10 വർഷം മുൻപ് വിവാഹമോചനം നേടി, 12ാം വയസ്സിൽ മകനെ നഷ്ടപ്പെട്ടു, ഇപ്പോ ഒരു മകളുണ്ട്: ചക്കപ്പഴം താരം സബിറ്റ ജോർജിന്റെ സങ്കട ജീവിതം ഇങ്ങനെ

3126

നിരന്തരം വ്യത്യസ്തമായ പരമ്പരകൾ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന് ചാനലാണ് ഫ്‌ളവേഴ്‌സ്. സീരിയലുകളായായലും ഹാസ്യ പരമ്പരകളായാലും റിയാലിറ്റി ഷോയായാലും എല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയാണ് ഫ്‌ളവേഴ്‌സ് അവതരിപ്പിക്കുന്നത്.

ഫ്‌ളവേഴ്‌സിലെ പരമ്പരകൾക്കെല്ലാം ധാരാളം ആരാധകരും ഉണ്ട്. ചാനലിൽ അടുത്തിടെ ആരംഭിച്ച ഹാസ്യ പരമ്പരയാണ് ചക്കപ്പഴ. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകർ ഈ പരമ്പരയെ നെഞ്ചിലേറ്റുക ആയിരുന്നു. ചക്കപ്പഴത്തിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ്.

Advertisements

ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, റാഫി, സബിറ്റ, ഐശ്വര്യ രജനികാന്ത്, അമൽദേവ് തുടങ്ങിയവരാണ് പരിപാടിയിലെ പ്രധാന താരങ്ങൾ. പതിവിൽ നിന്നും വ്യത്യസ്തമായ കൂട്ടുകളുമായാണ് ചക്കപ്പഴം എത്തുന്നത്. ഈ പരമ്പരയിലെ പ്രധാന താരങ്ങളിലൊരാളാണ് സബിറ്റ ജോർജ്. അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും വേഷം ഇടുന്ന സബിറ്റ പ്രേക്ഷകരുടെ ഇഷ്ടതാരം ആയി മാറി. സബിറ്റയെ കുറിച്ച് പല സംശയങ്ങളും ആരാധകർക്കുണ്ടായിരുന്നു.

ഇത്രയും സുന്ദരിയായ അമ്മായിഅമ്മയോ എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്. മരുമകളോട് എല്ലാ കാര്യത്തിലും മത്സരിക്കുന്നുണ്ട് ഉത്തമന്റെ അമ്മ. ഇപ്പോഴിതാ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സബീറ്റ തന്റെ വിശേഷങ്ങൾ ആരാധകർക്കായിപങ്കുവെച്ചത്.
കോട്ടയം കടനാട് സ്വദേശിയാണ് സബിത. അമ്മ നഴ്‌സായി വിദേശത്തായിരുന്നു. അച്ഛമ്മയാണ് സബിതയെ വളർത്തിയത്. സ്‌കൂൾ കോളജ് കാലമെല്ലാം ബോർഡിങ്ങിലും ഹോസ്റ്റലിലും ആയിരുന്നു.

പിന്നീട് പഠനശേഷം ചെന്നൈ എയർപോർട്ടിൽ ജോലി ലഭിച്ചു. ആ സമയത്താണ് വിവാഹം. അതിനുശേഷം ഞാൻ അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ടു. പിന്നീടുള്ള 20 വർഷങ്ങൾ ജീവിച്ചത് അമേരിക്കയിലാണ്. ഇപ്പോൾ സബീറ്റ അമേരിക്കൻ സിറ്റിസനാണ്.

സബീറ്റയുടെ കൂടുതൽ വാക്കുകൾ ഇങ്ങനെ:

ഞങ്ങൾക്ക് രണ്ടു മക്കൾ പിറന്നു. മൂത്ത മകൻ മാക്സ്വെൽ ജനനസമയത്തുണ്ടായ ഒരു ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറി. അത് എന്റെ ജീവിതത്തിലെ വലിയൊരു ദുഖമായിരുന്നു. ഇളയ മകൾ സാഷ. 10 വർഷം മുൻപ് ഞാൻ വിവാഹമോചിതയായി.

മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി ഞാൻ ജീവിതത്തിൽ പുതിയ അർഥം കണ്ടെത്തി. പക്ഷേ ദൈവം മകനു അധികം ആയുസ് കൊടുത്തില്ല. 2017 ൽ 12 ാം വയസ്സിൽ അവൻ ഞങ്ങളെ വിട്ടുപിരിഞ്ഞു. ജീവിതത്തിൽ ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് എട്ടുമാസം മുൻപ് ഞാൻ നാട്ടിലേക്ക് വിമാനം കയറുന്നത്.

ചെറുപ്പത്തിൽ ഞാൻ ക്ലാസിക്കൽ മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചിട്ടുണ്ട്. അഭിനയിക്കാനും ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നു. അന്നതൊന്നും നടന്നില്ല. ഞാൻ കൊച്ചി കാക്കനാട് ഒരു ഫ്‌ലാറ്റ് വാങ്ങി. കോട്ടയം രമേശ് എന്ന നടൻ വഴിയാണ് എനിക്ക് മിനിസ്‌ക്രീനിലേക്ക് വഴി തുറക്കുന്നത്. അമേരിക്കൻ ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അവിടെ ഒറ്റമുറി വീട് മുതൽ വലിയ ആഡംബര ബംഗ്ലാവിൽ വരെ താമസിച്ചു.

മകന്റെ ജനനവും മരണവും കണ്ടു. അങ്ങനെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയതുകൊണ്ട് ഇപ്പോൾ ചെറിയ വിഷമങ്ങൾ ഒന്നും എന്നെ ബാധിക്കാറേയില്ല. മകന്റെ ചിതാഭസ്മം ഞാൻ നിധി പോലെ എന്റെ പുതിയ വീടിന്റെ പ്രധാന ഭാഗത്ത് സൂക്ഷിക്കുന്നു.

വാതിൽ തുറന്നാൽ ആദ്യം നോട്ടമെത്തുക ഇവിടേക്കാണ്. സമീപം അവന്റെ ഒരു ഫോട്ടോയും വച്ചിട്ടുണ്ട്. എന്നും അത് കാണുമ്പോൾ അവൻ എന്റെ കൂടെത്തന്നെയുണ്ട് എന്നെനിക്ക് അനുഭവപ്പെടുമെന്നും സബിറ്റ പറയുന്നു.

Advertisement