സിനിമകൾ ചെയ്യുന്നത് കുറച്ചത് വിവാഹിതയാകാൻ പോകുന്നത് കൊണ്ട്, പ്രതികരണവുമായി കീർത്തി സുരേഷ്

160

മലയാളി കൂടിയായ തെന്നനിത്യൻ താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇതിനോടകം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടിക്കഴിഞ്ഞു.

ബാലതാരമായി സിനിമയിൽ എത്തിയ താരം പ്രശസ്ത നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മുൻകാല നായിക നടി മേനകയുടേയും മകളാണ്. മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകളിലെ കീർത്തി സുരേഷ് അഭിനയിച്ചുള്ളു എങ്കിലും കേരളത്തിലും നടിക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെയാണ് നടി കുടൂതലും വേഷങ്ങൾ ചെയുന്നത്.

Advertisements

Also Read
സൽമാൻ ഖാന് വേണ്ടി വീട് വിട്ടിറങ്ങി, തിരിച്ചുകിട്ടിയത് വഞ്ചനയും അപമാനവും നാണക്കേടും, സഹികെട്ട ഐശ്വര്യ റായ് ചെയ്തത് ഇങ്ങനെ: സൽമാൽ ഐശ്വര്യ പ്രണയത്തിൽ സംഭവിച്ചത്

അതേ സമയം കീർത്തി സുരേഷിനെ കുറിച്ചുള്ള വാർത്തകളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. കുറച്ച് ദിവസം മുമ്പ് കീർത്തി സുരേഷ് വിവാഹിതയാവുന്നു എന്നതായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. നടി ഉടൻ വിവാഹിതയാവാൻ പോവുന്നു എന്നും പ്രണയവിവാഹം ആണെന്നുമുള്ള വാർത്ത പ്രചരിച്ചിരുന്നു.

നടിയുടെ ഒരു സുഹൃത്തിന്റെ ചിത്രം പങ്കുവെച്ചാണ് വാർത്ത പരന്നത്. എന്നാൽ ഇതിൽ സത്യമില്ലെന്നും പ്രതികരിച്ച് നടിയുടെ കുടുംബം തന്നെ മുന്നോട്ട് വരുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും നടി വിവാഹിതയാവാൻ പോവുന്നു എന്ന വാർത്തകൾ വന്നിരിക്കുകയാണ്.

ഇതിന് കാരണമായി കണ്ടെത്തിയത് നടി കൂടുതൽ സിനിമകൾ ചെയുന്നില്ല എന്നതാണ്, വിവാഹം ഉണ്ടെന്നും അതുകൊണ്ടാണ് സിനിമയിൽ നിന്നും ഇപ്പോൾ മാറി നിൽക്കുന്നതെന്നുമാണ് വാർത്തകൾ വന്നത്. കീർത്തിയുടെ വരൻ ചെന്നൈ ബേയ്സ്ഡ് ആയ ഒരു ബിസിനസ്സുകാരനാണെന്നും വാർത്തകളിൽ പറയുന്നു.

Also Read
പ്രമുഖ നടി ചിത്ര അന്തരിച്ചു, വിശ്വസിക്കാൻ ആവാതെ സിനിമാ ലോകവും പ്രേക്ഷകരും

അതിനുള്ള മറുപടിയുമായാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. എന്നാൽ താൻ ഇപ്പോൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് കീർത്തി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ വിവാഹം ചെയ്യാൻ തീരുമാനിച്ചാൽ അക്കാര്യം ആദ്യം പുറത്ത് വിടുന്നത് ഞാൻ തന്നെയായിരിയ്ക്കും. എന്റെ വിവാഹം ഒരിക്കലും സ്വകാര്യമായ കാര്യമായിരിയ്ക്കില്ല. ഇപ്പോൾ എനിക്ക് വിവാഹം ചെയ്യാനുള്ള ഒരു ആലോചനയും ഇല്ല.

Also Read
ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം കണ്ട് സംവിധായകൻ റോജിൻ തോമസ് പോലും കരഞ്ഞു പോയി: വെളിപ്പെടുത്തലുമായി വിജയ് ബാബു

നിലവിൽ സിനിമയെ വളരെ ഗൗരവമായി കണ്ട് മുന്നോട്ട് പോവാനാണ് തീരുമാനം. അടുത്ത കാലത്ത് ഒന്നും ഞാൻ വിവാഹം ചെയ്യാൻ ആലോചിക്കുന്നില്ല ദയവ് ചെയ്ത് എന്റെ കല്യാണം സംബന്ധിച്ച ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിയ്ക്കുന്നത് നിർത്തണം എന്നും നടി ആവശ്യപ്പെടുന്നു.

Advertisement