മോഹിനിയാട്ടത്തിൽ ബിരുദം, ഭരത നാട്യത്തിൽ ബിരുദാനന്തര ബിരുദം: ചാക്കോയും മേരിയും സീരിയലിലെ മേരി ചില്ലറക്കാരിയല്ല: അപർണാ ദേവിയുടെ വിശേഷങ്ങൾ ഇങ്ങനെ

293

മഴവിൽ മനോരമ ചാനലിൽ എപ്പോഴും സംപ്രേക്ഷണം ചെയ്യാറുളളത് വ്യത്യസ്ത പ്രമേയമുളള പരമ്പരകളാണ്. അവതരണത്തിലെ വ്യതസ്തതകൊണ്ടുതന്നെ ചാനലിൽ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് ചാക്കോയും മേരിയും.

ഭ്രമണം എന്ന ഹിറ്റ് സീരിയലിൽ ഹരിലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രേക്ഷകർക്ക് പ്രിയങ്കരനായ സജിൻ ജോൺ ആണ് സീരിയലിലെ ചാക്കോയായി എത്തുന്നത്. ചാക്കോയുടെ പ്രണയിനി നീലാംബരി ആയെത്തുന്നത് മോനിഷയുമാണ്.

Advertisements

നീന കുറുപ്പ്, അജിത്, അർച്ചന സുശീലൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്ന പരമ്പരയിലേക്ക് മറ്റൊരു കേന്ദ്ര കഥാപാത്രമായ മേരിയെ അവതരിപ്പിക്കാനെത്തുന്നത്് അപർണാ ദേവിയെന്ന് ഡാൻസറാണ്. മഴവിൽ മനോരമയുടെ എഫ് ബി പേജിൽ പങ്കിട്ട മേരിയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ചാക്കോയും മേരിയുമെന്ന സീരിയലിലെ നായിക മേരിക്കു വേണ്ടി കേരളത്തിനകത്തും പുറത്തുമായി നിരവധി തിരച്ചിൽ നടത്തിയൊ ടുവിലാണ് അപർണാദേവിയെന്ന നർത്തകിയിലേക്ക് എത്തിയത്. കണ്ടുമടുത്ത സ്ഥിരം മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി മേരിയെന്ന കഥാപാത്രത്തിന് പുതിയ മുഖം നൽകണമെന്ന ചാക്കോയും മേരിയുമെന്ന സീരിയലിന്റെ അണിയറപ്രവർത്തകർക്കുണ്ടായിരുന്ന നിർബന്ധമാണ് അപർണാദേവിയിലൂടെ യാഥാർത്ഥ്യമായത്.

Also Read
നമിതയോട് പ്രണയമായിരുന്നു അവളോട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്, അവൾക്കും എന്നോട് ഇഷ്ടം ഉണ്ടെന്നായിരുന്നു എന്റെ തോന്നൽ പക്ഷേ: വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

ഒരുപാടു അന്വേഷണങ്ങൾ, പ്രൊഫൈൽ വീഡിയോകൾ, ചിത്രങ്ങൾ, പെർഫോമൻസുകൾ ഇങ്ങനെ നിരന്തരമായ സ്‌ക്രീനിംഗുകളിലൂടെയാണ് മേരിയെന്ന കഥാപാത്രത്തിന് ജീവൻ വെക്കുന്നത്.അപർണയാണ് ചാക്കോയും മേരിയുമെന്ന സീരിയലിലെ നായിക. ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരുന്ന മേരിയിലേക്ക് എത്തുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അപർണ പറയുന്നു.

സീരിയലിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. മേരിയെന്ന കഥാപാത്രം നല്ല ബോൾഡാണെന്നാണ് താരം പറയുന്നു. ശരിക്കും എന്റെ ഓപ്പോസിറ്റ് ക്യാരക്ടറാണ് മേരിയുടേത്. അതുകൊണ്ടു തന്നെ പെർഫോം ചെയ്യാനുള്ള അവസരം കൂടി ഈ കഥാപാത്രം നൽകുന്നുണ്ട്. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയാണ് അപർണ.

പരേതനായ ആനന്ദ ചന്ദ്രന്റെയും ലൈലയുടെയും ഇളയ മകൾ. ചേച്ചി ആശ പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥയാണ്. ചവറ തെക്കുംഭാഗത്തെ സ്‌കൂളിൽ നിന്ന് എട്ടാം ക്ലാസിലാണ് അപർണ കലാമണ്ഡലത്തിലെത്തുന്നത്. തുടർന്ന് മോഹിനിയാട്ടത്തിൽ ബിരുദമെടുത്തു. പിന്നീട് കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. സിംഗപ്പൂർ ഫെസ്റ്റിന്റെ ഭാഗമായി അവിടെ കലാമണ്ഡലത്തെ പ്രതിനിധീകരിച്ച് നൃത്തം ചെയ്തിരുന്നു. സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച വേദിയിലും നൃത്തം അവതരിപ്പിച്ചിരുന്നു. നൃത്ത പരിപാടികൾ തുടർച്ചയായി ചെയ്തിരുന്നു.

ലോക്ക് ഡൗൺ വന്നതോടെയാണ് ഇതു മുടങ്ങിയത്. അടുത്തിടെ ഒരു മ്യൂസിക് ആൽബം ചെയ്തിരുന്നു. ഇതുടൻ റിലീസ് ചെയ്യുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പാാണ്. ചലച്ചിത്ര നടി മഞ്ജു വാര്യർ കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാനെത്തി. കാഴ്ചക്കാരുടെ കൂട്ടത്തിൽ കലാമണ്ഡലത്തിലെ നൃത്ത വിദ്യാർത്ഥിയായ അപർണാദേവിയുമുണ്ടായിരുന്നു.

അപർണയ്ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ. നൃത്തം കൂടി കണ്ടതോടെ കട്ട ഫാനായി മാറി. അന്ന് അരങ്ങിൽ ആടിത്തിമർത്ത മഞ്ജുവാര്യരെ കണ്ണെടുക്കാതെ നോക്കിയിരുന്ന അപർണ ഒരിക്കലും ചിന്തിച്ചിരുന്നില്ല, താനും ഒരു ദിവസം ക്യാമറയ്ക്കു മുന്നിലെത്തുമെന്ന്.

Also Read
മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് ഉള്ളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നത്: മെഗാസ്റ്റാറിനെ കുറിച്ച് മീര ജാസ്മിൻ പറഞ്ഞത് കേട്ടോ

മാസങ്ങൾക്ക് മുമ്പാണ് അപർണ വിവാഹിതയായത്. ഭർത്താവ് കണ്ണൂർ കൊട്ടിയൂർ സ്വദേശി രമിത്ത് തീയറ്റർ ആർട്ടിസ്റ്റാണ്. സിംഗപ്പൂരിൽ ഇന്റർ കൾച്ചറൽ തീയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആക്ടിംഗ് കോഴ്സ് പൂർത്തിയാക്കുന്നു. കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്ന രമിത്തും കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായിരുന്നു. ഡിസംബറിൽ അദ്ദേഹം നാട്ടിലെത്തുന്നുണ്ട്.

ഇപ്പോൾ അങ്കമാലി കിടങ്ങൂർ നോർത്തിലാണ് താമസം. രമിത്തിന്റെ വീട്ടിൽനിന്നുള്ള സപ്പോർട്ടാണ് എന്നെ അഭിനയരംഗത്തേക്ക് എത്തിച്ചത്. എന്റെ ഭർത്താവ് രമിത്തിന്റെ സഹോദരി രേഷ്മ ചേച്ചിയാണ് ചാക്കോയും മേരിയും എന്ന സീരിയലിലെ നായികയെ തേടുന്നുവെന്ന പോസ്റ്റ് ആദ്യം കണ്ടത്. ചേച്ചി സിംഗപ്പൂരിലുള്ള രമിത്തിന് അയച്ചു കൊടുത്തു.

അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ ഇതിലേക്ക് എന്റെ പ്രൊഫൈലും വീഡിയോയും അയച്ചത്. നിനച്ചിരിക്കാതെ കഥാപാത്രമാകാനുള്ള വിളി അപർണയെ തേടിയെത്തി. ചാക്കോയും മേരിയും ആദ്യമൊക്കെ കണ്ടിരുന്നു. പിന്നീട് ഓൺലൈൻ ക്ളാസുകളുടെ തിരക്കായതോടെ കാണാൻ പറ്റിയിരുന്നില്ല. മേരിയാകാൻ പ്രൊഫൈൽ അയച്ചു കൊടുത്തശേഷം കൃത്യമയി ചാക്കോയും മേരിയും കാണാൻ തുടങ്ങി.

ഇനിയെങ്ങാനും എന്നെ വിളിച്ചാലോ എന്നായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. മേരിയാകാൻ വിളിച്ചു. ഞാൻ റെഡിയാണെന്ന് അറിയിക്കുകയായിരുന്നു. മേരിയായി സെലക്ഷൻ കിട്ടിയതിൽ രമിത്തിന്റെ അമ്മയ്ക്കും അച്ഛനുമാണ് ഏറെ സന്തോഷമെന്നും അപർണ പറയുന്നു.

Also Read
ച തി യും വ ഞ്ച ന യും വ ക്ര ബു ദ്ധിയും എല്ലാം ചേർന്നതായിരുന്നു അത്, സ്വന്തം നാടല്ലേ എന്ത് ചെയ്യാൻ പറ്റും; തനിക്ക് കിട്ടിയ എട്ടിന്റെ പണിയെകുറിച്ച് ബിനു അടിമാലി

ഇനിയങ്ങോട്ട് ചാക്കോയ്ക്ക് ഒപ്പം മേരിയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. അതിന്റെയൊരു ചെറിയ ടെൻഷൻ ഇല്ലാതില്ല. എന്നാലും ഇവിടെ സെറ്റിലുള്ള എല്ലാവരും നല്ല സപ്പോർട്ടീവാണെന്നും അപർണ വ്യക്തമാക്കുന്നു.

Advertisement