Home Entertainment Celebrities

എന്റെ തുടക്കം വളരെ നല്ലതാണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്, ഈ ഉറപ്പും ആത്മവിശ്വാസവും മാത്രം മതി ഇനി മുന്നോട്ടുള്ള അഭിനയജീവിതത്തിന് ; ഹൃദയം തിയ്യേറ്ററുകളിലേക്കെത്തിയ സന്തോഷത്തിൽ സൂരജ്

154

സിനിമയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് നടൻ സൂരജ് സൺ. പാടാത്ത പൈങ്കിളി പരമ്പരയിൽ നിന്നും പിൻമാറിയെങ്കിലും സൂരജിന്റെ വിശേഷങ്ങളെല്ലാം എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സൂരജ് പങ്കു വയ്ക്കുന്ന ഓരോ വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിൽ കുറച്ച് സമയം താനും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് നേരത്തെ സൂരജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ തിയ്യേറ്ററുകളിലേക്കെത്തിയ സന്തോഷത്തിലാണ് സൂരജ്.

2020 സെപ്റ്റംബർ 7 മെരിലാൻഡ് പ്രൊഡക്ഷൻ പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റ് മിനിസ്‌ക്രീൻ സീരിയലിലൂടെ ജനമനസ്സുകളിലേക്ക് എന്നെ കൊണ്ടുവന്ന മെരിലാൻഡ് പ്രൊഡ്യൂസർ മുരുകൻ സാർ ( ഡയറക്ടർ)സുധീഷ് ശങ്കർ സാർ വർഷങ്ങളായുള്ള സിനിമ എന്ന സ്വപ്നത്തിന്റെ സാഫല്യവും എനിക്ക് നേടിത്തന്നത് ആവേശത്തോടെയും അഭിമാനത്തോടെയും എനിക്ക് പറയാവുന്ന മെരിലാൻഡ് പ്രൊഡക്ഷനാണ്.

Advertisements

ALSO READ

ഭർത്താവിന്റെ വീട്ടിൽ പതിനഞ്ച് ദിവസമേ നിൽക്കു, ബാക്കി 15 ദിവസം എന്റെ വീട്ടിലും: വിവാഹത്തിന് സമ്മതിച്ചത് ഈ നിബന്ധനയിലൂടെ: നടി ഗൗരി കൃഷ്ണ

ഇത്ര വർഷമായിട്ടും ബിഗ് സ്‌ക്രീനിൽ ഒന്ന് മുഖം കാണണമെന്ന് ആഗ്രഹം മെരിലാൻഡ് സിനിമാസ് പ്രൊഡ്യൂസർ വിശാഖ് സുബ്രഹ്മണ്യം സാറിന്റെ വിനീത് ശ്രീനിവാസൻ സാർ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന സിനിമയിൽ 21 സെക്കൻഡ് സീനിലൂടെയാണ്. എനിക്ക് നേടി തന്ന എല്ലാവരോടും ഞാൻ എന്റെ മരണംവരെ കടപ്പെട്ടിരിക്കും. എന്റെ തുടക്കം വളരെ നല്ലതാണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്. ഈ ഉറപ്പും ആത്മവിശ്വാസവും മാത്രം മതി ഇനി മുന്നോട്ടുള്ള അഭിനയജീവിതത്തിലെക്കുള്ള വഴിക്ക് ധൈര്യം കിട്ടാൻ എന്നായിരുന്നു സൂരജ് ഫേസ്ബുക്കിൽ കുറിച്ചത്.

ഹൃദയത്തിലൂടെയായി താൻ ബിഗ് സ്‌ക്രീനിൽ അരങ്ങേറുകയാണെന്ന് സൂരജ് നേരത്തെ പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസനൊപ്പമുള്ള തുടക്കം മികച്ചതാവുമെന്നാണ് വിശ്വാസം. അദ്ദേഹത്തിനൊപ്പമായും അദ്ദേഹത്തിലൂടെയായും തുടക്കം കുറിച്ചവരെല്ലാം ഇന്ന് നല്ല നിലയിലാണ്. എന്റെ നാട്ടുകാരൻ കൂടിയാണ് അദ്ദേഹം എന്നുമായിരുന്നു സൂരജ് മുൻപ് പറഞ്ഞത്.

 

View this post on Instagram

 

A post shared by Sooraj Sun (@soorajsun_official)

ALSO READ

എന്റെ ആ സിനിമ കണ്ട് ഞാൻ തന്നെ ഉറങ്ങി പോയിട്ടുണ്ട്: വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസൻ

മെരിലാൻഡ് എന്ന വലിയ ടീമിൽ ചെറിയൊരു ഇടവേളക്ക് ശേഷം ആദ്യം സീരിയലിലൂടെയും അതിനു ശേഷം അതെ ടീമിനോപ്പം വിനീത് ശ്രീനിവാസൻ ഫിലിമിൽ ബിഗ്‌സ്‌ക്രീനിലേക്കും കടന്നു ചെല്ലാൻ അവസരം കിട്ടുകയും ഈ പാവം ഇനിയുള്ള അഭിനയ ജീവിതത്തിനു മുന്നേറാനൊരു ആത്മവിശ്വാസം നൽകും എന്നതും നിസംശയം പറയാം..

ബിഗ്‌സ്‌ക്രീനിൽ സൂരജ് ഏട്ടനെ കാണുക എന്നത് സൂരജ് ഏട്ടനും അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും വലിയൊരു ആഗ്രഹമായിരുന്നു ആ വലിയൊരു ആഗ്രഹം പൂവണിഞ്ഞു ഇനിയും ഒരുപാടാവസരങ്ങൾ ലഭിക്കും അതിനു ഒരു നിമിത്തമായി വിനീത് ഏട്ടനും അതിൽ വർക്ക് ചെയ്ത ഓരോ വ്യക്തിയും സപ്പോർട്ട് ചെയ്യാൻ ഉണ്ടാവും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്, തീർച്ചയായും ഇതൊരു തുടക്കം ആണ് സുരാജ് ബിഗ് സ്‌ക്രീൻ ഇനി മുഴുനീളെ സൂരജിനെ കാണാം അധികം വൈകാതെ എന്നുമൊക്കെയായിരുന്നു ആളുകൾ സൂരജിന്റെ പോസ്റ്റിന് താഴെ കുറിച്ചത്.

 

Advertisement