ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ സൂപ്പർഹിറ്റ് ജോഡകളായി മാറിയ താരങ്ങളാണ് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും. ഫഹദ് ഫാസിലും ശക്തമായി വേഷത്തിലെത്തിയ ഈ സിനിമമികച്ച വിജയമയായിരുന്നു നേടിയെടുത്ത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായികാ നായകൻമാരായ സിനിമയായിരുന്നു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. അടുത്തിടെയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പുറത്തിറങ്ങിയത്. ഒടിടി റിലീസ് ആയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നുത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കൈയ്യടികൾ നേടുന്നതിന് ഒപ്പം തന്നെ വിമർശനവും ഉയരുന്നുണ്ട്. എന്നാലും ഒട്ടമുക്ക മലയാളി വീട്ടമ്മമാരും ഏറ്റെടുത്ത ഈ സിനിമ വൻവിജയമാണ് നേടുന്നത്.
ഇപ്പോൾ സിനിമ കണ്ട ശേഷം നടനും അവതാരകനുമായ സാബുമോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. തന്റെ വീട്ടിലും ഇതേ അവസ്ഥ, എന്നാൽ ഒരു വ്യത്യാസം ഉണ്ടെന്നുമാണ് സാബുമോൻ കുറിച്ചിരിക്കുന്നത്.
സാബുമോന്റെ കുറിപ്പ് ഇങ്ങനെ:
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്ത് ഞാനും എതിർഭാഗത്ത് സ്നേഹ ഭാസ്‌ക്കരൻ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ. എന്നാണ് സാബുമോന്റെ കുറിപ്പ്. സാബുമോന്റെ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറിയട്ടുണ്ട്.