Home Entertainment Celebrities

ഹോട്ട് ഗ്ലാമറസ് ലുക്കിൽ അനാർക്കലി മരക്കാർ, കണ്ണുതള്ളി ആരാധകർ

267

പുതുമുഖങ്ങളെ അണിനിരത്തി ക്യാമ്പസ് പ്രണയം പറഞ്ഞ ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് അനാർക്കലി മരക്കാർ. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രത്തിലെ ദർശന എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിയ്യേറ്ററുകളിൽ വലിയ വിജയം നേടിയ ആനന്ദം അനാർക്കലിക്ക് പുറമെ റോഷൻ മാത്യൂ, അരുൺ കുര്യൻ, വിശാഖ് നായർ ഉൾപ്പെടെയുളള താരങ്ങൾക്കും കരിയറിൽ വഴിത്തിരിവായി മാറി. നിവിൻ പോളിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ആനന്ദത്തിന് പിന്നാലെ മന്ദാരം, ഉയരെ, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങി.

Advertisements

ഇതിൽ ഉയരെ എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി മരക്കാർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.
അതേസമയം സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനാർക്കലി. തന്റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. നടിയുടെതായി വരാറുളള സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

അനാർക്കലി മരക്കാറിന്റെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. ഇത്തവണ സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ ലുക്കിലുളള നടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സത്യൻ രാജനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഫിലീങ് ഡെനിം എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അനാർക്കലി മരക്കാർ കുറിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. സിക്സ് പാക്കിനായി കാത്തിരിക്കുന്നു എന്നാണ് അനാർക്കലിയുടെ ചിത്രത്തിന് താഴെ ഒരാൾ കുറിച്ചത്.

ഇതിന് മറുപടിയായി ഞാനും കാത്തിരിക്കുകയാണ് എന്ന് നടി കുറിച്ചു. ജയറാമും വിജയ് സേതുപതിയും ഒന്നിച്ച മാർക്കോണി മത്തായിയാണ് ആണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒരു രാത്രി ഒരു പകൽ, അമല, കിസ തുടങ്ങിയവ അനാർക്കലി മരക്കാറിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്.

Advertisement