നിങ്ങളെ വിവാഹം കഴിക്കാൻ എനിക്ക് താല്പര്യം ഉണ്ടെന്ന് പറഞ്ഞ ആരാധകന് അമൃത സുരേഷ് നൽകിയ മറുപടി കേട്ടോ

2193

ഒരുകാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഒരു സംഗീത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ നിരവധി യുവ ഗായകരെയാണ് മലയാളികൾക്ക് ലഭിച്ചത്.

അത്തരത്തിൽ ഐഡിയ സ്റ്റാർ സിംഗറിലൂടെലഭിച്ച മികച്ച ഒരു ഗായിക ആയിരുന്നു അമൃത സുരേഷ്. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അമൃത സുരേഷ്. അമൃതയ്ക്ക് പിന്നാലെ സഹോദരി അഭിരാമിയും മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയിരുന്നു.

Advertisements

Also Read
അതീവ ഗ്ലാമറസായി അമ്പരപ്പിച്ച് തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി ഗോപിക രമേശ്, വീഡിയോ വൈറൽ, കണ്ണുതള്ളി ആരാധകർ

ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ ഇരുവരും പങ്കെടുത്തിരുന്നു. ഒരൊറ്റ മത്സരാർത്ഥി ആയിട്ടാണ് ഇരുവരും പങ്കെടുത്തത്. ഇതോടെയാണ് അഭിരാമിയും പ്രിയങ്കരിയായി മാറിയത്. പിന്നീട് ഇവരുടെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യുകയായിരുന്നു.

യുവനടന്ഡ ബാല ആയിരുന്നു അമൃതയുടെ ഭർത്താവ്. പ്രണയിച്ചായിരുന്നു ഇരുവരു വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും ചില പ്രശ്‌നങ്ങൾ കാരണം വിവാഹമോചനം നേടുകയായിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു പെൺകുട്ടിയാണ് ഉള്ളത്.

മഖളുടെ സംരക്ഷണം നിലവിൽ അമൃതയ്ക്കാണ്. മകളെ കാണാൻ അമൃത അനുവദിക്കുന്നില്ല എന്ന് അവകാശപ്പെട്ടു കൊണ്ട് ബാല അടുത്തിടെ അമൃതയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ മറുപടി നൽകിക്കൊണ്ട് അമൃത രംഗത്തെത്തുകയും ചെയ്തു.

Also Read
സൽമാൻ ഖാന് വേണ്ടി വീട് വിട്ടിറങ്ങി, തിരിച്ചുകിട്ടിയത് വഞ്ചനയും അപമാനവും നാണക്കേടും, സഹികെട്ട ഐശ്വര്യ റായ് ചെയ്തത് ഇങ്ങനെ: സൽമാൽ ഐശ്വര്യ പ്രണയത്തിൽ സംഭവിച്ചത്

ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞുള്ള അടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ചില ആളുകൾ അമൃതയുടെ ഒപ്പം നിൽക്കുമ്പോൾ ചില ആളുകൾ ബാല കുഞ്ഞിന്റെ അച്ഛനാണ് എന്നും അദ്ദേഹത്തിന് കുഞ്ഞിനെ കാണാൻ അവകാശമുണ്ട് എന്നുമാണ് പറയുന്നത്.

അതേ സമയം അമൃതയ്ക്കും അഭിരാമിക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ യൂട്യൂബ് ചാനൽ വഴി ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം ഇവർ ചാനലിൽ ലൈവ് വന്നിരുന്നു.

അതിനിടയിലാണ് ഒരു ആരാധകൻ രസകരമായ ചോദ്യം ചോദിച്ചു കൊണ്ട് രംഗത്ത് എത്തിയത്. അമൃത എന്റെ ക്രഷ് ആണെന്നും എനിക്ക് നിങ്ങളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നുമായിരുന്നു ആരാധകൻ പറഞ്ഞത്.

Also Read
ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം കണ്ട് സംവിധായകൻ റോജിൻ തോമസ് പോലും കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി വിജയ് ബാബു

എന്നാൽ ഇതിന് വ്യക്തമായ മറുപടി അമൃത നൽകിയില്ല. ഞാൻ ഇപ്പോൾ ഇതിന് എന്തു മറുപടിയാണ് പറയേണ്ടത്, നിങ്ങൾ തന്നെ പറയൂ എന്ന് അമൃത പറഞ്ഞത്. പിന്നീട് ഈ ആരാധകനെ ലൈവിൽ കണ്ടിരുന്നില്ല.

Advertisement