ചിത്രീകരണം പൂർത്തിയാക്കിയത് വെറും മൂന്നാഴ്ച കൊണ്ട്, സെറ്റ് ചെയ്തത് ട്രെൻഡിന് അനുസരിച്ച്, മോഹൻലാലിന്റെ ആ സർവ്വകാല ഹിറ്റിന് പിന്നിലെ അപൂർവ്വ പ്രത്യേകതകൾ ഇങ്ങനെ

2967

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി എത്തി പിന്നീട് മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടറും ലോക സിനിമയിലെ തന്നെ അഭിനയ വിസ്മയവും ആയി മാറിയ താരമാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. ഇതിനോടകം മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും അദ്ദേഹം തന്റെ പേരിൽ ആക്കി മാറ്റിയിട്ടുണ്ട്.

സൂപ്പർതാരം എന്ന പദവിക്കായുള്ള മോഹൻലാലിന്റെ വളർച്ചയിലേക്കുള്ള പ്രയാണത്തിന് നിർണായക പങ്കുവഹിച്ച സിനിമയാണ് കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട്. സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രമായി പ്രേക്ഷകരെ കിടിലം കൊള്ളിച്ച മോഹൻലാലിന്റെ പ്രകടനം ചിത്രത്തിന്റെ ജനപ്രീതി വർധിപ്പിച്ചു.

Advertisements

എസ്എൻ സ്വാമി രചന നിർവഹിച്ച ചിത്രം 1986 ൽ ആണ് പുറത്തിറങ്ങുന്നത്. കുറെയധികം പ്രത്യേകതകളോടെ ആണ് മൂന്നാഴ്ച കൊണ്ട് ചിത്രീകരണം പൂർത്തിയായ ഇരുപതാം നൂറ്റാണ്ട് റിലീസിന് എത്തിയത്.ചിത്രത്തിലെ കാറുകൾ, മറ്റു ആഡംബര വാഹനങ്ങൾ ഫർണിച്ചറുകൾ അങ്ങനെ എല്ലാം അന്നത്തെ ട്രെൻഡിനു അനുസരിച്ചു സെറ്റ് ചെയ്തവയാണ്.

Also Read
ആ ബന്ധം വേര്‍പെടുത്തിയപ്പോള്‍ പലരും കുറ്റപ്പെടുത്തി, രണ്ടാം വിവാഹത്തിനും വീട്ടുകാര്‍ എതിര്‍പ്പിലായിരുന്നു, വെളിപ്പെടുത്തലുമായി അപ്‌സര

കാലത്തിനൊപ്പം സഞ്ചരിച്ച ഇരുപതാം നൂറ്റാണ്ട് വലിയ ക്രൌഡിനെ മുൻനിർത്തിയാണ് ചിത്രീകരിച്ചത്. മോഹൻ ലാലിന് പുറമേ സുരേഷ് ഗോപി അംബിക തുടങ്ങിയ വലിയ ഒരു താര നിര തന്നെ സിനിമയിൽ അഭിനയിച്ചിരുന്നു.മോഹൻലാലിന്റെ മാസ് സിനികളുടെ ലിസ്റ്റിൽ സ്ഫടികവും, നരസിംഹവും, ആറാം തമ്പുരാനും പുലിമുരുകനും ഒക്കെ വലിയ ചർച്ച നേടുമ്പോൾ ഇരുപതാം നൂറ്റാണ്ട് അന്നത്തെ ട്രെൻഡ് അനുസരിച്ചു നീങ്ങിയ വിപണന സാധ്യത മുന്നിൽ നിർത്തിയ ചലച്ചിത്രമായിരുന്നു.

മോഹൻലാലിനെ നായകനാക്കി കെമധു ഒരു സിനിമ പ്ലാൻ ചെയ്യുകയും എന്നാൽ കെ മധുവിന്റെ മുൻ സിനിമ പരാജയപ്പെട്ടപ്പോൾ നിർമ്മാതാവ് പിന്മാറുകയും ചെയ്തിരുന്നു.ആ സാഹചര്യത്തിൽ കെ മധുവിന് കരുത്ത് പകർന്നു കൊണ്ട് മോഹൻലാൽ ഇരുപതാം നൂറ്റാണ്ട് എന്ന പ്രോജക്റ്റിലേക്ക് എത്തപ്പെട്ടത്.

അതേ സമയം ഈ സിനിമയുടെ രണ്ടാം ഭാഗം സാഗർ ഏലിയാസ് ജാക്കി എന്ന പേരിൽ അമൽ നീരദ് സംവിധാനം ചെയ്ത് പുറത്ത് വന്നെങ്കിലും ചിത്രം ദയനീയ പരാജയമായി മാറി എന്നതും ചരിത്രം.

Also Read
ആദ്യ ശാരീരിക ബന്ധം 12 വയസുള്ളപ്പോൾ, സാധാരണ പൊസിഷനാണ് ഇഷ്ടം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരങ്ങൾ

Advertisement