ഷൂട്ടിങിന് ഇടെയാണ് അത് സംഭവിച്ചത്, സൂപ്പർ ഫോറിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി റിമി ടോമി

93

ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടുംപാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് റിമി ടോമി. ഇപ്പോൾ പ്രായ വ്യത്യാസമില്ലാതെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും കൂടിയാണ് റിമി ടോമി. തന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രേക്ഷകരോട് അങ്ങേയറ്റം സ്‌നേഹവും ബഹുമാനവുമാണ് റിമി ടോമിക്കും ഉള്ളത്.

തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനോട് ഒപ്പം തന്നെ പ്രേക്ഷരുടേയും വിശേഷങ്ങളും താരം അന്വേഷിക്കാറുണ്ട്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് റിമി. ലോക്ക് ഡൗൺ കാലത്താണ് താരം സമൂഹ മാധ്യമങ്ങളിൽ സജീവം ആവാൻ തുടങ്ങിയത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് റിമിക്ക്.

Advertisements

ആദ്യം പാചക വിശേഷങ്ങളുമായിട്ടായിരുന്നു എത്തിയത്. പിന്നീട് യോഗ, വർക്കൗട്ട് വീഡിയോകളൊക്കെ റിമി ടോമി പങ്കുവെച്ചിരുന്നു. ഇതെല്ലാം വളരെ പെട്ടെന്ന് വൈറൽ ആവുകയായിരുന്നു. ഇപ്പോൾ തന്റെ കവർ ഗാനങ്ങളും പങ്കുവെയ്ക്കാറുണ്ട്. റിമിയുടെ വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ റിമി ടോമിയുടെ ഒരു പുതിയ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

കഴിഞ്ഞ എപ്പിസോഡിൽ സൂപ്പർ ഫോർ റിയാലിറ്റി ഷോയിൽ റിമി ഇല്ലായിരുന്നു. പ്രിയ ഗായിക എവിടെ പോയി എന്ന് ആരാഞ്ഞ് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഷോയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഷോയിൽ എത്താതിരുന്നത്.

Also Read
ടോവിനോ ജനിച്ചതും എന്റെ അച്ഛൻ കൊല്ലപ്പെട്ടതും ഒരേ ദിവസം തന്നെ! അച്ഛനെ കണ്ടിട്ടില്ലാത്ത ഞാൻ ടോവിനോയെ കണ്ടപ്പോൾ കരഞ്ഞുപോയി : ചാക്കോയുടെ മകന്റെ വാക്കുകൾ

ഇപ്പോൾ കുഴപ്പം ഒന്നുമില്ലെന്നും ദൈവം സഹായിച്ചാൽ ഫെബ്രുവരിയിലെ ഷെഡ്യൂൾ മുതൽ താൻ ഉണ്ടാമെന്നു റിമി പറയുന്നു. ഈ വീഡിയോ വൈറൽ ആയിട്ടുണ്ട്. റിമിയുടെ വാക്കുകൾ ഇങ്ങനെ:

സൂപ്പർ ഫോറിന്റെ ഷൂട്ടിങിന് ഇടെയാണ് എനിക്ക് കൊവിഡ് പോസിറ്റീവ് ആയത്. ചെറിയൊരു ചുമ മാത്രമായിരുന്നു തുടക്കം. എനിക്ക് തലേ ദിവസം വരെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതൽ ചെറിയൊരു പനിയുള്ളത് പോലെ തോന്നി. യോഗ ചെയ്യാനും വർക്കൗട്ട് ചെയ്യാനും ഒന്നും പറ്റുന്നില്ല.

എന്തോ പ്രശ്നമുണ്ട് എന്നെനിക്ക് മനസ്സിലായി. ഉച്ചയാവുമ്പോഴേക്കും പനി കൂടി. കെടപ്പിലാവുന്ന അവസ്ഥയിൽ എത്തിയപ്പോഴേക്കും എനിക്ക് ഇത് കോവിഡ് തന്നെയാണോ എന്ന് തോന്നി തുടങ്ങി. വേഗം വീട്ടിൽ വന്ന് ടെസ്റ്റിന് കൊടുത്തു.

പക്ഷെ ടെസ്റ്റ് റിസൾട്ട് വരുമ്പോഴേക്കും എനിക്ക് ഉറപ്പായി കൊവിഡ് തന്നെയാണ് എന്ന്. അത്രയധികം ക്ഷീണവും പനിയും ആയിരുന്നു. ആദ്യത്തെ ദിവസമായിരുന്നു എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് തോന്നിയത്. കിടന്ന ഇടത്ത് നിന്ന് എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. ഭയങ്കര പനി. ഇടിച്ചു നുറുക്കുന്നത് പോലുള്ള ശരീര വേദന.

റിസൾട്ട് വരുന്നതിന് മുൻപേ തന്നെ വീട്ടിൽ നിന്ന് എല്ലാവരെയും പറഞ്ഞു വിട്ടു. പാതിരാത്രിയാണ് പോസിറ്റീവ് ആണ് എന്ന റിസൾട്ട് വന്നത്. പത്ത് പന്ത്രണ്ട് ദിവസത്തോളം ഒറ്റയ്ക്കാണ് കഴിഞ്ഞത്. ആദ്യത്തെ കുറച്ച് ദിവസങ്ങൾ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. ഭക്ഷണം ഒക്കെ സ്വിഗിയിൽ ഓഡർ ചെയ്തു കൊണ്ടു വന്നു.

Also Read
എന്റെ തുടക്കം വളരെ നല്ലതാണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്, ഈ ഉറപ്പും ആത്മവിശ്വാസവും മാത്രം മതി ഇനി മുന്നോട്ടുള്ള അഭിനയജീവിതത്തിന് ; ഹൃദയം തിയ്യേറ്ററുകളിലേക്കെത്തിയ സന്തോഷത്തിൽ സൂരജ്

അഞ്ച് ദിവസം ആന്റി ബയോട്ടിക് എടുത്തു. രണ്ടാമത്തെ ദിവസം മുതൽ പനി കുറഞ്ഞു. മൂന്ന്, നാല് ദിവസം ആവുമ്പോഴേക്കും ചെറിയൊരു ചുമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴാം ദിവസം മുതൽ ഞാൻ ഓകെയായി. യോഗയൊക്കെ ചെയ്തു തുടങ്ങി. കൊവിഡിന് ശ്രദ്ധിക്കേണ്ടത്, ചെറുതായി എന്തെങ്കിലും കുഴപ്പം തോന്നിയാൽ തന്നെ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക ടെസ്റ്റ് ചെയ്യുക.

ആവശ്യമായ മുൻകരുതലുകൾ സ്വീകരിയ്ക്കുക. ശരീരത്തിന് നല്ല റസ്റ്റ് ആവശ്യമാണ്. ഞാൻ കൃത്യമായി ആവി പിടിയ്ക്കുകയും തിളപ്പിച്ച വെള്ളത്തിൽ മഞ്ഞൾ ഇട്ട് കുടിയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. രുചിയുടെയും മണത്തിന്റെയും പ്രശ്നം ഇല്ലാത്തത് കൊണ്ട് നന്നായി ഭക്ഷണം കഴിക്കാനും സാധിച്ചു. നല്ല പോഷക ആഹാരങ്ങൾ കഴിക്കുക എന്നതും വളരെ ആവശ്യമാണെന്നു താരം വീഡിയോയിൽ പറയുന്നു.

Advertisement