ആ ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു, വിളിക്കാറും സംസാരിക്കാറുമുണ്ട്; തുറന്നു പറഞ്ഞ് പ്രണവിന്റെ ‘ആദ്യ കാമുകി’ സയ

22812

ബാലതാരമായി എത്തി ദേശിയ അവാർഡ് വരെ സ്വന്തമാക്കി ഇപ്പോൾ നായക നിരയിലേക്ക് എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനായ പ്രണവ് നായകനായ ആദ്യ സിനിമ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയായിരുന്നു.

ഈ ചിത്രവും ചിത്രത്തിലെ പ്രണവിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദി സിനിമക്ക് ശേഷം പ്രണവ് മോഹൻലാൽ അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രത്തിലാണ് പ്രണവിന് ആദ്യമായൊരു നായികയുണ്ടാകുന്നത് റേച്ചൽ ഡേവിഡ് എന്ന സയ ആയിരുന്നു പ്രണവിന്റെ ആദ്യത്തെ നായിക.

Advertisements

ഇപ്പോഴിതാ പ്രണവിനെക്കുറിച്ചും തന്റെ പുതിയ സിനിമയായ കാവലിനെക്കുറിച്ചുമുള്ള റേച്ചലിന്റെ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് റേച്ചലിന്റെ തുറന്നു പറച്ചിൽ. സയഎന്ന തന്റെ പേരുമാറ്റത്തെ കുറിച്ചും വീണ്ടും ഒറിജിനൽ പേരായ റേച്ചൽ ഡേവിഡിലേക്കുള്ള മടക്കത്തെക്കുറിച്ചുമൊക്കെ താരം വ്യക്തമാക്കുന്നുണ്ട്.

Also Read
ഇപ്പോഴും പാലും പഴവുമാണ് ആളുകളുടെ മനസിൽ, ഞാൻ വളർന്നെന്ന് അംഗീകരിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടാണ്: ഗണപതി പറയുന്നു

തന്റെ ശരിയായ പേര് റേച്ചൽ ഡേവിഡ് എന്നാണെന്നും എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ എത്തിയപ്പോൾ കഥാപാത്രത്തിന്റെ പേര് തന്നെ സ്‌ക്രീൻ നെയിമാക്കുകയായിരുന്നു. പക്ഷെ സയ എന്ന ആ പേര് തനിക്ക് ഉൾക്കൊള്ളാൻ ആകാതെ വരിക ഈയിരുന്നുവെന്നും ഇതോടെ റേച്ചൽ എന്ന പേര് തന്നെ മതിയെന്ന് തീരുമാനിക്കുക ആയിരുന്നുവെന്നും താരം പറയുന്നു.

തന്റെ നായകനായി അഭിനയിച്ച പ്രണവ് മോഹൻലാലിനെക്കുറിച്ചും റേച്ചൽ മനസ് തുറക്കുന്നുണ്ട്. പ്രണവിന്റെ ആദ്യ നായികയാണ് റേച്ചൽ. തന്റെ അരങ്ങേറ്റ സിനിമയായ ആദിയിൽ പ്രണവിന് നായകയുണ്ടായിരുന്നില്ല. നായികയും പ്രണയവുമൊക്കെ പ്രണവിനുണ്ടാകുന്നത് രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. പ്രണയ ചിത്രമായിരുന്നു ഇത്.

സിനിമാ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രണവ് എന്നാണ് റേച്ചൽ പറയുന്നത്. അന്നുണ്ടായ സൗഹൃദം ഇന്നും സൂക്ഷിക്കുന്നുണ്ടെന്ന് റേച്ചൽ പറയുന്നു. വാട്സ്ആപ്പും മറ്റും സജീവമായി തന്നെ ഉപയോഗിക്കുന്ന ആളാണ് പ്രണവെന്നും റേച്ചൽ പറയുന്നു. യാത്രകളുണ്ടെങ്കിലും എപ്പോഴും ആക്ടീവാണ് പ്രണവെന്ന് റേച്ചൽ പറയുന്നു.

പ്രണവിലെ അഭിനേതാവിനെക്കുറിച്ച് റേച്ചൽ പറഞ്ഞത് സെറ്റിൽ എത്തുമ്പോൾ തന്നെ തന്നിലെ നടനുമായിട്ടാണെന്നാണ്. ഈയ്യടുത്തായിരുന്നു പ്രണവിന്റെ പുതിയ സിനിമയായ ഹൃദയത്തിലെ ദർശന പാട്ട് പുറത്തിറങ്ങിയത്. പാട്ട് വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പാട്ട് കേട്ടപ്പോൾ തനിക്ക് പ്രണവിനെക്കുറിച്ച് വളരെയധികം അഭിമാനം തോന്നിയെന്നാണ് റേച്ചൽ പറയുന്നത്.

Also Read
ഒരുപാട് പ്രശ്‌നങ്ങൾ നേരിടുകയാണ് എനിക്ക് വല്ലാത്ത വേദന തോന്നുന്നു: പൊതു വേദിയിൽ പൊട്ടിക്കരഞ്ഞ് ചിമ്പു

ഹൃദയം പ്രണവിന് ഒരു കരിയർ ബ്രേക്ക് ആയിരിക്കുമെന്നും റേച്ചൽ പറയുന്നു. പ്രണവിനെ ഒരുപാട് എക്സ്പ്ലോർ ചെയ്യാനുണ്ടെന്നും അത് പുറത്ത് കൊണ്ട് വരാൻ സംവിധായകർക്ക് സാധിക്കുമെന്ന് കരുതുന്നതായും റേച്ചൽ പറഞ്ഞു. അതേസമയം കാവൽ ആണ് റേച്ചലിന്റെ പുതിയ സിനിമ. സുരേഷ് ഗോപി മാസ് ആക്ഷൻ റോളിലേക്ക് തിരിച്ചു വരുന്ന സിനിമയാണ് കാവൽ.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരികെ വന്നത്. സുരേഷ് ഗോപി പറഞ്ഞതിനാലാണ് തനിക്ക് കാവൽ ലഭിച്ചതെന്നാണ് റേച്ചൽ പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞ് വലിയ അനുഗ്രഹമാണെന്നും റേച്ചൽ വ്യക്തമാക്കുന്നു. സിനിമയുടെ സെറ്റിൽ എല്ലാവർക്കും ഭക്ഷണം കൊണ്ടു വന്നിരുന്നത് സുരേഷ് ഗോപി ആയിരുന്നുവെന്നും ലൊക്കേഷന് പുറത്തും വളരെയധികം കരുതലുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും പറയുന്നു.

നിതിൻ രഞ്ജി പണിക്കരാണ് കാവലിന്റെ സംവിധാനം. അതേസമയം പ്രണവ് നായകനാകുന്ന മൂന്നാമത്തെ സിനിമയായ ഹൃദയം റിലീസിന് തയ്യാറെടുക്കുകയാണ്. തിയേറ്ററുകളിൽ തന്നെയായിരിക്കും റിലീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമാണ് നായികമാർ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

Advertisement