സ്ത്രീയുടെ ശരീരം ഒളിച്ചുവെക്കേണ്ട ഒന്നല്ല, അത് ഒന്ന് തുറന്നുകാണിച്ചെന്ന് വെച്ച് ഒന്നും നഷ്ടപ്പെടാനില്ല: ഗൗരി സിജി പറയുന്നത് കേട്ടോ

4267

മലയാളികൾക്ക് ഏറെ സുപരിടിതയായ മോഡൽ ആണ് ഗൗരി സിജി മാത്യൂസ്. കഴിഞ്ഞ ഏഴ് വർഷമായി മോഡലിങ് രംഗത്ത് ഗൗരി സജീവം ആണ്. നഴ്‌സിംഗ് മേഖലയിൽ നിന്നാണ് ഗൗരി മോഡലിങ് രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ സ്ത്രീയുടെ ശരീരം എന്നുള്ളത് ഒളിച്ചുവെക്കേണ്ട ഒന്നല്ലെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് ഗൗരി സിജി.

അ ഡ ൽ ട്ട് ആപ്പുകളിൽ എന്റെ ചിത്രങ്ങൾ വാങ്ങാൻ ആളുകളുള്ളപ്പോൾ അതിൽ നിന്നും എനിക്ക് വരുമാനം ലഭിക്കുന്നതിൽ എന്താണ് തെറ്റെന്നും അത് ഒന്ന് തുറന്നുകാട്ടി യെന്ന് വെച്ച് ഒന്നും നഷ്ടപ്പെടാനില്ലെന്നും കോട്ടയം കാരിയായ ഗൗരി പറയുന്നു. നഴ്‌സിംഗ് മേഖലയിൽ നിന്നുമാണ് ഗൗരി മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്.

Advertisements

ഒരു ഓൺലൈൻ മാധ്യമത്തോട് ആയിരുന്നു ഗൗരിയുടെ തുറന്നു പറച്ചിൽ. നഴ്‌സിംഗ് പഠിക്കുന്ന സമയത്ത് തന്നെ ഗൗരിക്ക് മോഡലിങ്ങിൽ താല്പര്യമുണ്ടായിരുന്നു. ഫാമിലിയിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് നഴ്‌സിംഗ് ഒരു പ്രൊഫഷനായി സ്വീകരിക്കാൻ നിർബന്ധിതയായി. തുടർന്ന് വിദേശത്ത് ജോലിചെയ്ത് സാമ്പത്തിക മായി സ്വന്തം കാലിൽ നിന്ന് തുടങ്ങിയതിന് ശേഷമാണ് മോഡലിങ്ങി ലേക്ക് ഗൗരി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

Also Read
ആദ്യ ശാരീരിക ബന്ധം 12 വയസുള്ളപ്പോൾ, സാധാരണ പൊസിഷനാണ് ഇഷ്ടം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരങ്ങൾ

തന്റെ ശ രീ രത്തോടുള്ള ആത്മവിശ്വാസവും മോഡലിങ്ങിൽ കൂടുതൽ തിളങ്ങാനാകും എന്ന വിശ്വാസവുമാണ് ഗൗരിയെ മോഡലിങ്ങിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എന്റെ ശരീരത്തെക്കുറിച്ച് വളരെ ഏറെ ആത്മവിശ്വാസമുള്ള എനിക്ക് ശരീരത്തെ തുറന്നു കാട്ടുക എന്നത് വലിയൊരു ഇഷ്യു ആയിരുന്നില്ല. എന്നിരുന്നാലും ശരീരം കാണിക്കാൻ വേണ്ടി മാത്രം മോഡലിങ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.

ക്രിയേറ്റീവായി ശരീരം പ്രദർശിപ്പിക്കേണ്ടി വരുന്നുണ്ടെങ്കിൽ അതിന് യാതൊരു മടിയും വിചാരിക്കേണ്ട കാര്യമില്ല. പലപ്പോഴും മോഡലുകളുടെ ശരീരമാണ് പല മാർക്കറ്റിംഗ് കമ്പനികളുടെയും ടൂൾസ്. 24 ഇന്റർനാഷണൽ വർക്കുകളുമായി ബന്ധപ്പെട്ട് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളിലും ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്.’ ഗൗരി സിജി മാത്യൂസ് പറയുന്നു.

മറ്റെല്ലാവരെയും പോലെ പ്രൊഫഷണലായി ഒരു ജോലി നോക്കുകയും സമ്പാദിക്കുകയും മാത്രമാണ് ഞാൻ ചെയ്യുന്നത്. അഡൽട്ട് ആപ്പുകളിൽ ഞാൻ എടുക്കുന്ന ഷൂട്ടുകൾ വാങ്ങാൻ ആളുകൾ അവൈലബിൾ ആയിരിക്കുമ്പോൾ അതിൽ നിന്ന് എനിക്കൊരു വരുമാനം ലഭിക്കുന്നതിൽ എന്താണ് തെറ്റ് അതോടൊപ്പം തന്നെ ഞാൻ ഒരു ഭാര്യയാണ്, അമ്മയാണ്, മകളാണ് സുഹൃത്താണ്.

ഇതിനെല്ലാം എനിക്ക് സമയം കണ്ടെത്താനും ശ്രദ്ധ ചെലുത്താനും സാധിക്കുന്നുമുണ്ട്. എന്റെ പ്രൊഫഷൻ മറ്റാരെയും ദ്രോഹിക്കാൻ വേണ്ടി അല്ലാത്തതിനാൽ എനിക്ക് നല്ല സപ്പോർട്ട് ആണ് ലഭിച്ചു വരുന്നത്. സദാചാരം നിറഞ്ഞ വിമർശനങ്ങൾ ഒന്നും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ചില ഫേക്ക് ഐഡികളിൽ നിന്നും ഉണ്ടായ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഒഴിച്ചുനിർത്തിയാൽ നല്ല സ്വീകരണവും അഭിപ്രായമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

ഒരിക്കൽ പോലും വേശ്യ, പോക്ക് കേസ് എന്നൊരു വിളി ഒന്നും എനിക്ക് കേൾക്കേണ്ടി വന്നിട്ടില്ല. അധിക്ഷേപവും എനിക്കെതിരെ ഉണ്ടായിട്ടില്ല. ആളുകളോട് ഞാൻ പെരുമാറുന്നതും അതുപോലെ തന്നെയാണ്. എന്റെ സാധാരണ ജീവിതത്തിൽ എന്താണോ ഞാൻ അതു തന്നെയാണ് ഞാൻ പുറത്ത് പ്രകടിപ്പിക്കാറുള്ളത്. ഇപ്പോൾ ഉദ്ഘാടനത്തിന് പോകുമ്പോഴോ അല്ലെങ്കിൽ ഷോപ്പിങ്ങിന് പോകുമ്പോഴോ ആളുകൾ വന്ന് സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുകയും സെൽഫി എടുക്കുകയും ചെയ്യും.

വളരെ സ്‌നേഹത്തോടുകൂടിയാണ് ആളുകൾ പെരുമാറുന്നത്. ശരിക്കും ആളുകളുടെ ഈ ഒരു റെസ്‌പോൺസ് തന്നെയാണ് എനിക്ക് മോഡലിങ്ങിൽ പിടിച്ച് നിൽക്കാനുള്ള ഊർജ്ജം നൽകുന്നത്. അ ഡ ൽ ട്ട് മേഖല എന്ന് പറയുന്നത് തന്നെ അതൊരു ചേരാത്ത വാക്കാണ്. സ്ത്രീയുടെ ശരീരം ഒളിഞ്ഞിരിക്കുന്ന ഒന്നല്ല. അഡൽറ്റ് കണ്ടന്റ് എന്ന് പറയുന്നതിൽ അർത്ഥമാക്കുന്നത് എന്താണ് എനിക്ക് പിടികിട്ടിയിട്ടില്ല.

മോഡലിന്റെ ടൂളാണ് ശരീരം. വസ്ത്രങ്ങൾ അണിയിച്ച് അതിനെ ഭംഗിയാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ വസ്ത്രങ്ങൾക്ക് പ്രാധാന്യം നൽകാതെ ശരീരത്തിന് ഫോക്കസ് നൽകിക്കൊണ്ട് ചിത്രങ്ങൾ പകർത്താം. അത് ആളുകൾ ആസ്വദിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ആപ്പുകളിലൂടെ എനിക്കു ലഭിച്ച വലിയൊരു ആരാധകരുടെ കൂട്ടം. ഫാമിലി എനിക്ക് നല്ല സപ്പോർട്ട് ആണ്. എന്റെ പാട്ണറോടും ചേച്ചിയോടുമൊക്കെ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

ചേച്ചിയൊക്കെ എനിക്ക് അത്ഭുതം തോന്നുന്ന രീതിയിലുള്ള സപ്പോർട്ട് ആണ് തന്നത്. ടേണിങ് പോയിന്റ് എന്നു പറയാൻ തക്കതൊന്നുമില്ല. ഓരോ കാലത്തും മോഡലിങ്ങിൽ നമുക്ക് പ്രതിഫലം കിട്ടുന്ന രീതികൾ മാറിമാറി വരാറുണ്ട്. പ്രൊഡക്ട് മോഡലിങും, ഫാഷൻ മോഡലിങും, ലോഞ്ചറി മോഡലിങും, ന്യൂ ഡ് മോഡലിങും ഒക്കെ ഇതിന്റെ ഒരു ഭാഗം മാത്രമാണ്.

എനിക്ക് അതിനുള്ള അവസരം വന്നപ്പോൾ ഞാൻ പിന്തിരിഞ്ഞു നിന്നില്ല എന്നു മാത്രം. മോഡലിംഗ് അത്ര മോശമായ പ്രൊഫഷണൽ ആണെന്ന് ഞാൻ കേട്ടിട്ടില്ല. അത് ഏതു തരത്തിലുള്ള മോഡലിംഗ് ആണെങ്കിലും. ആളുകളെ സന്തോഷിപ്പിക്കുകയും, രസിപ്പിക്കുകയും, ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുക എന്നുള്ളതാണ് ഒരു മോഡലിന്റെ ജോലി. അതത്ര മോശമായ ഒന്നല്ല.

എല്ലായിടത്തും ഒരു സെലിബ്രിറ്റി എന്ന രീതിയിലുള്ള സ്വീകരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വയസ്സായി ഈ ശരീരമാകെ ചുക്കി ചുളിഞ്ഞാലും മോഡലിങ്ങിൽ തന്നെ തുടരണം എന്നാണ് എന്റെ ആഗ്രഹം. കാരണം നമ്മുടെ ശരീരത്തെ തന്നെ ടൂൾ ആക്കി മരണം വരെ അത് തുടരാൻ കഴിയുമെങ്കിൽ അതിനേക്കാൾ അഭിമാനം നൽകുന്ന കാര്യം മറ്റെന്താണെന്നും ഗൗരി പറഞ്ഞു വെക്കുന്നു.

Also Read
ചിത്രീകരണം പൂർത്തിയാക്കിയത് വെറും മൂന്നാഴ്ച കൊണ്ട്, സെറ്റ് ചെയ്തത് ട്രെൻഡിന് അനുസരിച്ച്, മോഹൻലാലിന്റെ ആ സർവ്വകാല ഹിറ്റിന് പിന്നിലെ അപൂർവ്വ പ്രത്യേകതകൾ ഇങ്ങനെ

Advertisement