അമ്മയെടുത്ത ഇടിവെട്ട് ചിത്രങ്ങൾ പങ്കുവെച്ച് ശാലിൻ സോയ, കണ്ണുതള്ളി ആരാധകർ

3102

2004 ൽ ബാലതാരമായി ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് ശാലിൻ സോയ. ഇപ്പോൾ സിനിമയിലും സീരിയലിലും ഒക്കെയായി പ്രേക്ഷകർക്ക് സുപരിചിതയാണ് ശാലിൻ.

അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.
ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ശാലിൻ തുടർന്ന് പത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. 2012 ൽ മല്ലുസിംഗ് എന്ന സിനിമയിലാണ് നായികാ പ്രാധന്യമുള്ള വേഷത്തിൽ അഭിനയിയ്ക്കുന്നത്. മുപ്പതോളം സിനിമകളിൽ ശാലിൻ സോയ അഭിനയിച്ചിട്ടുണ്ട്.

Advertisements

അതേ സമയം നൃത്തപരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോ ഗ്രാഫ് പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്.

അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്. ആക്ഷൻ കില്ലാഡി,സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്.

മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും ഇതിനോടകം വൈറലായിരിക്കുകയാണ്.

ശാലിൻ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ അമ്മയാണ് ഈ ചിത്രങ്ങൾ എടുത്തിരുകുന്നത്. താരം തന്നെയാണ് ഇക്കാര്യം വെലിപ്പെടുത്തിയത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.

അതേ സമയം ഷാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷാലിൻ സോയ ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത് ‘ഓട്ടോഗ്രാഫ്’ എന്ന സിനിമയിലെ ദീപറാണി എന്ന നെഗറ്റീവ് ടെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്.

ആ കഥാപാത്രം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശാലിനെ പ്രിയങ്കരിയാക്കി മാറ്റി. ആറ് ടെലിവിഷൻ സീരിയലുകളിലും ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. അഭിനയം കൂടാതെ സ്ത്രീ ശാക്തീകരണം പ്രമേയമായതടക്കുള്ള ഒരു ഷോർട്ട് ഫിലിമുകൾ ശാലിൻ സോയ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Advertisement