അത്തരം വേഷമിട്ട് ഞാൻ അഭിനയിക്കില്ല, എനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ധരിക്കു: തുറന്ന് പറഞ്ഞ് അനുസിത്താര

833

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താര സുന്ദരിയാണ് നടി അനു സിത്താര. വ്യത്സ്തമാർന്ന നല്ല വേഷങ്ങൾ ചെയ്ത് കുറഞ്ഞ ചിത്രങ്ങൾ കൊണ്ടു തന്നെ അനു സിത്താര ശ്രദ്ധ നേടി.

ശാലീന സുന്ദരി എന്നറിയപ്പെടുന്ന അനു സിത്താര ഇപ്പോൾ മലയാള സിനിമയിലെ അഭിവാജ്യ ഘടകമാണ്. സഹനടിയായി വെള്ളിത്തിരയിൽ എത്തുകയും പിന്നീടങ്ങോട്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്യുകയായിരുന്നു താരം. മലയാളത്തിലെ യുവ നടൻമാർക്കും സുപ്പർ താരങ്ങൾക്കും ഒരേ പോലെ നായികയായി മുന്നേറുകയാണ് അനു സിത്താര.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം, ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. മലയാള സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സൗന്ദര്യമുള്ളതും ആയ നായിക അനു സിത്താര ആണെന്ന് യുവ നടൻ ഉണ്ണി മുകുന്ദൻ ഒരിക്കൽ പറഞ്ഞിരുന്നു. അനു സിത്താരയുടെ ഈ സൗന്ദര്യത്തിൽ താനും ഒരു ആരാധകനാണെന്നാന്ന് അന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

അതേ സമയം ആദ്യം മുതലേ പ്രേക്ഷകർ അനു സിത്താരയെ ഉപമിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട കാവ്യ മധ്യവനോടാണ്. കാവ്യയും അനുസിതാരയും എവിടെയൊക്കയോ ഒരു സാമ്യതയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർ പലപ്പോഴും അനു സിത്താരയെ ഉപമിക്കുന്നത് കാവ്യയുമായിട്ടാണ്.

എന്നാൽ അങ്ങനെ കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണെന്നാണ് അനു പറയുന്നത്. കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. കുറച്ചുപേർ പറയുന്നത് എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയുമായി സാമ്യമുണ്ടെന്നാണ്.

ലക്ഷ്മി ചേച്ചിയുടെ മുഖസാദൃശ്യമുണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എന്നെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ തിരഞ്ഞെടുത്തതെന്നും അനു സിത്താര പറയുന്നു. അതേ സമയം തനിക്ക് പൊരുത്തപ്പെടാനാവുന്ന സിനിമകളെ താൻ ചെയ്യുകയുള്ളൂവെന്നാണ് അനു സിത്താര പറയുന്നത്. ആദ്യംമുതലേ തനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ധരിക്കാറുള്ളു. അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ ഒട്ടും കംഫർട്ടബിളായിരിക്കില്ലെന്നും താരം പറയുന്നു.

പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം അത് ബാധിക്കും. കോസ്റ്റ്യുംസിന്റെ കാര്യത്തിൽ വാശി പിടിക്കാറില്ല. പറ്റില്ലെങ്കിൽ ചെയ്യില്ലാന്നേ പറയാറുള്ളൂ. മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഒരാശയക്കുഴപ്പം വന്നപ്പോൾ അത് തുറന്നു പറഞ്ഞു. കോസ്റ്റ്യൂം ടീം ആ പ്രശ്‌നം മാനേജ് ചെയ്തു തന്നുവെന്നും അനു സിത്താര പറയുന്നു.

Advertisement