മുട്ടുകാല് ത ല്ലി യൊ ടിക്കുമെന്ന് അമ്മ പറഞ്ഞു, പക്ഷേ; അരുൺ ഗോപനുമായുള്ള പ്രേമത്തെ കുറിച്ച് നിമ്മി

10188

ഒരുകാലത്ത് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ. ഈ ഷോയിലെ മൽസരാർത്ഥിയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് അരുൺ ഗോപൻ. ഐഡിയ സ്റ്റാർ സിങ്ങറിന് പിന്നാലെ പിന്നണി ഗാനരംഗത്തും സജീവമായ അരുൺ ഗോപൻ പെട്ടെന്ന് പ്രശസ്തൻ ആവുകയായിരുന്നു.

നിരവധി സൂപ്പർ ഗാനങ്ങളുടെ കവർ വേർഷൻ ഒരുക്കിയും അരുൺ ഗോപൻ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അരുൺ ഗോപന്റെ ഭാര്യ നിമ്മി അരുൺ ഗോപനും മലയാളികൾക്ക് സുപരിചിതയാണ്. വിവിധ സ്റ്റേജ് പരിപാടികളുടെ അവതാരകയായും യൂട്യൂബ് വ്ളോഗറായും സജീവസാന്നിദ്ധ്യമാണ് നിമ്മിയും.

Advertisements

അരുൺ ഗോപന്റെയും നിമ്മിയുടെയും വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് വീഡിയോകൾക്ക് ആരാധകരേറെയാണ്.
ഒരു പ്രണയ വിവാഹമായിരുന്നു അരുൺ ഗോപന്റെയും നിമ്മിയുടെയും. കോഴിക്കോട് സ്വദേശിയായ അരുൺ ഗോപൻ ഒരു ഡോക്ടർ കൂടിയാണ്. അവതാരകയും നർത്തകിയുമായ നിമ്മി അരുൺ ഗോപൻ എഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴ സീരിയലിൽ ഒരു കഥാപാത്രമായി എത്തിയിരുന്നു.

Also Read
ദിലീപേട്ടൻ എന്റെ ഒരു നല്ല സുഹൃത്താണ്, അത് ദിലീപേട്ടന്റെ തെറ്റല്ല, എനിക്ക് അതിൽ വിഷമമുണ്ട്: മീരാ ജാസ്മിൻ പറയുന്നു

യൂട്യൂബിൽ നിരവധി വീഡിയോകൾ ഇരുവരും ചേർന്ന് ചെയ്തിട്ടുണ്ട്. അരുൺ ഗോപനും നിമ്മിക്കും മകൻ ആര്യൻ പിറന്നത് കഴിഞ്ഞ വർഷമാണ്. അരുൺ ഗോപന്റെ സഹോദരൻ അനൂപിന്റെ മകളാണ് ദി വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക ജാനകി ഈശ്വർ.

അടുത്തിടെ ഒരു അഭിമുഖത്തിൽ നിമ്മിയുമായുള്ള പ്രണയത്തെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചും അരുൺ ഗോപൻ സംസാരി ച്ചതാണ് ഇപ്പോൾ ശ്രദ്ദേയമായി മാറിയിരിക്കുന്നത്. ബിഹൈൻഡ്വുഡ്സ് ഐസിന് വേണ്ടി അശ്വതി ശ്രീകാന്ത് നടത്തിയ അഭിമുഖത്തിലാണ് തങ്ങളുടെ പ്രണയകഥ ഇരുവരും പങ്കുവെച്ചത്. പ്രണയത്തെ കുറിച്ച് അരുൺ ഗോപൻ പറയുന്നതിങ്ങനെ.

ഒരു ഷോയിൽ ഒന്നിച്ച് പങ്കെടുത്തപ്പോഴാണ് ആദ്യം കാണുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെയായിരുന്നു. നിമ്മിയെ ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ആദ്യം സംസാരിച്ചപ്പോൾ തന്നെ എനിക്ക് ഒരു വൈബ് തോന്നിയിരുന്നു. അവൾ എന്റെയാണ് എന്നു തന്നെയായിരുന്നു മനസ്സ് പറഞ്ഞത്.

ഒരു പൊതു സുഹൃത്ത് വഴിയാണ് പിന്നീട് വിശദമായി പരിചയപ്പെട്ടത്. അധികം താമസിയാതെ ഞങ്ങൾ പ്രണയത്തിന്റെ ട്രാക്കിലായി. എനിക്ക് ലഭിച്ചത് ഒരു പെർഫെക്ട് ലൈഫ് പാർട്ണറെയാണ്. അതൊരുപക്ഷെ, എനിക്കാണ് കൂടുതൽ മനസ്സിലായിട്ടുള്ളത്.

ഒരു രണ്ട് വർഷം മുൻപ് നിമ്മിയെ കണ്ടിരുന്നെങ്കിൽ എന്റെ ജീവിതം കുറേക്കൂടി നന്നായേനെ എന്നും അരുൺ ഗോപൻ പറയുന്നു. പ്രണയം വീട്ടിലവതരിപ്പിച്ചപ്പോഴുള്ള അനുഭവവും ഇരുവരും പങ്കുവെച്ചു. അരുൺ ഗോപന്റെ വീട്ടിൽ വിവാഹക്കാര്യം പറയുക എന്നത് എളുപ്പമുള്ള സംഗതിയായിരുന്നു. അവിടെ പ്രശ്നമൊന്നും ഇല്ലായിരുന്നു.

അച്ഛനും അമ്മയും ചേട്ടൻമാരുമൊക്കെ വളരെ തുറന്ന മനസ്സുള്ളവരാണ്. ക്രിസ്തുമസ് കാലത്താണെന്നു തോന്നുന്നു ഞാൻ ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചത്. അവരെല്ലാം പെട്ടെന്നു തന്നെ സമ്മതിച്ചു. എന്നാൽ നിമ്മിയുടെ അവസ്ഥ അങ്ങനെ ആയിരുന്നില്ല. കാഞ്ഞങ്ങാട് സ്വദേശിയായ നിമ്മിയുടെ വീട് ഒരു ഗ്രാമ പ്രദേശത്താണ്.

Also Read
എത്ര തവണ സെ ക് സ് ചെയ്തിട്ടുണ്ടെന്ന് ചോദ്യം എസ്തർ നൽകിയ മറുപടി കണ്ട് അന്തംവിട്ട് ആരാധകർ

അമ്മ അംഗൻവാടി ടീച്ചറായിരുന്നു. അതേക്കുറിച്ച് നിമ്മി പറയുന്നത് ഇങ്ങനെ: അമ്മ അംഗൻവാടി ടീച്ചർ ആയിരുന്നു. ഗ്രാമത്തിൽ ജീവിച്ചു വളർന്ന അവരെ പോലെയുള്ളവർക്ക് പ്രണയ വിവാഹത്തെക്കുറിച്ച് പറഞ്ഞാൽ അത്ര പെട്ടെന്നൊന്നും ദഹിക്കില്ലായിരുന്നു. പ്രണയം എന്നാൽ എന്തോ അപരാധമാണ് എന്ന ധാരണയായിരുന്നു.

കോളേജിലൊക്കെ വെച്ച് പ്രണയമേ ഇല്ലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യ പ്രണയമായിരുന്നു അരുണുമായി എന്നും നിമ്മി പറയുന്നു. പ്രേമിച്ചാൽ മുട്ടുകാൽ ത ല്ലി യൊ ടി ക്കും എന്നായിരുന്നു അമ്മ പറയാറുള്ളത്. പ്രേമിക്കുന്നവർ കൊള്ളില്ല എന്നൊക്കെ, നാട്ടിൻപുറമല്ലേ, അമ്മയോട് വിവാഹക്കാര്യം അവതരിപ്പിക്കുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നു.

പക്ഷെ, അമ്മ ഉള്ളിന്റെയുള്ളിൽ പാവമാണെന്ന് എനിക്കറിയാമായിരുന്നു. അമ്മയോട് കാര്യം പറഞ്ഞെങ്കിലും ആദ്യം വേണ്ട എന്നായിരുന്നു മറുപടി. പക്ഷെ, പിറ്റേദിവസം അമ്മ സമ്മതം മൂളി. അങ്ങനെയായിരുന്നു പിന്നീട് വിവാഹം നടന്നതെന്നും നിമ്മി പറയുന്നു.

Advertisement