Home Entertainment

ഒരുപാട് പ്രശ്‌നങ്ങൾ നേരിടുകയാണ് എനിക്ക് വല്ലാത്ത വേദന തോന്നുന്നു: പൊതു വേദിയിൽ പൊട്ടിക്കരഞ്ഞ് ചിമ്പു

106

ബാലതാരമായി തമിഴ് സിനിമയിലേക്ക് എത്തി പിന്നീട് തമിഴകത്തിന്റെ ലിറ്റിൽ സൂപ്പർസ്റ്റാർ എന്ന പേര് നേടിയെടുത്ത താരമാണ് ചിമ്പു എന്ന സിലമ്പരസൻ. തമിഴിലെ പ്രമുഖ സംവിധായകനും നടനും ഒക്കെയായ ടി രാജേന്ദ്രന്റെ മകനാണ് ചിമ്പു. അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ചിമ്പു.

ഇപ്പോഴതി തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ വികാരാധീതനായിരിക്കുകയാണ് ചിമ്പു. നവംബർ 25ന് റിലീസിനൊരുങ്ങുന്ന മാനാട് സിനിമയെക്കുറിച്ച് അനുഭവങ്ങൾ പങ്കു വെക്കുന്നതിനു ഇടെയാണ് ചിമ്പു പൊട്ടിക്കരഞ്ഞത്.
ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്നു എന്നും തനിക്ക് ആവശ്യം ആരാധകരുടെ സ്‌നേഹവും പിന്തുണയും മാത്രമാണെന്നും ചിമ്പു പറഞ്ഞു.

Advertisements

വെങ്കട്ട് പ്രഭുവുമായി ഒരുപാട് വർഷത്തെ പരിചയമുണ്ട്. പല കഥകളും ഞങ്ങൾ തമ്മിൽ ചർച്ച ചെയ്യാറുണ്ട്. പക്ഷേ പടം വരുമ്പോൾ അതിൽ നായകൻ വേറെ നടനായിരിക്കും. ഈ ചിത്രത്തെക്കുറിച്ച് ഒരോയൊരു ലൈൻ മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് അബ്ദുൾ ഖാലിഖ് എന്ന കഥാപാത്രത്തെക്കുറിച്ച് എന്നോട് പറയുന്നത്.

Also Read
എല്ലാ ദിവസവും കാണിച്ച് കൊണ്ട് ഇരിക്കുന്നതാണ്, അതുകൊണ്ട് കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ പോയി; തുറന്നു പറഞ്ഞ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും

അതെനിക്ക് ഇഷ്ടപ്പെടുകയും ഞാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചിത്രം ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടും. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പൊതുവെ ഞാൻ പലയിടത്തും സിനിമയെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല.

എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാൻ ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ പ്രശ്‌നങ്ങൾ ഞാൻ കൈകാര്യം ചെയ്‌തോളം, പക്ഷേ ദയവായി നിങ്ങൾ എനിക്ക് കരുതൽ നൽകണം എന്നും ചിമ്പു പറയുന്നു.

അതേ സമയം മാനാട് സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ ഏറെ വിവാദങ്ങൾ ഉടലെടുത്തിരുന്നു. താരത്തിനു നേരെ വ ധ ഭീ ഷ ണി ഉയർന്നു. സിനിമയുടെ റിലീസ് തടയാനും ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് റിലീസ് ഏറെക്കാലം നീണ്ടുപോയി.

Also Read
അവളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, ലിസിയെ ഞാനിപ്പോഴും പ്രണയിക്കുന്നു: പ്രിയദർശന്റെ വാക്കുകൾ

ഇക്കാരണങ്ങളാകാം ചിമ്പുവിനെ അസ്വസ്ഥനാക്കിയതെന്നാണ് ആരാധകർ പറയുന്നത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണ്. എസ്‌ജെ സൂര്യയും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Advertisement