വിവേക് ഒബ്‌റോയിക്ക് ഒപ്പം സന്തോഷകരമായ നിമിഷം പങ്കുവെച്ച് ഐശ്വര്യ റായ്, നടിയും മുൻ കാമുകനുമായുള്ള ഡേറ്റിംഗ് ചിത്രം വൈറൽ

1011

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചൻ സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ബോളിവുഡിലെ ഹോട്ട് ടോപ്പിക്കാണ്. വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടി ഒരു പക്ഷെ ഐശ്വര്യ റായ് ബച്ചനായിരിക്കും.

നടിയുടെ കുടുംബ വിശേഷങ്ങളെക്കാളും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്നത് നടിയുടെ പഴയ പ്രണയ വാർത്തകളും ബ്രേക്കപ്പുമെല്ലാമാണ്. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് ഐശ്വര്യ റായ് ജൂനിയർ ബച്ചൻ അബിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്.

Advertisements

വിവാഹത്തിന് ശേഷം സിനിമയ്ക്ക് ഇടവേള കൊടുത്ത ഐശ്വര്യ റായ് മികച്ച കുടുംബിനിയായി മാറുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും താരറാണി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു. അതേ സമയം 2004 ൽ പുറത്തിറങ്ങിയ ക്യുൻ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് ബച്ചനും വിവേക് ഒബ്‌റോയിയും അടുപ്പത്തിലാകുന്നത്.

ഈ സമയം ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാനുമായി ആഷ് പ്രണയത്തിലായിരുന്നു. എന്നാൽ ഉടൻ തന്നെ സൽമാനുമായി നടി ബ്രേക്കപ്പാവുകയായിരുന്നു. തുടർന്ന് നടിയും വിവേക് ഒബ്‌റോയിയും തമ്മിലുള്ള ഡേറ്റിംഗ് കഥ പ്രചരിക്കുകയും ചെയ്തു.

Also Read
ആ സമയത്ത് അഭിനയം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ബാബുരാജ്

എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. ഐശ്വര്യ റായ് ബച്ചനുമായി നടന്റെ ബന്ധം പിരിയാനുള്ള കാരണം സൽമാൻ ഖാൻ ആണെന്നായിരുന്നു അന്ന പ്രചരിച്ചിരുന്ന റിപ്പോർട്ട്. സൽമാൻ ഖാനുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഐശ്വര്യ റായ് വിവേകുമായി അടുക്കുന്നത്.

താരങ്ങൾ ഡേറ്റിങ്ങിലായിരിക്കവെ വിവേക് ഒബ്‌റോയി പത്ര സമ്മേളനത്തിലൂടെ സൽമാനെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ഐശ്വര്യ റായ് ബച്ചനും വിവേക് ഒബ്‌റോയിയും വേർപിരിയുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

ഇപ്പോഴും ഐശ്വര്യയും വിവേകും ഒന്നിച്ച് ഒരു വേദിയിൽ പ്രത്യക്ഷപ്പെടാറില്ല. അതേ സമയം ഇരുവരും ഒന്നിച്ചുള്ള പഴയ ഡേറ്റിങ്ങ് ചിത്രങ്ങളാണ് ചില സിനിമാ പേജുകളിൽ ഇപ്പോൾ വൈറലാകുന്നത്. നിരവധി ആരാധകരാണ് പഴയ പ്രണയ ജോഡികളുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വിവേക് ഒബ്‌റോയിയുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2007ൽ ആയിരുന്നു താരവിവാഹം നടക്കുന്നത്.

Also Read
ഒരു സന്തോഷ വാർത്തയുണ്ടെന്ന് അനുക്കുട്ടി, എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ആരാധകർ

ഇവർക്ക് ആരാധ്യ എന്നൊരു മകളുമുണ്ട്. പ്രിയങ്കയാണ് വിവേക് ഒബ്‌റോയിയുടെ ഭാര്യ. 2010 ൽ ആയിരുന്നു വിവാഹം നടക്കുന്നത്. വിവാൻ വീർ ഒബ്‌റോയ്, അമേയ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവർക്ക്. വിവാഹ ശേഷം ഇരുവരും തങ്ങളുടെ ജോലിയിൽ ശ്രദ്ദിച്ച് മുന്നോട്ട പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

Advertisement