തട്ടത്തിൻ മറയത്തിന് ശേഷം താൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്യുന്ന ചിത്രം: ഹൃദയത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

115

മലയാളത്തിന്റെ താരപുത്രൻ പ്രണവ് മോഹൻലാലിനേയും യുവനടിയും പ്രിയദർന്റെ മകളുമായ കല്യാണി പ്രിയദർശനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രമാണ് ഹൃദയം. ലോക്ഡൗണിന് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയെന്ന സന്തോഷം പങ്കുവെക്കുകയാണ് സംവിധായകനായ വിനീത് ശ്രീനിവാസൻ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരം വിനീത് പങ്കുവെച്ചത്.

Advertisements

തട്ടത്തിൻ മറയത്തിന് ശേഷം താൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്യുന്ന ചിത്രമാണ് ഇതെന്നാണ് വിനീത് കുറിക്കുന്നത്. ഹൃദയത്തിന്റെ ഗംഭീരമായ ഷെഡ്യൂൾ കൊച്ചിയിൽ പൂർത്തിയാക്കി. തട്ടത്തിൽ മറയത്തിന് ശേഷം ഇത്ര രസകരമായി ഞാൻ ചിത്രീകരിക്കുന്ന സിനിമയാണ് ഇതെന്നാണ് തോന്നുന്നത്.

നാളെ പുതിയ സ്ഥലത്തേക്ക് ഞങ്ങൾ മാറുകയാണ്. ചിത്രീകരണത്തിനായി കുറച്ച് ആൾക്കൂട്ടത്തെ ഞങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. അവർ എല്ലാവരും സൂപ്പർനൈസായിരുന്നു. വളരെ അധികം സഹകരിച്ചു. അവർക്ക് എല്ലാവർക്കുമുള്ള നന്ദി അറിയിക്കുകയാണ്. താങ്ക്യൂ ഓൾ. ഹൃദയം ചിത്രീകരണത്തിന്റെ മനോഹരമായ യാത്ര തുടരുകയാണെന്ന് വിനീത് കുറിച്ചു.

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. കോവിഡിന് മുൻപ് ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. തുടർന്ന് നിർത്തിവച്ച ചിത്രീകരണം പുതുവർഷത്തിലാണ് വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ ദിവസം പ്രണവിനും കല്യാണിക്കുമൊപ്പം തിയറ്ററിൽ എത്തി മാസ്റ്റർ കണ്ട സന്തോഷവും വിനീത് പങ്കുവെച്ചിരുന്നു.

അതേ സമയം പ്രണവിന്റെ ജോഡിയായി കല്യാണി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഹൃദയം. നേരത്തെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയിൽ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. കഴിഞ്ഞ വർഷം കൊറോണ മൂലം റിലീസ് മുടങ്ങിയ മരയ്ക്കാറിന്റെ പുതിയ റിലീസ് തീയ്യതി മാർച്ച് 26 ആണ്.

Advertisement