എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് അന്ന് നസ്റിയ ആണ് എന്നോട് ചോദിച്ചത്; ഫഹദ് ഫാസിൽ വെളിപ്പെടുത്തിയത് ഇങ്ങനെ

1014

മലയാളികളുടെ പ്രിയ താര ജോഡിയാണ് യുവ നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും. സിനിമകളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു ഫഹദ് നസ്രിയയെ വിവാഹം കഴിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് മലയാളം സിനിമാ പ്രേമികളുടെ മനം കവർന്ന നായികയാണ് നസ്‌റിയ നസീം.

സൂപ്പർ ഹിറ്റായി മലയാളത്തിൽ നിറഞ്ഞോടിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിംഗിനിടെയാണ് ഫഹദ് ഫാസിൽ നസ്രിയ വിവാഹം നടന്നത്. ഈ സിനിയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയവും മൊട്ടിട്ടത്.

Advertisements

എങ്ങനെയാണ് വിവാഹക്കാര്യത്തെ കുറിച്ച് പരസ്പരം പറഞ്ഞതെന്ന് ഫഹദ് ഫാസിൽ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. താരങ്ങളുടെ മനം കവർന്ന പ്രണയ ലേഖനം എന്നുള്ള സ്റ്റാർ ആന്റ് സ്റ്റൈലിലെ പക്തിയിലൂടെ ആണ് മുമ്പ് ഒരിക്കൽ ഇക്കാര്യം പുറത്തു വന്നത്.

Also Read
ഭാമയുടെ വിവാഹ മോചന വാർത്ത, ഒടുവിൽ വെളിപ്പെടുത്തലുമായി ഭർത്താവ് അരുൺ രംഗത്ത്

ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിങ്ങ് നടക്കുന്ന സമയം. അകത്തെ മുറിയിൽ ഫഹദ് ഫാസിലും നസ്രിയയും മാത്രം. പെട്ടെന്ന് നസ്രിയ ഫഹദിനോട് ചോദിച്ചു: ‘എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ? ബാക്കിയുള്ള ലൈഫിൽ ഞാൻ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം.

ഇത്രയും ഹോണസ്റ്റിയായ ഒരു ചോദ്യ മറ്റൊരു പെൺകുട്ടിയിൽ നിന്ന് കേട്ടിട്ടില്ലെന്ന് ഫഹദ് പറയുന്നു. അതേ സമയം പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നസ്രിയ നസീം. ഒരു ടെലിവിഷൻ ചാനലിൽ അവതാരകയായി എത്തിയ നസ്‌റിയ സിനിമയിലേക്ക് ചുവട് മാറ്റിയപ്പോഴും പ്രേക്ഷകർ ഗംഭീര സ്വീകരണമാണ് നൽകിയത്.

Also Read
ഒരിക്കലും ഞാൻ കല്ല്യാണം കഴിക്കില്ല, അതിന് വേണ്ടി എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല: നടി ഓവിയ പറഞ്ഞത് കേട്ടോ

Advertisement