Home Entertainment

സുമിത്രയെ കൈവിട്ടാൽ ഇനി അജു ചേട്ടന്റെ സിനിമ കാണില്ല: കുടുംബവിളക്കലേക്ക് എത്തുന്ന അജു വർഗീസിനോട് ആരാധകർ പറയുന്നത് കേട്ടോ

244

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ കുടുംബവിളക്ക് സീരിയലിലേക്ക് നടൻ അജു വർഗീസും എത്തുന്നുണ്ട്. അടുത്തിടെയായിരുന്നു ഈ വിവരം പുറത്തുവന്നത്. സുമിത്രയുടെ ജീവിതത്തിലെ വഴിത്തിരിവിന് തുടക്കമിടാനെത്തുന്ന സിനിമാതാരം അജുവാണെന്ന് അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്.

കുടുംബവിളക്കിലേക്ക് താനെത്തുന്നുണ്ടെന്ന് താരവും പറഞ്ഞിരുന്നു. സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യാനായാണ് താരമെത്തുന്നതെന്നുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഭർത്താവ് സിദ്ധാർത്ഥിനും കാമുകിയും സഹപ്രവർത്തകയുമായ വേദികയ്ക്കും വാശി കൂടിയത്.

Advertisements

പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിനായി അജു വർഗീസിനെ തന്നെ കൊണ്ടുവരുമെന്നും തങ്ങളുടെ ഓഫീസിലേക്കാണ് അജു എത്തുന്നതെന്നുമാണ് ഇവർ പറയുന്നത്. അജുവിന്റെ ഡേറ്റ് ഉറപ്പാക്കി തരുന്നതിനായി 7 ലക്ഷം രൂപയാണ് ഇവർ മുടക്കുന്നത്.

സുമിത്ര നൽകുന്നതിനേക്കാളും കൂടുതൽ പ്രതിഫലം തരാമെന്ന് പറഞ്ഞതോടെയായിരുന്നു താരത്തിന്റെ ഡേറ്റ് ഉറപ്പിച്ച് തരാമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞത്. തന്റെ ഓഫീസ് ഉദ്ഘാടനത്തിനായി എത്തണമെന്ന് സിദ്ധാർത്ഥ് സുമിത്രയോട് പറഞ്ഞിരുന്നു. കുടുംബവിളക്ക് പരമ്പരയിലേക്ക് താനെത്തുന്നുണ്ടെന്ന സന്തോഷം പങ്കുവെച്ച് അജു വർഗീസും എത്തിയിരുന്നു.

സുമിത്രയുടെയോ അതോ വേദികയുടെയോ എന്ന ക്യാപ്ഷനുമായി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതറിയാനായാണ് തങ്ങളും കാത്തിരിക്കുന്നതെന്നായിരുന്നു ആരാധകർ പറഞ്ഞത്.

സുമിത്രയുടെ കട ഉദ്ഘാടനം ചെയ്തോളണമെന്നായിരുന്നു ചിലർ അജുവിനോട് പറഞ്ഞത്. നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. സുമിത്രയുടെ അടുത്ത് പോവുന്നതായിരിക്കും അജു ഏട്ടന് നല്ലത്. അല്ലെങ്കിൽ ഇനി മുതൽ അജു ഏട്ടൻ ഇടുന്ന പോസ്റ്റിന് ഒക്കെ ഹേറ്റേഴ്‌സിന്റെ പ്രവാഹം ആയിരിക്കും. പറഞ്ഞില്ലെന്ന് വേണ്ടാ.

സുമിത്രയുടെ ഷോപ്പ് ഉദ്ഘടനം ചെയ്തില്ല എങ്കിൽ ഞാൻ ഇനി അജു ചേട്ടന്റെ സിനിമ കാണുലെന്നായിരുന്നു വേറൊരാൾ പറഞ്ഞത്. സിൽമാ നടൻ ആദ്യം വേദികയുടെ പരിപാടിക്ക് പോകും. അപ്പോൾ സുമിത്രേച്ചി വിഷമിച്ചു ബോധം ഒക്കെ കെടും.

വേദികയുടെ പരിപാടി പെട്ടെന് തീർത്തു സിൽമാ നടൻ സുമിത്രേച്ചിയുടെ കട ഉദ്ഘാടനത്തിന് എത്തും. അപ്പൊ സുമിത്രേച്ചിയും ഹാപ്പിയാവും. ഓഫീസ് അടുത്ത് അടുത്ത് ആയോണ്ട് രണ്ടിടത്തും പോകാലോ എന്നായിരുന്നു വേറൊരാലുടെ കമന്റ്.

Advertisement