കൊവിഡ് ബാധിച്ചു, നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി അതീവ ഗുരുതരാവസ്ഥയിൽ, ഭാര്യയ്ക്ക് സ്വയം ശ്വസിക്കാൻ കഴിയുന്നില്ലെന്ന് നടൻ

188

മലയാളത്തിലെ ശ്രദ്ദേയനായ നടനും മിമിക്രി കലാകാരനും അവതാരകനുമായ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി അതീവ ഗുരുതരാവസ്ഥയിൽ. കൊവിഡ് ബാധിച്ച് കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലാണ് ബസന്തി. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

സ്വയം ശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭാര്യയിപ്പോഴുമെന്നും, പ്രകൃതി അത് അനുവദിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. കൊവിഡ് ഭീകരമല്ലെന്നും, നമ്മളാണ് അവനെ ഭീകരനാക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അതോടൊപ്പം ആശുപത്രി ജീവനക്കാർക്കും, കൂട്ടുകാർക്കുമൊക്കെ അദ്ദേഹം കുറിപ്പിലൂടെ നന്ദി പറയുകയും ചെയ്യുന്നു.

Advertisements

കൂട്ടിക്കൽ ജയചന്ദ്രന്റെ കുറിപ്പ് ഇങ്ങനെ:

പ്രിയരേ, ദിവസങ്ങളായി കോവിഡിനാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ജീവൻ കയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല കടമയാണ്.

പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല നമ്മളാണ് അവനെ ഭീകരനാക്കുന്നത്. നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ. ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്‌ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം.

ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ. ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ. പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സിപിഎം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി.

Advertisement