ചിലരുടെ മനസിൽ ഒന്നും മുഖത്ത് മറ്റൊന്നുമായിരിക്കും, എന്നാൽ മമ്മുക്ക അങ്ങനെയല്ല, മമ്മൂക്കയല്ലാതെ മറ്റൊരു മെഗാസ്റ്റാറില്ല: സുരേഷ് കൃഷ്ണ

783

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് പലപ്പോഴും സിനിമാപ്രവർത്തകർ എത്താറുണ്ട്. വില്ലൻവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ സുരേഷ് കൃഷ്ണയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയ്ക്കൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടനാണ് സുരേഷ് കൃഷ്ണ. പഴശ്ശിരാജ, രാക്ഷസരാജാവ്, വജ്രം, കുട്ടിസ്രാങ്ക്, ഗാനഗന്ധർവൻ തുടങ്ങി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളിലെല്ലാം പ്രധാന വേഷത്തെ അവതരിപ്പിക്കാൻ സുരേഷ് കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്.

Advertisements

തന്റെ സിനിമാ കരിയറിലെ നിർണായക വഴിത്തിരിവുകളെല്ലാം മമ്മൂട്ടി സിനിമകളിലൂടെയായിരുന്നെന്നും മലയാള സിനിമയിൽ മമ്മൂട്ടിക്ക് മുൻപോ ശേഷമോ ഒരു മെഗാസ്റ്റാർ ഉണ്ടാവുമെന്ന് താൻ കരുതുന്നില്ലെന്നും സുരേഷ് കൃഷ്ണ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കുട്ടിക്കാലത്ത് താൻ സ്‌കൂളിൽ പഠിക്കുമ്പോൾ അതിഥിയായി മമ്മൂക്ക എത്തിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ചെന്നൈയിലെ ഒരു ഷൂട്ടിങ് സെറ്റിൽ വെച്ച് അദ്ദേഹത്തെ ദൂരെ മാറി നിന്ന് കണ്ടു. പിന്നേയും കുറേക്കാലത്തിന് ശേഷമാണ് അദ്ദേഹത്തെ പരിചയപ്പെടാൻ കഴിയുന്നത്.

Also Read
ആ സമയത്ത് അഭിനയം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ബാബുരാജ്

സീരിയലിൽ നിന്ന് സിനിമയിലെത്തിയ ശേഷമായിരുന്നു അത്. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു സുരേഷ് കൃഷ്ണ ശ്രദ്ധ നേടിയത്. കരിയറിലെ പ്രധാന സിനിമകളിലൊന്നായിരുന്നു രാക്ഷസരാജാവ്. ഈ സിനിമയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു മമ്മൂട്ടിയുമായി കൂടുതൽ അടുത്തിടപഴകിയത്.

അന്ന് വില്ലൻ വേഷങ്ങളായിരുന്നു ചെയ്തിരുന്നതെല്ലാം. ചുമ്മാനിന്ന് അടി മേടിക്കാതെ മാറ്റി പിടിക്കൂയെന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. അന്ന് തൊട്ടേ മമ്മൂക്കയുടെ അടുത്ത് പോയി ഇരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടിയിരുന്നുവെന്ന് സുരേഷ് കൃഷ്ണ പറയുന്നു.

കുട്ടിക്കാലത്ത് താൻ സ്‌കൂളിൽ പഠിക്കുമ്പോൾ അതിഥിയായി മമ്മൂക്ക എത്തിയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ചെന്നൈയിലെ ഒരു ഷൂട്ടിങ് സെറ്റിൽ വെച്ച് അദ്ദേഹത്തെ ദൂരെ മാറി നിന്ന് കണ്ടു. പിന്നേയും കുറേക്കാലത്തിന് ശേഷമാണ് അദ്ദേഹത്തെ പരിചയപ്പെടാൻ കഴിയുന്നത്. സീരിയലിൽ നിന്ന് സിനിമയിലെത്തിയ ശേഷമായിരുന്നു അത്.

Also Read
ഒരു സന്തോഷ വാർത്തയുണ്ടെന്ന് അനുക്കുട്ടി, എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ആരാധകർ

മമ്മൂക്കയ്ക്ക് മുൻപ് മലയാളത്തിൽ ഒരു മെഗാസ്റ്റാർ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂയ്ക്കക്ക് ശേഷവും ആ പദവിയിലേക്ക് മറ്റൊരാൾ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെക്കുക എന്നത് ചെറിയ കാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാൽ കണ്ണിൽക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയ കാലത്തിൽ അസ്തമിക്കും.

എന്നാൽ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കാനെടുക്കുന്ന ചിട്ടകൾ കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും. ഇത് മാത്രമല്ല ഏതൊരു വിഷയമായാലും സ്വന്തം അഭിപ്രായം തുറന്നുപറയാൻ മമ്മൂക്ക തയ്യാറാകുമെന്നും ചിലരുടെ മനസിൽ ഒന്നും മുഖത്ത് മറ്റൊന്നുമായിരിക്കുമെന്നും സുരേഷ് കൃഷ്ണ പറയുന്നു. മമ്മൂക്ക മനസിലുള്ളത് മുഖത്ത് കാണിക്കും. ശുദ്ധരായ മനുഷ്യർക്ക് മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂ വെന്നുമായിരുന്നു സുരേഷ് കൃഷ്ണപറഞ്ഞത്.

Advertisement