അതെല്ലാം നേടി എടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം: മമ്മൂട്ടി കുറിച്ച് ജയറാം പറഞ്ഞത് കേട്ടോ

353

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി മലയാളത്തിന്റെ സൂപ്പർ താരമായി മാറിയ നടൻ ആണ് ജയറാം. പി പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെ എത്തിയ ജയറാം പിന്നീട് നിരവധി സിനിമകളിൽ നായകനായി തകർപ്പൻ വിജയം നേടിയെടുക്കുക ആയിരുന്നു.

ഒരു സമയം കുടുംബചിത്രങ്ങളും കോമഡിചിത്രങ്ങളും മലയാളികൽക്ക് സമ്മാനിച്ച ജയറാം മലാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ശക്തമായ സാന്നിധ്യം ആണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ ആണ് ജയറാമിന്റേതായി അവസാനം മലയാളത്തിൽ ഇറങ്ങിയ ചിത്രം.

Advertisements

സിനിമയിൽ ജയറാമിന്റെ നായികയായി എത്തിയത് മീര ജാസ്മിൻ ആയിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്കുള്ള മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ സത്യൻ അന്തിക്കാട് ചിത്രം.

Also Read
10 വയസ്സിന് വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ, 5 വെട്ടം അബോർഷനായിട്ടുണ്ട്, അതും മൂന്നാല് മാസം ഒക്കെയാവുമ്പോൾ, ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു: നിത്യാ ദാസ് തുറന്നു പറയുന്നു

അതേ സമയം മണിരത്‌നത്തിന്റെ തമിഴ് ചിത്രം പൊന്നിയൻ ശൽവന 1 ലും ജയറാം ഒരു തകർപ്പൻ വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിനയ കുലപതി മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുമ്പ് ഒരു അഭിമുഖത്തിന് ഇടയിലാണ് മമ്മൂട്ടിയെ കുറിച്ച് ജയറാം മനസ്സ് തുറന്നത്. മമ്മൂട്ടിയെ കുറിച്ച് ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് പഠിക്കാനുണ്ട്. ഇന്ന് വൈകിട്ട് ഇപ്പോൾ ഒരു പരിപാടിക്ക് പോകാനുണ്ടെങ്കിൽ രാവിലെ മുതൽ തന്നെ ആ പരിപാടിക്ക് ധരിക്കേണ്ട ഡ്രസ്സിനെ കുറിച്ചും അവിടെ പെരുമാറേണ്ട പെരുമാറ്റത്തെ കുറിച്ചും അദ്ദേഹം ബോധ്യവാൻ ആകും.

പുള്ളിക്ക് എതിരാളി അല്ലാത്ത വേറെ ഒരു നടന്റെ സിനിമ വന്നാൽ പോലും സംവിധായകനെ വിളിച്ചു ആ സിനിമയുടെ കഥ പറയാൻ അദ്ദേഹം പറയും. എന്റെ സിനിമയാണ് ഇറങ്ങുന്നത് എങ്കിൽ എന്നെ വിളിച്ച് കഥ ചോദിക്കും. എന്നാണ് എപ്പോഴാണ് ഇറങ്ങുക എന്ന് മുഴുവൻ കാര്യങ്ങളും ചോദിക്കും.

സിനിമ അദ്ദേഹത്തിൻറെ ചോ രയിൽ ഉള്ളതാണ്. സിനിമയിൽ എന്തൊക്കെ നേടാൻ സാധിക്കുമോ അതൊക്കെ നേടുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം എന്നായിരുന്നു ജയറാം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

Also Read
സബയുമായി ലിവിങ് ടുഗെതറില്‍, സ്വന്തമാക്കിയത് 100 കോടിയുടെ ഫ്‌ളാറ്റ്, ഇനി ഹൃത്വിക്കിന്റെ ജീവിതം അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സബയ്‌ക്കൊപ്പം

Advertisement