കഥ ഇഷ്ടപ്പെട്ടെങ്കിലും ആ ഒരു കാരണത്താൽ ആദ്യം ലാലേട്ടൻ ഒന്നുമടിച്ചു, പിന്നീട് രണ്ടും കൽപ്പിച്ച് തകർത്ത് അഭിനയിച്ചു, പടം സർവ്വകാല ഹിറ്റ്, സംഭവം ഇങ്ങനെ

2595

നാൽപതിൽ അധികം വർഷങ്ങളായി മലായള സിനിമയിൽ നിൽക്കുന്ന താരരാജാവ് ആണ് മോഹൻലാൽ. മഞ്ഞിൽവിരഞ്ഞ പൂക്കളിലെ വില്ലനായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായ സാമ്രാജ്യം പടുത്തുയർത്തിയ മോഹൻലാൽ നിരവധി അവാർഡികളും നേടിയെടുത്തിരുന്നു.

മമയാളത്തിന പിന്നാലെ ബോളിവുഡിലും തമിഴിലും തെളുങ്കിലും എല്ലാം സൂപ്പർഹിറ്റ് സിനിമകളിൽ മോഹൻലാൽ വേഷമിട്ടിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റിപ്പോർട്ടുകളും മോഹൻലാലിന്റെ പേരിലാണ്. മലയാളത്തിലെ ആദ്യത്തെ 50കോടി, 100കോടി, 200 കോടി ക്ലബ്ബുകൾ എല്ലാം മോഹൻലാലിന്റെ പേരിലാണ്.

Advertisements

അതേ സമയം സൂപ്പർഹിറ്റായ ഒരു സിനിമയിൽ മോഹൻലാൽ നായകനായി അഭിനയിച്ചതിന് പിന്നിൽ ഉള്ള കഥയാണ് വൈറലാകുന്നത്. 1987 ൽ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമാ ഹിറ്റ് ആയി നിൽക്കുന്ന സമയം.
അതേ സമയത്ത് തന്നെയാണ് കെ മധു എസ്എൻ സ്വാമി മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരു സിബിഐ ഡയറി കുറിപ്പ് എന്ന സിനിമ ഇറങ്ങുന്നത്.

ആ പടം ഹിറ്റ് ആയപ്പോൾ കെ മധുവിനു ഒരു ആഗ്രഹം ഇരുപതാം നൂറ്റാണ്ട് പോലെ വീണ്ടും മോഹൻലാലിനെ വെച്ചു ഒരു സിനിമ കൂടി ചെയ്യണം. അങ്ങനെ എസ് എൻ സ്വാമിയുടെ അടുത്തു പോയി ഈ ആഗ്രഹം സൂചിപ്പിച്ചു. എസ്എൻ സ്വാമി ഒരു കഥ പറഞ്ഞു ഒരു ഹൈജാക്കുമായി ബന്ധപ്പെട്ട ഒരു കഥ.

ഒരു കേന്ദ്രമന്ത്രിയെയും കുടുംബത്തെയുമടക്കമുള്ള ഒരു സംഘത്തെ അക്രമികൾ തട്ടി കൊണ്ടു പോകുന്ന കഥ. കഥ കഥകേട്ടപ്പോൾ കെ മധുവിന് ഇഷ്ടം ആയി. മൂന്നാം മുറ എന്നായിരുന്നു എസ്എൻ സ്വാമി ആ സിനിമക്ക് നൽകിയ പേര്. അതുവരെ മലയാള സിനിമയിൽ വരാത്ത ഒരു കഥയായിരുന്നു നായകൻ കമാൻഡോ ആയി ഓപ്പറേഷൻ നടത്തി വിജയിക്കുന്നത്.

അപ്പോൾ കെ മധുവിന് ഒരു സംശയം ഈ ചിത്രത്തിന്റ ഇടവേളയ്ക്ക് ശേഷമാണ് നായകൻ എത്തുന്നത് ഓഡിയസൻസ് സ്വീകരിക്കുമോ പോരാത്തതിന് മോഹൻലാൽ സൂപ്പർ സ്റ്റാർ പദവിലേക്ക് കയറിയ ഒരു താരം കൂടി ആണ് അദ്ദേഹം ഇത് സ്വീകരിക്കുമോ എന്നൊക്കെ.

എന്തായാലും എസ്എൻ സ്വാമി തിരക്കഥ പൂർത്തിയാക്കി മോഹൻലാലിനെ കാണാൻ ചെന്നു. വളരെ ത്രില്ലിങ്ങോടെ മോഹൻലാൽ കഥ കേട്ടു, ഇഷ്ടമായി. എങ്കിലും ഒരു സംശയം ഈ സിനിമാ പ്രേക്ഷകർ സ്വീകരിക്കുമോ? കാരണം ഇത് വരെ കേൾക്കാത്ത പുതുമ ഉള്ള വിഷയം, മറ്റു ഭാഷകളിലിൽ പോലും ഇത്തരം സംഭവം സിനിമയായി വന്നതായിട്ട് അറിവുമില്ല.

ഏതായാലും ഏറെ ടെൻഷനോട് കൂടി മോഹൻലാൽ ഡേറ്റ് നൽകി. മോഹൻലാലിന് ഒപ്പം സുകുമാരൻ, രേവതി, ലാലു അലക്‌സ്, ബാബു ആന്റണി, മാള അരവിന്ദൻ, മുരളി, സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ്, ജനാർദ്ദനൻ, ശ്രീനാഥ്, സിഐ പോൾ, വിജയ രാഘവൻ, എംഎസ് തൃപ്പൂണിത്തുറ, പ്രതാപചന്ദ്രൻ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു.

ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞ് ധാരാളം പബ്ലിസിറ്റി കൊടുത്തിട്ടും കെ മധുവിനു മോഹൻലാലിനെ പോലെ തന്നെ സംശയം. ഇനി ഇത് ആളുകൾ വിജയിപ്പിക്കുമോ എന്ന്. അങ്ങനെ പടം റിലീസ് ചെയ്തു. ആദ്യ ദിവസത്തെ ഷോ കഴിഞ്ഞു ആളുകൾ മൂന്നാംമുറ ചർച്ച ചെയ്യാൻ തുടങ്ങി പിന്നീട് റിലീസ് ചെയ്ത് കേന്ദ്രങ്ങളിൽ എല്ലാം സിനിമ കാണാൻ വൻ തിരക്ക്.

ടിക്കറ്റ് കിട്ടാതെ ആളുകൾ തിക്കും തിരക്കും ഉണ്ടാക്കുന്നു. ഒരാൾക്ക് ജീവഹാനി സംഭവിച്ചു. 200 ദിവസം കേരളത്തിൽ നിറഞ്ഞു ഓടിയ മൂന്നാംമുറ തമിഴ്‌നാട്ടിൽ 120 ദിവസങ്ങളും തെലുങ്കിൽ 150 ദിവസങ്ങളും ഹൗസ്ഫുൾ ആയി ഓടി, അത് വരെ ഉണ്ടായിരുന്ന സകല റിക്കോർഡുകലും ഈ സിനിമ തകർത്തിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞു എത്തുന്ന നായകൻ പിന്നീട് കാണിക്കുന്ന മാസുകൾ തന്നെ ആയിരുന്നു ഈ സിനിമയുടെ ഹൈലൈറ്റ്. ആളുകൾ സ്വീകരിക്കുമോ എന്നു പേടിച്ചാണ് ലാലേട്ടൻ ഡേറ്റ് കൊടുത്തതെങ്കിലും തകർപ്പൻ വിജയം തന്നെ നേടിയെടുത്തിരുന്നു.

അതേ സമയം രണ്ടാമത് ഒരു ക്ലൈമാക്‌സ് കൂടി മൂന്നാംമുറയ്ക്ക് ചിത്രീകരിക്കേണ്ടി വന്നിരുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ പടം സൂപ്പർ ആണെന്ന അഭിപ്രായം വന്നെങ്കിലും ക്ലെമാസിൽ കമാൻഡോ ഓപ്പറേഷൻ ജയിച്ചു വരുന്ന ലാലേട്ടന് കൊടുത്ത പ്രാധാന്യം അത്ര പേരെന്ന വിമർശനവും ഉയർന്നിരുന്നു.

എല്ലായിടത്ത് നിന്നും ഈ വിമർശനം ഉയർന്നതോടെ അടുത്ത ദിവസം തന്നെ മോഹൻലാലിനേയും മറ്റുതാരങ്ങളേയും വെച്ച് ഒരുഭാഗം കൂടി ചിത്രികരിച്ച് സിനിമയ്ക്ക് ഒപ്പം ചേർക്കുകയായിരുന്നു.

Advertisement