണ്ട്. ജോലിയായതിനാൽ ഷൂട്ടിന് വരില്ലെന്ന് പറയാനാവില്ലല്ലോ, അല്ലാത്തപ്പോഴൊന്നും പുറത്ത് പോവാറില്ലെന്നും താരം പറയുന്നു.

സ്വപ്ന എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോ ദുഷ്ടത്തരം ചെയ്യാൻ കൂട്ടുണ്ട്. അനന്യയൊക്കെയുണ്ട്. പ്രേക്ഷകരുടെ ചീത്തവിളിയും പ്രാക്കുമൊക്കെ ഷെയർ ചെയ്യാനാളുണ്ട്.
താൻ മെലിഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ചും അർച്ചന തുറന്നുപറഞ്ഞിരുന്നു. രാത്രിയിൽ ഭക്ഷണം കഴിക്കാറില്ല. കഴിക്കുകയാണെങ്കിൽ 7 മണിക്ക് മുൻപായി കഴിക്കുമെന്നും താരം പറയുന്നു.

വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നു. കേരളത്തിൽ വന്ന് മലയാളമൊക്കെ പഠിക്കുകയായിരുന്നു. എന്റെ മലയാളത്തെക്കുറിച്ച് പറഞ്ഞ് പലരും കളിയാക്കാറുണ്ടായിരുന്നു. എന്നിട്ടും ഞാൻ നിർത്തിയിരുന്നില്ല. മാനസപുത്രിയിലെ മനോജേട്ടനൊക്കെയാണ് എന്നെ മലയാളം പഠിപ്പിച്ചത്.

അവരെയൊക്കെ ശരിക്കും സമ്മതിക്കണം. മാസ്‌ക് ഒക്കെ ധരിച്ചാണ് ലൊക്കേഷനിൽ നടക്കുന്നത്. നിരവധി തവണ കൈ കഴുകാറുണ്ട്. ജോലിയായതിനാൽ ഷൂട്ടിന് വരില്ലെന്ന് പറയാനാവില്ലല്ലോ, അല്ലാത്തപ്പോഴൊന്നും പുറത്ത് പോവാറില്ലെന്നും അർച്ചന പറയുന്നു.

അതേ സമയം മലയാളമറിയാത്ത മലയാളി ആങ്കർ എന്ന നിലയിലാണ് അർച്ചന കിരൺ ടിവിയിൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളിയായ അച്ഛനും നേപ്പാളി അമ്മയ്ക്കും പിറന്ന മകളാണ് അർച്ചന. കൂട്ടുകാരിക്കൊപ്പം ഒരു ചാനലിൽ ഓഡീഷന് പോയപ്പോഴാണ് അർച്ചന അങ്കറായി മാറിയത്.

കൂടെ വന്ന മംഗോളിയൻ ലുക്കുള്ള പെൺകുട്ടിയെയാണ് അവർ ശ്രദ്ധിച്ചത്. മലയാളം അറിയില്ലെന്ന് പറഞ്ഞിട്ടും വിട്ടില്ല. ഓഡിഷനും പാസായതോടെ അർച്ചന ആങ്കറായി. അതുവഴി, സിനിമയും സീരിയലും അർച്ചനയേ തേടിയെത്തി.

10 വർഷങ്ങളുടെ പ്രണയത്തിനൊടുവിലാണ് 2014ൽ നോർത്തിന്ത്യനായ മനോജ് യാദവിനെ അർച്ചന വിവാഹം ചെയ്തത്. ഡൽഹിയിലാണ് മനോജ്. ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും അർച്ചന മനോജിന്റെ അടുത്ത് ഓടിയെത്താറുണ്ട്. അല്ലാത്ത സമയം അച്ഛന്റെയും അമ്മയുടെയും ഒപ്പം തിരുവനന്തപുരത്ത് തന്നെയാണ് അർച്ചനയുടെ താമസം. കൽപനയെന്ന ചേച്ചിയും രോഹിത്ത് എന്ന സഹോദരനുമാണ് അർച്ചനയ്ക്കുള്ളത്. രോഹിത്തിന്റെ ഭാര്യ ആയിരുന്നു ബഡായി ബംഗ്ലാവിലെ ആര്യ.

Advertisement