വിശ്വസിക്കാൻ പ്രയാസമായിരുന്നു, ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ്: മോഹൻലാൽ തന്നെ ഞെട്ടിച്ചതിനെ കുറിച്ച് മഞ്ജരി

197

മലയാളത്തിലെ യുവഗായകരിൽ ഏറെ ശ്രദ്ധേയയാണ്മഞ്ജരി. ഒരു ചലച്ചിത്ര പിന്നണി ഗായിക എന്നതിനപ്പുറം യുവതലമുറയിൽ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി സംഗീതഞ്ജ കൂടിയാണ് മഞ്ജരി. 2005 ൽ പൊൻമുടി പുഴയോരത്ത് എന്ന സിനിമയിലെ ഒരു ചിരി കണ്ടാൽ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംത്തേക്ക് മഞ്ജരി കടന്നു വരുന്നത്.

പിന്നീട് 2006 ൽ മോഹൻലാൽ സത്യൻ അന്തിക്കാട് മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ രസതത്രം എന്ന ചിത്രത്തിലെ ആറ്റിൻകര എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌ക്കാാരം മഞ്ജരി നേടിയെടുത്തു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജരി.

Advertisements

മലയാളത്തിന്റെ മോഹൻലാൽ വിളിച്ച് അഭിനന്ദിച്ച നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് എന്നാണ് മഞ്ജരി തുറന്നു പറഞ്ഞിരിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാട് മോഹൻലാലിന് ഫോൺ കൈമാറിയ നിമിഷം തനിക്ക് അത് വിശ്വസിക്കാൻ പ്രയാസമായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നിമിഷം തുറന്നു പറഞ്ഞു കൊണ്ട് മഞ്ജരി വ്യക്തമാക്കുന്നു.

മഞ്ജരിയുടെ വാക്കുകൾ ഇങ്ങനെ:

ഇത്രയും വർഷത്തിനിടയ്ക്ക് ജീവിതത്തിൽ ഒരുപാടു സർപ്രൈസുകൾ ഉണ്ടായിട്ടുണ്ട്. അതിൽ രസകരമായ ഒരു സർപ്രൈസ് ഞാൻ പറയാം. താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം ഹിറ്റായി ഓടുന്ന സമയത്താണ് ഞാൻ ആറ്റിൻ കരയോരത്തെ എന്ന രസതന്ത്രം സിനിമയിലെ ഗാനം പാടുന്നത്.

മീര ജസിമിന്റെ ലിപ് സിംഗുമായി എന്റെ ശബ്ദം ചേരുന്നുവെന്നു ഒരുപാട് പേർ പറഞ്ഞിരുന്നു. ആറ്റിൻ കരയോരത്ത് പാടി ഒരുപാട് ദിവസം കഴിഞ്ഞാണ് എനിക്ക് ഒരു കോൾ വരുന്നത്. സത്യൻ അങ്കിളായിരുന്നു (സത്യൻ അന്തിക്കാട്). മഞ്ജരിയോട് ഒരാൾക്ക് സംസാരിക്കണമെന്ന് പറയുന്നു. ഫോണിന്റെ അപ്പുറത്ത് മാറ്റൊരാളുടെ ശബ്ദം.

മഞ്ജരി ഞാൻ മോഹൻലാൽ ആണ്. അയ്യോ അത് കേട്ടതും ഞാൻ ഞെട്ടി. ആരെങ്കിലും പറ്റിക്കുകയോയാണോ എന്ന് പോലും ഞാൻ ചിന്തിച്ചു. ലാലേട്ടൻ എന്റെ പാട്ട് അടിപൊളി ആണെന്ന് പറഞ്ഞു. ലാലേട്ടനോട് ആദ്യമായി സംസാരിക്കുന്നത് അപ്പോഴാണെന്ന് ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിൽ മഞ്ജരി വ്യക്തമാക്കുന്നു.

Advertisement