Home Entertainment Celebrities

പ്രതീക്ഷ കുറഞ്ഞ് വരികയാണ്, പ്രായവും കൂടുന്നു, എന്തെങ്കിലും ഒക്കെ നടന്നാൽ മതിയാരുന്നു: പ്രണയ വിവാഹത്തെ പറ്റി ഉണ്ണി മുകുന്ദൻ

292

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.

Advertisements

മലയാളത്തിൽ ഏറെ ആരാധകരുള്ള നടനമാരിൽ ഒരാൾ കൂടിയാണ് ഉണ്ണി മുകുന്ദൻ. മല്ലു സിംഗ്, വിക്രമാദിത്യൻ, കെ.എൽ 10 പത്ത്, ജനത ഗാരേജ്, ഭാഗമതി, മാമാങ്കം എന്നീ നിരവധി ഹിറ്റുകളിലൂടെ വലിയ ഫാൻബേസുള്ള നടനായി ഉണ്ണി മുകുന്ദൻ മാറി.

Also Read
മുട്ടുകാല് ത ല്ലി യൊ ടിക്കുമെന്ന് അമ്മ പറഞ്ഞു, പക്ഷേ; അരുൺ ഗോപനുമായുള്ള പ്രേമത്തെ കുറിച്ച് നിമ്മി

ബോഡി ബിൽഡിങ്ങിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം അത്തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഷെയർ ചെയ്യാറുമുണ്ട്. താരത്തിന്റെ വിവാഹത്തെ കുറിച്ചും അഭിമുഖങ്ങളിൽ സ്ഥിരമായി ചോദ്യങ്ങളുയരാറുണ്ട്. എന്നാൽ പ്രണയ വിവാഹത്തെപ്പറ്റിയുള്ള തന്റെ അഭിപ്രായം ഉണ്ണി മുകുന്ദൻ പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

കെൻ ടിവി ഓൺലൈൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു പഴയ അഭിമുഖത്തിലെ നടന്റെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ ലവ് മാരേജ് ചെയ്യാൻ ചാൻസ് ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താരം രസകരമായ മറുപടി പറയുന്നത്.

എനിക്ക് എക്സ്പെക്റ്റേഷൻ ഒക്കെ കുറഞ്ഞുകുറഞ്ഞ് വരികയാണ്. പ്രായം കൂടിക്കൂടി വരുമ്പോൾ പ്രതീക്ഷ കുറഞ്ഞു കുറഞ്ഞ് വരികയാണ്. ലവ് മാര്യേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷൻ നോക്കുമ്പോഴേക്ക് നമ്മൾ കുറച്ച് സമയം ചിലവഴിക്കുന്നു മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു അങ്ങനെയാണെങ്കിൽ അങ്ങനെ.

കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ എന്തെങ്കിലും ഒക്കെ നടന്നാൽ മതി താരം ചിരിച്ചുകൊണ്ട് പറഞ്ഞു. അതേ സമയം മേപ്പടിയാൻ ആണ് ഉണ്ണി മുകുന്ദന്റെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മികച്ച അഭിപ്രായവും വിജയവും നേടിയ ചിത്രം തിയേറ്ററുകളിൽ നൂറ് പ്രദർശന ദിവസവും പിന്നിട്ടിരുന്നു. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു മേപ്പടിയാൻ നിർമ്മിച്ചതും.

Also Read
എത്ര തവണ സെ ക് സ് ചെയ്തിട്ടുണ്ടെന്ന് ചോദ്യം എസ്തർ നൽകിയ മറുപടി കണ്ട് അന്തംവിട്ട് ആരാധകർ

Advertisement