സ്വന്തം മകൾ ഏതാണെന്ന് പോലും അച്ഛൻ തിരിച്ചറിഞ്ഞില്ല, സങ്കടപ്പെടുത്തുന്ന ജീവിതാനുഭവങ്ങൾ പങ്കുവെച്ച് യുവനടി ശ്രീവിദ്യാ നായർ

452

2018ൽ ഷാഫി സംവിധാനം ചെയ്ത് പുറത്തിങ്ങിയ ഒരു പഴയബോംബ് കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ശ്രീവിദ്യ. ചിത്രത്തിൽ ഒരു വായാടി പെൺകുട്ടിയായിട്ടാണ് ശ്രീവിദ്യ എത്തിയത്. ആ ഒരു ഒറ്റ ചിത്രത്തിലൂടെ താരം പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു.

എന്നാൽ സ്റ്റാർ മാജിക് എന്ന പരിപാടിലൂടെയാണ് പ്രേക്ഷകർക്ക് ശ്രീവിദ്യ കൂടുതൽ പരിചിതയായത്. അഭിനയ ജീവിതത്തിന് തുടക്കംകുറിക്കുന്നത് ഏവിയേഷൻ കോഴ്‌സ്പൂർത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കുമ്പോൾ ആണ്.

Advertisements

എന്നാൽ ഇപ്പോൾ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് രെഗത്ത് എത്തയിരിക്കുക്കയാണ് നടി. ശ്രീവിദ്യയുടെ വാക്കുകൾ ഇങ്ങനെ:

തനിക്ക് ഓർമ്മ വെച്ചപ്പോൾ മുതൽ അച്ഛൻ വിദേശത്താണ് അമ്മ തന്നെ പ്രഗ്‌നന്റയിരുന്നപ്പോൾ പോയ അച്ഛൻ എനിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ആണ് ആദ്യം എന്നെ കാണുന്നത്. ഗൾഫിൽ നിന്നും അച്ഛൻ നാട്ടിലെത്തിയപ്പോൾ ഞാനും കസിൻ സഹോദരിയും ഒന്നിച്ചു നിൽക്കുകയാണ്.

അതിൽ മകൾ ഏതാണെന്ന് അച്ഛന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഗൾഫുക്കാരന്റെ മക്കൾ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം എല്ലാമുണ്ട്. പക്ഷെ ഞാൻ ഏഴാം ക്ലസ്സിൽ പഠിക്കുമ്പോൾ പോയ അച്ഛൻ പിന്നീട് വരുന്നത് പ്ലസ്ടുവിൽ എത്തിയപ്പോഴാണ്.

പാവാട പ്രായത്തിൽ നിന്നും ചുരിദാർ ഇടുന്ന പ്രായത്തിലേക്കു എത്തിയപ്പോഴും അച്ഛന് എന്നെ തിരിച്ചറിയാൻ പറ്റുന്നില്ല. കുഞ്ഞനാൾ മുതൽ ഞാൻ അച്ഛന് എഴുതിയ കത്തുകൾ അവിടെയുണ്ട്. കേരളത്തിലെ അറുപതുശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്.

കാണുമ്പോൾ വലിയ ആഡംബര ഒക്കെയാണ് പക്ഷെ അച്ചൻ ഞങ്ങളുടെ വളർച്ച ഒന്നും കണ്ടിട്ടില്ല ഇപ്പോഴും അതെല്ലാം വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ശ്രീവിദ്യ വ്യക്തമാക്കുന്നു.

Advertisement